Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,913 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഡിസംബർ 2016
(ചെ.) (info)
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ മികച്ചതാവാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് പരിസരശുചിത്വമാണ്. 2014 ലെ  പരിസ്ഥിതി ദിനത്തിലും, 2015 ലെ സ്വാതന്ത്ര്യ ദിനത്തിലും വ്ദ്യാലയത്തിലെത്തിയ ഏറനാട് എം എല്‍ എ ശ്രീ. പി.കെ ബഷീര്‍ സാഹിബ്‌  പറഞ്ഞ വാചകം, " ഇത്രയും നീറ്റ് ആയി, വൃത്തിയായി കിടക്കുന്ന ഒരു എയ്ഡഡ് എല്‍ പി സ്കൂള്‍ എന്‍റെ മണ്ഡലത്തില്‍ വേറെ ഇല്ല " എന്നാണ്.
ഈ വൃത്തിയുടെ മൊത്തം ക്രെഡിറ്റ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. ഞങ്ങള്‍ കുഞ്ഞ് മനസ്സില്‍ ചൊരിയുന്ന വൃത്തി ബോധം മനസില്‍ ഏറ്റെടുത്ത്  ഈ പരിസരം വൃത്തിയാക്കുന്ന വലിയൊരു നിര കുഞ്ഞുങ്ങള്‍ ഈ വിദ്യാലയത്തില്‍ ഉണ്ട് എന്നത് രാവിലെ വിദ്യാലയം സന്ദര്‍ശിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. അധ്യാപകരുടെ  നിര്‍ദേശങ്ങള്‍ ഇല്ലാതെ തന്നെ വൃത്തിയാക്കല്‍ ഏറ്റെടുത്ത് ചെയ്യുന്ന കുഞ്ഞുങ്ങളെ നിങ്ങള്‍ക്കിവിടെ കാണാം.
മികച്ച സൗകര്യങ്ങളുള്ള ക്ലാസ്മുറികള്‍ ഈ വിദ്യാലയത്തിലുണ്ട്. ഇതില്‍ 2015 വര്‍ഷത്തിലെ ഒന്നാം ക്ലാസില്‍ ഏര്‍പ്പെടുത്തിയ ഒന്നാം തരം ഇരിപ്പിടം എസ് എസ് എ യുടെ ജില്ലാതല മികവുത്സവത്തില്‍ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  ഒന്നാം ക്ലാസിലെ മൊത്തം കുട്ടികള്‍ക്കും ചൂരല്‍കസേരയും ആറ് കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ ഷഡ്ഭുജാകൃതിയിലെ ഒരു മേശയും അടങ്ങുന്നതായിരുന്നു സംസ്ഥാനതലത്തില്‍ തന്നെ ആദ്യത്തെ ആ ഇരിപ്പിടസംവിധാനം.
തണല്‍ മരങ്ങളും ഈ മരങ്ങള്‍ക്ക് താഴെ ഒരുക്കിയിരിക്കുന്ന വിവിധ ശിശുസൌഹ്രുദ ഇരിപ്പിട സൌകര്യങ്ങളും വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
<big>തുറന്ന ക്ലാസ് മുറി</big>
  തുറസ്സായ ക്ലാസ് മുറി എന്ന സങ്കേതത്തിന് രൂപഭാവങ്ങള്‍ പലത്.  ആവശ്യസൌകര്യങ്ങലാലും ആകര്‍ഷനീയതയാലും, അളവുകളുടെ കൃത്യതയാലും നമ്മളതിനെ ആകര്‍ഷകമാക്കി. 1 9 9 9 ലെ സ്കൂള്‍ ഗ്രാന്‍റ് ഇതോടൊപ്പം അക്ടിവിടി സെന്‍റര്‍ ഗ്രാന്‍ഡ്‌ മൊത്തം നാലായിരം രൂപ, പി ടി എ  ഫണ്ട് അയ്യായിരം രൂപ മേശ ഒരധ്യാപകന്റെ വക, മറ്റൊരു സ്കൂള്‍ ഗ്രാന്റില്‍ നിന്നും ബോര്‍ഡും.... ഇതോടൊപ്പം പണിതു തന്ന തൊഴിലാളികളുടെ അര്‍പ്പണ ബോധവും ആത്മാര്‍ഥതയും ഭാവനത്മകമായി കൂടി ചേര്‍ന്നപ്പോള്‍  മരത്തണലിലെ ശാന്തിനികേതന്‍ തയ്യാര്‍. 1 4  വര്‍ഷത്തിനു ശേഷവും അറ്റക്കുറ്റം തീര്‍ത്ത് നമ്മളിതിന്റെ യൌവ്വനംനിലനിര്‍ത്തുന്നു. കുഞ്ഞുമനസുകളുടെ ആനന്ദത്തിന് വേണ്ടി...........
<big>അമ്മയുടെ മടിത്തട്ട്</big>
തണല്‍ വൃക്ഷത്തിന്‌ താഴെ കുഞ്ഞുങ്ങള്‍ക്ക്‌ ചാരിയിരുന്നു കാറ്റ് കൊണ്ട് കഥ കേള്‍ക്കാന്‍ ഒരിടം.  അതാണ്‌ 2014 ലെ പരിസ്ഥിതി ദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക്‌ സമര്‍പ്പിച്ച  സംവിധാനം. വിദ്യാലയത്തിലെ കുുഞ്ഞുങ്ങളുടെ ചെറുസമ്പാദ്യ പദ്ധതിയായ സമ്പാദ്യയുടെ  മിച്ചതുകയാണ് ഈ സംവിധാനത്തിന്‍റെ പ്രധാന സ്രോതസ്സ്.
<big>സ്നേഹക്കൂട്</big>
2015 ല്‍ ഈ വിദ്യാലയത്തില്‍ നിന്ന് വിരമിച്ച പ്രധാനാധ്യാപകന്‍ ശ്രീ സുരേന്ദ്രനാഥന്‍  അദ്ദേഹം തന്നെ നട്ടു വളര്‍ത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടില്‍ സ്വന്തം മുതല്‍ മുടക്കില്‍ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും  മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/169734" എന്ന താളിൽനിന്ന് ശേഖരിച്ചത്