Jump to content
സഹായം

"ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1
ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് രണ്ടരഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ സാമൂതിരി സ്കൂളില്‍ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ല്‍ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ല്‍ ഗണപത് ഹൈസ്കൂളായി മാറിയത്.  1944ല്‍ ആ കര്‍മ്മയോഗി ലോകത്തോട് വിടപറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനായ സര്‍വ്വോത്തമറാവു പിതാവ് തെളിച്ച അതേപാതയില്‍ സ്കൂളിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട്  പോയി. ഇദ്ദേഹമാണ് നേറ്റീവ് സ്കൂളിന്റെ പേര് ഗണപത് ഹൈസ്കൂള്‍ എന്നാക്കിയത്. പിതാവിന്റെ പേര് അവിസ്മരണീയമാക്കുന്നതിന് വേണ്ടിയാണ് ഈ പേരുമാറ്റം നടത്തിയത്. 1932 മുതല്‍ ഇവിടെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടു. വിദ്ാര്‍ത്ഥികളുടെ പ്രവേശനം, അധ്യാപകരുടെ നിയമനം ഇവയിലൊന്നും യാതൊരു ജാതിമത വിവേചനവും ഇല്ലായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് കഴിയുന്ന തരത്തില്‍  ഫീസിളവും അദ്ദേഹം നല്‍കിയിരുന്നു. ഇത്കൂടാതെ നിരവധി വിദ്യാലയങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. വിദ്യാലയങ്ങളുടെ നടത്തിപ്പിന് വേണ്ടി മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി എന്നൊരു സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. കോഴിക്കോട്ടെ പല പൗരപ്രമാണിമാരും അന്ന് അതില്‍ അംഗങ്ങളായി. 1-4-1957 ല്‍ അന്നത്തെ സര്‍ക്കാര്‍ മലബാര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാലയങ്ങള്‍ ഏറ്റെടുത്തു. അന്ന് ചില സ്കൂളുകള്‍ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ആ സ്കൂളുകള്‍ അതിന്റെ ഉടമയ്ക്കോ, അവിടുത്തെ പ്രധാന അധ്യാപകനോ വിട്ടുകൊടുത്തിരുന്നു. ആ സ്കൂളുകള്‍ മാത്രമാണ് പിന്നെ സ്വകാര്യമേഖലയില്‍ അവശേഷിച്ചത്. 1957ല്‍ സ്കൂള്‍ മാനേജരായിരുന്ന സര്‍വ്വാത്തമറാവു സ്കൂള്‍ സര്‍ക്കാരിന് വിട്ടുകൊടുത്തു. സ്കൂളുകള്‍ വിട്ട് കൊടുക്കുമ്പോള്‍ സര്‍ക്കാരുമായുണ്ടാക്കിയ വ്യവസ്ഥ പ്രകാരം ഗണപത് എന്ന പേര് നിലനിര്‍ത്തിയിരുന്നു.
ചാലപ്പുറം ഗണപത് ഹൈസ്കൂള്‍ പിന്നീട് ഗേള്‍സ് ഹൈസ്കൂള്‍, ബോയ്സ് ഹൈസ്കൂള്‍ എന്നിങ്ങനെ രണ്ടായി വേര്‍പിരിഞ്ഞു.സ്കൂളില്‍ കുട്ടികളുടെ എണ്ണം വളരെ കൂടിയപ്പോള്‍ പ്രവര്‍ത്തനസൗകര്യം പരിഗണിച്ച് പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ഹൈസ്കൂള്‍ 1962ല്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. ഗേള്‍സ് ഹൈസ്കൂള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ചാലപ്പുറം ജംഗ്ഷന് സമീപം രണ്ട് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. 1970 ല്‍ ആണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായത്. 1970ല്‍ ഫെബ്രുവരിയില്‍ ചാലപ്പുറം ഗേള്‍സ് ഹൈസ്കൂള്‍ നിലവിലുള്ള സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍വോത്തമറാവുവിന്റെ സഹോദരനായ മാധവറാവുവിന് പിതൃസ്വത്തായി കിട്ടിയ സ്ഥലമായിരുന്നു ഇത്. 1997 ല്‍ ഈ സ്കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം കൂടി അനുവദിച്ചു. അങ്ങനെ ഈ സ്കൂള്‍ ഗവ.ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/163076" എന്ന താളിൽനിന്ന് ശേഖരിച്ചത്