Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് കാട്ടാമ്പാക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ഗവൺമെന്റ് എൽ പി സ്കൂൾ കാട്ടാമ്പാക്ക് 1909 ലാണ് സ്ഥാപിതമായത്. പരേതനായ ഞറളക്കുഴിയിൽ ഗോവിന്ദപ്പിള്ള സാറിന്റെ ദീർഘവീക്ഷണത്തിന്റേയും പരിശ്രമത്തിന്റേയും ഫലമായിട്ടാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനമാരംഭിച്ചത്. ഇവിടെ അറിവിന്റെ വെളിച്ചം പകർന്നു തുടങ്ങിയിട്ട് 113 വർഷങ്ങൾ പിന്നിട്ടു.1 മുതൽ 4 വരെ രണ്ട് ഡിവിഷനുകളിലായി ധാരാളം കുട്ടികൾ ഇവിടെ
പഠിച്ചിരുന്നു.സ്കൂൾ തികച്ചും ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത്. തുടർന്നു വായിക്കുക
            ഞീഴൂർ പഞ്ചായത്തിൽ 9-ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കo നിൽക്കുന്നവരാണ് കുട്ടികളിലേറെയും.
          ആയിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി,തനതു കെട്ടിടമില്ലെങ്കിൽ പോലും സജീവമായി പ്രവർത്തിപ്പിക്കുന്നുണ്ട്. ഉന്നത നിലയിൽ എത്തിയ പല മഹദ് വ്യക്തികളുടേയും ആദ്യപാഠം തുടങ്ങിയത് ഇവിടെ നിന്നാണ്. വിശാലമായ കളി മുറ്റവും കുട്ടികൾക്കായുള്ള പാർക്കും പ്രകൃതിയോടൊത്തിണങ്ങിയ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
          2010 ൽ ബഹുമാനപ്പെട്ട മോൻസ് ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച കംപ്യൂട്ടർ മുറിയും സ്കൂളിന് സ്വന്തമായുണ്ട്.
            പഞ്ചാത്തിന്റേയും നാട്ടുകാരുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും മികച്ച പിന്തുണയോടെ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572460" എന്ന താളിൽനിന്ന് ശേഖരിച്ചത്