Jump to content
സഹായം

"എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു.  പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ശആഇറുൽ ഇസ്‌ലാം മുഹമ്മദ് അബ്ദുല്ല അവന്തി സാഹിബിന്റെ നേതൃത്വത്തിൽ ഒരു നവമുസ്‌ലിം പരിശീലനകേന്ദ്രം വ്യവസ്ഥാപിതമായി നടന്നിരുന്നു. ഇതേ രീതിയിലുള്ള ഒരു സ്ഥാപനം ലക്ഷ്യം വെച്ചാണ് മഊനത്തുൽ ഇസ്‌ലാം സഭയ്ക്ക് തുടക്കം കുറിക്കന്നത്. 1900 സെപ്തംബർ 9നാണ് സഭ രൂപീകൃതമാവുന്നത്. പുതിയ മാളിയേക്കൽ സയ്യിദ് മുഹമ്മദ് ബ്‌നു അലി ഹൈദ്രോസ് പൂക്കോയ തങ്ങൾ ആയിരുന്നു സഭയുടെ സ്ഥാപക പ്രസിഡന്റ്. 1900 ൽ സഭ രൂപീകരിച്ചെങ്കിലും 1908 ജനുവരി 1 ലാണ് സഭ രജിസ്റ്റർ ചെയ്യുന്നത്. 'മഊനത്തുൽ ഇസ്‌ലാം മാപ്പിള അസോസിയേഷൻ' എന്നായിരുന്നു സഭയുടെ ആദ്യത്തെ പേര്. മാപ്പിള എന്നൊഴിവാക്കി 1938 നവംബർ 12 നാണ് മഊനത്തുൽ ഇസ്‌ലാം അസോസിയേഷൻ എന്നു പുനർനാമകരണം ചെയ്യുന്നത്. പൊന്നാനി പരിസര പ്രദേശങ്ങളിൽ മഊനത്തുൽ ഇസ്‌ലാം സഭയുടെ ഉടമസ്ഥതയിൽ നടത്തി വരുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.  അവയിൽ ആദ്യകാല സ്ഥാപനമാണ് എം.ഐ.എച്ച്. എസ്. പൊന്നാനി. പിന്നീട് സ്കൂൾ എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനിയായി. ശേഷം എം.ഐ.എച്ച്. എസ്.എസ്. (ബി) പൊന്നാനിയായും എം.ഐ.എച്ച്. എസ്.എസ്. (ജി) പൊന്നാനിയായും വേർപിരിഞ്ഞു. എം.ഐ.എച്ച്. എസ്.എസ്. (ജി) പൊന്നാനി ഇപ്പോൾ പുതുപൊന്നാനിയിൽ പ്രവർത്തിച്ചു വരുന്നു
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1571264" എന്ന താളിൽനിന്ന് ശേഖരിച്ചത്