Jump to content
സഹായം

"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )'''
'''സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )'''
=='''സഹപാഠിക്കൊരു കൈത്താങ്ങ്''' ==
സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പേരിൽ  കൊല്ലം ഗവ.മോഡൽ വി എച്ച് എസ് എസ്& ആന്റ് എച്ച് എസ് എസ് ഫോർ ബോയ്സ് സ്കൂളിലെ spc യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  1,25,000₹ (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം) രൂപയുടെ ഭക്ഷ്യധാന്യക്കിറ്റുകൾ സഹപാഠികൾക്കായി വിതരണം ചെയ്തു. ഈ സ്കൂളിൽ തന്നെ പഠനം തുടരുന്ന, ലോക് ഡൗൺ കാലത്തെ തൊഴിൽ നഷ്ടം കാരണവും രക്ഷിതാക്കൾ മരണപ്പെട്ടതു കാരണവും , രക്ഷിതാക്കൾ ദീർഘനാളായി രോഗികളായതിനാലും മറ്റു കാരണങ്ങളാലും സാമ്പത്തീക ഞെരുക്കം അനുഭവപ്പെടുന്ന  100 കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്കാണ് SPC യുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തത്. ഒരു കുടുംബത്തിന് ഒരു മാസക്കാലം ഭക്ഷ്യ ഭദ്രത ഉറപ്പാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോഷക സമൃദ്ധി ഉറപ്പാക്കുന്നതിനാവശ്യമായ 22 വിഭവങ്ങൾ കിറ്റിൽ ഉൾപ്പെടുത്തിയിരുന്നു. സ്കൂളിൽ വച്ച് കോവി ഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് വിതരണം നടത്തിയത്. കൊല്ലം ജില്ലാ അസിസ്റ്റന്റ് കളക്ടർ ശ്രീ.അരുൺകുമാർ IAS , അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശ്രീ . ജോസി ചെറിയാൻ, തേവള്ളി വാർഡ് കൗൺസിലർ ശ്രീമതി ബി ഷൈലജ, കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.രതീന്ദ്രനാഥ് , എസ് പി സി എ ഡി എൻ ഒ ശ്രീ അനിൽ കുമാർ, പി.ടി എ വൈസ് പ്രസിഡന്റ് ശ്രീ.എസ് സുരേഷ് കുമാർ , പ്രഥമാധ്യാപകൻ ശ്രീ. ശ്രീകുമാർ ,  സീനിയർ അസിസ്റ്റൻറ് ശ്രീമതി എൻ സോണി. അധ്യാപകരായ ശ്രീ. ഷാജഹാൻ , ശ്രീ . ലീനസ്‌ ,സി പി ഒ അരുൺ എസ് എസ് , എ സി പി ഒ എസ് .ശെൽവരാജൻ ഡി ഐ മാരായ കൃഷ്ണകുമാർ പ്രവീൺ കുമാർ എന്നിവർ കിറ്റുകൾ വിതരണം ചെയ്തു. കേഡറ്റുകളായ എം കെ വി നായക് , ജിജോ ക്രിസ്റ്റഫർ എന്നിവരും പങ്കെടുത്തു. സാമൂഹിക അകലം ഉറപ്പു വരുത്താനായി വിവിധ സമയങ്ങളിലായാണ് രക്ഷിതാക്കളെ സ്കൂളിൽ വരുത്തിയത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ കാരണo സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത  കൊട്ടാരക്കര , കൊട്ടിയം തുടങ്ങിയ ദൂര സ്ഥലങ്ങളിലെ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് സഹായം എത്തിക്കുന്ന പ്രവർത്തനവും ആരംഭിച്ചു.കോവി ഡ് ഒന്നാം തരംഗത്തിലും 75,000 രൂപയുടെ രോഗപ്രതിരോധ ഉപകരണങ്ങൾ റവന്യൂ  അധികാരികൾക്ക് കൈമാറുകയും നിരവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുകയും ചെയ്തിരുന്നു.
540

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539641" എന്ന താളിൽനിന്ന് ശേഖരിച്ചത്