"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:


==ഹലോ  ഇംഗ്ലീഷ്  ബി  ആർ സി ലെവൽ ഇനാഗുറേഷൻ @ അവനവഞ്ചേരി  ==
==ഹലോ  ഇംഗ്ലീഷ്  ബി  ആർ സി ലെവൽ ഇനാഗുറേഷൻ @ അവനവഞ്ചേരി  ==
'''സമഗ്ര ശിക്ഷ കേരളയുടെ പഠന പരിപോഷണ പരിപാടി യായ ഹലോ ഇംഗ്ലീഷ് ന്റെ 2022ലെ ബി.ആർ. സി തല ഉദ്ഘാടനം ഗവൺമെന്റ് എച്ച്.എസ്. അവനവഞ്ചേരിയിൽ ജനുവരി ആറാം തീയതി രാവിലെ 10 മണിക്ക്  സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ ഉൽപ്പന്നങ്ങൾ കൊണ്ടും കളർ പേപ്പർ,ബലൂണുകൾ, തോരണങ്ങൾ എന്നിവകൊണ്ടും അലങ്കൃതമായ സ്കൂൾ ഹാളിൽ മുഖ്യാതിഥിയായ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. തുളസീധരൻ പിള്ള സാർ സന്നിഹിതനായ തോടെ പരിപാടികൾക്ക് തുടക്കമായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികളുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡണ്ട് ആയ അഡ്വക്കേറ്റ്. മധുസൂദനൻ നായർ സാറാണ്. ഏഴാംക്ലാസ് വിദ്യാർഥിനിയായ കുമാരി. ലക്ഷ്മി ജെ.എസ്. പരിപാടിയുടെ സ്വാഗത പ്രാസംഗികയായി. ഉദ്ഘാടനം നിർവഹിച്ചത് ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ വൈസ് പ്രസിഡന്റ് ആയ ശ്രീ.തുളസീധരൻ സാറായിരുന്നു. ഇന്നത്തെ ലോകത്ത് ആംഗലേയ ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്ന വിധത്തിലുള്ള വാക്കുകളാണ് അദ്ദേഹത്തിൽനിന്നും ശ്രവിക്കാനായത്. പരിപാടികളുടെ അവതാരകരായി എത്തിയത് വിദ്യാർത്ഥിനി മാരായ കുമാരി.സായി ദർശനയും കുമാരി.ലക്ഷ്മിയും ആയിരുന്നു. ആംഗലേയ ഭാഷയിൽ തന്നെയാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത്. തുടർന്ന് കൗൺസിലറായ  ശ്രീ. അവനവഞ്ചേരി രാജു, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ശ്രീകുമാർ സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് അനിലാറാണി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഉണ്ണിത്താൻ രജനി ടീച്ചർ, എസ് ആർ ജി കൺവീനർ ശ്രീ.ജാഫറുദ്ദീൻ സാർ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തൽസമയ പരിപാടികളായ നാവു വഴക്കികൾ, കടങ്കഥകൾ എന്നിവയും സ്കിറ്റ്, കൊറിയോഗ്രാഫി, ആക്ഷൻ സോങ്സ്, മൈം, ഗ്രൂപ്പ് സോങ്സ് എന്നിവയും അവതരിപ്പിക്കപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിക്ക് അധ്യാപികയായ ശ്രീമതി. സുജാ റാണി കൃതജ്ഞത രേഖപ്പെടുത്തിയതോടെ ഉദ്ഘാടന പരിപാടിക്ക് തിരശ്ശീല വീണു.'''
<gallery mode="packed" heights="200">
<gallery mode="packed" heights="200">
42021 hello2.jpg
42021 hello2.jpg
5,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495155" എന്ന താളിൽനിന്ന് ശേഖരിച്ചത്