ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിക്കവികളെ ആദരിച്ചു

ഹാവൻസ് റെണ്ടിവു-2022

ആഗോള സാഹിത്യ സംഘടനയായ ഹാവൻസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് കാവ്യലോകത്തിലേക്ക് ചുവടുവച്ച അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടിക്കവികളെ ആദരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഹാവൻ റൂണ്ടിവു-2022 എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 33 കുട്ടികൾ കവിതകൾ എഴുതി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്. ജനുവരി മാസം എല്ലാ ദിവസങ്ങളിലും ലോക പ്രസിദ്ധമായ കവികളുടെ കവിതകൾ ചൊല്ലി അവതരിപ്പിക്കുന്നതിനൊപ്പം സ്വന്തമായി തയ്യാറാക്കിയ കവിത കൂടി കുട്ടികൾ അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട കവിതകളിൽ മികച്ച പ്രകടനം നടത്തിയ ആലിയ നിസാറിനെ മികച്ച വിദ്യാർഥി കവിയായി തെരഞ്ഞെടുത്തു. എട്ടാം ക്ലാസുകാരിയായ ആലിയ നിസാറിന് ആയിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാവൻസ് വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഹാവൻസ് ഭാരവാഹികളായ വിജയൻ പാലാഴി, വിതുര വി.അശോക്, ലക്ഷ്മി അജിത്,സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാറാണി, അധ്യാപനായ എൻ.സാബു എന്നിവർ സംബന്ധിച്ചു. കവിതകൾ അവതരിപ്പിച്ച മുഴുവൻ കുട്ടികൾക്കും യോഗത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.'

https://www.facebook.com/groups/450452399104975/permalink/1123961348420740/

https://www.facebook.com/groups/278085703194778/

ഹലോ ഇംഗ്ലീഷ് ബി ആർ സി ലെവൽ ഇനാഗുറേഷൻ @ അവനവഞ്ചേരി

സമഗ്ര ശിക്ഷ കേരളയുടെ പഠന പരിപോഷണ പരിപാടി യായ ഹലോ ഇംഗ്ലീഷ് ന്റെ 2022ലെ ബി.ആർ. സി തല ഉദ്ഘാടനം ഗവൺമെന്റ് എച്ച്.എസ്. അവനവഞ്ചേരിയിൽ ജനുവരി ആറാം തീയതി രാവിലെ 10 മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ ഉൽപ്പന്നങ്ങൾ കൊണ്ടും കളർ പേപ്പർ,ബലൂണുകൾ, തോരണങ്ങൾ എന്നിവകൊണ്ടും അലങ്കൃതമായ സ്കൂൾ ഹാളിൽ മുഖ്യാതിഥിയായ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ. തുളസീധരൻ പിള്ള സാർ സന്നിഹിതനായ തോടെ പരിപാടികൾക്ക് തുടക്കമായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടികളുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പി.ടി.എ പ്രസിഡണ്ട് ആയ അഡ്വക്കേറ്റ്. മധുസൂദനൻ നായർ സാറാണ്. ഏഴാംക്ലാസ് വിദ്യാർഥിനിയായ കുമാരി. ലക്ഷ്മി ജെ.എസ്. പരിപാടിയുടെ സ്വാഗത പ്രാസംഗികയായി. ഉദ്ഘാടനം നിർവഹിച്ചത് ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയുടെ വൈസ് പ്രസിഡന്റ് ആയ ശ്രീ.തുളസീധരൻ സാറായിരുന്നു. ഇന്നത്തെ ലോകത്ത് ആംഗലേയ ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്ന വിധത്തിലുള്ള വാക്കുകളാണ് അദ്ദേഹത്തിൽനിന്നും ശ്രവിക്കാനായത്. പരിപാടികളുടെ അവതാരകരായി എത്തിയത് വിദ്യാർത്ഥിനി മാരായ കുമാരി.സായി ദർശനയും കുമാരി.ലക്ഷ്മിയും ആയിരുന്നു. ആംഗലേയ ഭാഷയിൽ തന്നെയാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത്. തുടർന്ന് കൗൺസിലറായ ശ്രീ. അവനവഞ്ചേരി രാജു, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ശ്രീകുമാർ സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് അനിലാറാണി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഉണ്ണിത്താൻ രജനി ടീച്ചർ, എസ് ആർ ജി കൺവീനർ ശ്രീ.ജാഫറുദ്ദീൻ സാർ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു. തുടർന്ന് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തൽസമയ പരിപാടികളായ നാവു വഴക്കികൾ, കടങ്കഥകൾ എന്നിവയും സ്കിറ്റ്, കൊറിയോഗ്രാഫി, ആക്ഷൻ സോങ്സ്, മൈം, ഗ്രൂപ്പ് സോങ്സ് എന്നിവയും അവതരിപ്പിക്കപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിക്ക് അധ്യാപികയായ ശ്രീമതി. സുജാ റാണി കൃതജ്ഞത രേഖപ്പെടുത്തിയതോടെ ഉദ്ഘാടന പരിപാടിക്ക് തിരശ്ശീല വീണു.


https://www.facebook.com/100008622974445/videos/1029816557884016

പ്രകൃതി സംരക്ഷണത്തിന് ഇക്കോബ്രിക്‌സ്ചാലഞ്ച്

വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ രണ്ടാഴ്ചത്തേക്ക് വിദ്യാലയങ്ങൾ അടയ്ക്കണ്ടതായി വന്നിരിക്കുകയാണ്.നമ്മുടെ വീടുകളിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കളെ പ്രകൃതിക്ക് ദോഷം വരാത്ത വിധം ശേഖരിക്കുകയാണ് ഇക്കോ ബ്രിക്ക് ചലഞ്ജ് ലൂടെ ചെയ്യുന്നത്. രണ്ടാഴ്ച കൊണ്ട് ഏറ്റവും കൂടുതൽഇക്കോബ്രിക്‌സ് നിർമ്മിക്കുന്ന കുട്ടികൾക്ക് സമ്മാനം.

ഇക്കോബ്രിക്‌സ് ചലഞ്ജ് .. കുട്ടികൾ ചെയ്യേണ്ടത്

ആദ്യം, നമുക്ക് നമ്മുടെ വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്തണം...പ്ലാസ്റ്റിക് മാത്രമായി അവയെ ജൈവവസ്തുക്കളിൽ നിന്ന് വേർതിരിക്കുക. നിങ്ങളുടെ പ്ലാസ്റ്റിക് വൃത്തിയില്ലാത്തതാണെങ്കിൽ, അവ കഴുകി വൃത്തിയാക്കി ഉണക്കുക. നിങ്ങളുടെ ആദ്യത്തെ ഇക്കോബ്രിക്കിന്, നിങ്ങളുടെ വീട്ടിൽ നിന്നോ പരിസരത്ത് നിന്നോ ശേഖരിക്കുന്ന ഒരു ചെറിയ, PET കുപ്പി ഉപയോഗിച്ച് ആരംഭിക്കുക (മിനറൽ വാട്ടർ കുപ്പിയോ സമാനമായ കുപ്പിയോ !). ഇനി വേണ്ടത് ഒരു മാന്ത്രിക വടി (സോളിഡ് സ്റ്റിക്ക് ) 50 cm നീളമുള്ള അധികം വണ്ണമില്ലാത്ത വടി വേണം. കുപ്പിക്കുള്ളിൽ പ്ലാസ്റ്റിക് നിറക്കുന്നതിനാണ് ഈ മാന്ത്രിക വടി.. കുപ്പിയുടെ അടിയിലേക്ക് മൃദുവായതും നിറമുള്ളതുമായ പ്ലാസ്റ്റിക് തിരുകിക്കൊണ്ട് ആരംഭിക്കുക. നിങ്ങൾക്ക് 2-3 സെന്റീമീറ്റർ അടിത്തറ ലഭിക്കുന്നതുവരെ അതേ നിറത്തിലുള്ള മറ്റ് പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച് നിറയ്ക്കാം. നല്ല കടും നിറത്തിലുള്ള പ്ലാസ്റ്റിക് ആണ് വേണ്ടത്.. മറ്റ് പ്ലാസ്റ്റിക്കുകൾ മുറിച്ച്, കുപ്പി ഏകദേശം നിറയുന്നത് വരെ അവ gap ഇല്ലാതെ തിരുകുക. വശങ്ങളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് പ്ലാസ്റ്റിക് പായ്ക്ക് ചെയ്യാൻ നിങ്ങളുടെ വടി ഉപയോഗിക്കുക. അടപ്പ് ഉപയോഗിച്ച് നന്നായി അടയ്ക്കുക.. തുടർന്ന്, നിങ്ങളുടെ ഇക്കോബ്രിക്ക് തൂക്കുക. തൂക്കം കുപ്പിയുടെ പുറത്തു രേഖപ്പെടുത്തുക..കുപ്പിയിൽ പ്ലാസ്റ്റിക് നിറയ്ക്കുമ്പോൾ ആകർഷകമായ രീതിയിൽ നിറയ്ക്കണം! ഇത്തരത്തിൽ പരമാവധി ഇക്കോബ്രിക്‌സ് നിർമ്മിക്കുക...

യുദ്ധം വേണ്ടേ വേണ്ട

യുദ്ധത്തിനെതിരെ ലോക മനസ്സാക്ഷിയെ ഉണർത്താൻ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെകുട്ടികളുടെ നേതൃത്വത്തിൽ ദീപം തെളിയിച്ചു. NO WAR മനുഷ്യമതിൽ തീർത്തു.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു കുട്ടികൾ

https://www.facebook.com/watch/?extid=CL-UNK-UNK-UNK-AN_GK0T-GK1C&v=1090214785100340

സൈക്ലത്തോൺ 2022

സാമൂഹ്യ സേവന പ്രവർത്തന രംഗത്ത് 15 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന നന്മ ഫൗണ്ടേഷന്റെ ഭാഗമായ മിഷൻ _ബെറ്റർ _റ്റുമാറോ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ പ്രചരണാർത്ഥം, അവയുടെ ദർശന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനു വേണ്ടി അവനവഞ്ചേരി ഗവ ഹൈസ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ 'സൈക്ലത്തോൺ 2022' സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഒരേ സമയം സംഘടിപ്പിച്ച സൈക്ലത്തോൺ അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സമാപിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ. എസ്. കുമാരി സമാപനസന്ദേശം നൽകി. രാവിലെ 7 മണിക്ക് ആരംഭിച്ച റാലി ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജോയി ഫ്ലാഗ് ഓഫ് ചെയ്തു.

അക്ഷരമുറ്റം ക്വിസ് വിജയികൾ

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ UP വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആദിശങ്കർ. പി, എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അദ്വൈത്. പി.

ശാസ്ത്രദിനാചരണം

ദേശീയ ശാസ്ത്ര ദിനമായ ഇന്ന് ഗവൺമെന്റ് എച്ച്എസ് അവനവഞ്ചേരിയിൽ ക്ലാസ് തലത്തിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. അതുകൊണ്ടുതന്നെ ക്ലാസിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന നമ്മുടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം സാധൂകരിക്കുന്നതിന് ഉതകുന്ന വിധമായിരുന്നു പ്രവർത്തനം. കുട്ടികൾ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് ഉള്ള സാമഗ്രികളുമായി എത്തിയിട്ടുണ്ടായിരുന്നു. അവർ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. എല്ലാ കുട്ടികളും പങ്കാളികളായി എന്നത് എടുത്തുപറയത്തക്ക സവിശേഷത തന്നെയാണ്. കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിന് ഈ പ്രവർത്തനം വളരെയധികം സഹായകമായി.

ക്ലാസ്സ് തല വർത്തമാനപത്രം (ഇംഗ്ലീഷ് )പ്രകാശനം

ആംഗലേയ ഭാഷയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്ലാസ്സ് തല വർത്തമാനപത്രങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അനിലാറാണി ടീച്ചർ, യു. പി. സീനിയർ ടീച്ചർ ശ്രീമതി. പ്രേമ , ക്ലാസ്സ്‌ അധ്യാപിക ശ്രീമതി. ഒ. ഗീത, ഇംഗ്ലീഷ് അധ്യാപിക ശ്രീമതി. സുജാറാണി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു . നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും പത്രം തയ്യാറാക്കി. റിപ്പോർട്ടർമാരും എഡിറ്റർമാരും ഒക്കെ കുട്ടികൾ തന്നെയായിരുന്നു. പത്ര റിപ്പോർട്ട് തയ്യാറാക്കുക എന്ന വ്യവഹാരരൂപം ഏറെ നന്നായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് അവർ ഏറ്റെടുത്ത ഈ പ്രവർത്തനം മൂലം സാധിച്ചു. ഒരു ഗ്രൂപ്പിലെ എല്ലാ കുട്ടികളും ആ പത്രത്തിന്റെ നിർമ്മിതിയിൽ ഭാഗഭാക്കായി എന്നത് ഈ പ്രവർത്തനത്തിന്റെ വിജയത്തിന് കാരണമായി.ഓരോ ഗ്രൂപ്പും വ്യത്യസ്തമായ രീതിയിലാണ് അവരുടെ പത്രത്തിന്റെ കെട്ടും മട്ടും ഉള്ളടക്കവുംരൂപകൽപ്പന ചെയ്തത്.വളരെ ഉത്സാഹത്തോടും സന്തോഷത്തോടും താൽപര്യത്തോടും കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി. പത്രത്തിന്റെ പ്രകാശന വേളയിൽ അവതാരകരായതും കുട്ടികൾ തന്നെ.

ലോകമാതൃ ഭാഷാദിനാചരണം

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് എച്ച്. എസ് അവനവഞ്ചേരിയിൽ ക്ലാസ്സ്‌തല പ്രവർത്തനങ്ങൾ നടന്നു. കുട്ടികൾ മാതൃഭാഷാ പ്രതിജ്ഞ എടുക്കുകയും മാതൃ ഭാഷാപ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. കൂടാതെ മലയാളഭാഷയിലെ പ്രശസ്ത കവികളുടെ കവിതാ ഭാഗങ്ങളുടെ അവതരണവും അതുപോലെ കടങ്കഥപ്പയറ്റും ഉണ്ടായിരുന്നു.

ആകാശം എന്ന ഹ്രസ്വചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം .

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് വേണ്ടി ഗ്രാസ് ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽനടന്നു .

പ്രമാണം:42021 2500.jpg
ആകാശം.......

ആകാശം

https://fb.watch/9OYLRA0AEh/

അവനവഞ്ചേരി സ്‌കൂളിലെ കുട്ടികളും എന്റെ നാട് ഊരു പൊയ്ക - സമൂഹ മാധ്യമ കൂട്ടായ്മയും കൈകോർത്തു. മാഹീനും അബുവിനും പെരുന്നാൾ സമ്മാനമായി അടച്ചുറപ്പുള്ള വീടൊരുങ്ങി.

മാതാപിതാക്കൾ ഉപേക്ഷിച്ച് മുത്തശ്ശിക്കൊപ്പം കഴിയുന്ന അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസുകാരൻ മാഹീനും അവന്റെ അനുജൻ അബുവിനും ചോർന്നൊലിക്കുന്ന അടച്ചുറപ്പില്ലാത്ത കൂരയിൽ നിന്ന് മോചനം. അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളും സമൂഹമാധ്യമ കൂട്ടായ്മയായ എന്റെ നാട് ഊരു പൊയ്കയും ചേർന്ന് ഇവർക്ക് ബലിപെരുന്നാൾ സമ്മാനമായി വീട് പുനർനിർമ്മിച്ച് നൽകി. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ സന്ദർശിച്ച് അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാനാണ് മാഹീനിന്റെ വീട്ടിൽ കേഡറ്റുകൾ എത്തിയത്. വാർദ്ധക്യത്താൽ വിഷമതകൾ അനുഭവിക്കുന്ന മുത്തശ്ശിയുടെ മാത്രം തണലിൽ കഴിയുന്ന അവന്റെ ദുരവസ്ഥ മനസ്സിലാക്കിയ അവർ ആ കുടുംബത്തെ സഹായിക്കാൻ സുമനസ്സുകളായ എന്റെനാട് - ഊരുപൊയ്ക സമൂഹമാധ്യമ കൂട്ടായ്മയുമായി ഒരുമിക്കുകയായിരുന്നു. മേൽക്കൂരയും ചുവരുകളും മാറ്റിപ്പണിത് ചെളിവെളളം നിറഞ്ഞ തറ ശരിയാക്കി ചുവരുകൾ ചായം പൂശി മനോഹരമാക്കി നൽകുകയായിരുന്നു. ഇതിനുപുറമേ പഠന സൗകര്യത്തിനായി മേശയും കസേരകളും പുസ്തകങ്ങളും വാങ്ങി നൽകി. ഒപ്പം വീടിന്റെ വൈദ്യുതീകരണവും പൂർത്തിയാക്കി. പുനർനിർമ്മിച്ച വീടിന്റെ താക്കോൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ വി.എസ്.ദിനരാജ് കഴിഞ്ഞ ദിവസം കുടുംബത്തിന് കൈമാറി.

ചീര വിളവെടുപ്പ്.

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ ഇന്ന് ചീര വിളവെടുപ്പ്. നൂറ് കെട്ട് ചീരയാണ് ഇന്ന് ഒരു ദിവസം മാത്രം വിളവെടുത്തത്. സ്‌കൂൾ ഉച്ചഭക്ഷണത്തിന് ഇന്ന് ചീരത്തോരൻ വിളമ്പി. ബാക്കി അധ്യാപകർക്കും നാട്ടുകാർക്കുമായി വിൽക്കാനും അങ്ങനെ കിട്ടിയ 1500 രൂപ 'ചങ്ങാതിക്കൊരു കൈത്താങ്ങ്' എന്ന പദ്ധതിയിലേക്ക് നിക്ഷേപിക്കാനും കഴിഞ്ഞു

ലോക്ക് ഡൗൺ കാലം വായനയുടെ വസന്തകാലമാക്കി അനുപമ.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ഈ അവധിക്കാലത്ത് സമയം പാഴാക്കിക്കളയുന്നവരുടെ മുന്നിൽ വ്യത്യസ്തയാവുകയാണ് അനുപമ എന്ന ഒൻപതാം ക്ലാസുകാരി. ലോക്ക്ഡൗൺ കാലത്ത്  അൻപത് പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് വീഡിയോകളായി തയ്യാറാക്കി കൂട്ടുകാർക്കായി എത്തിച്ചു കഴിഞ്ഞു ഈ മിടുക്കി. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിലുള്ള ലോക്ക് ഡൗൺ പ്രവർത്തനമായ ബ്രേക്ക് ചെയ്ൻ മേയ്ക്ക് ചെയ്ഞ്ച് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പ്രവർത്തനം അനുപമ തുടങ്ങിയത്. പിന്നീട് ഇത് അനുപമയുടെ ദിനചര്യയുടെ ഭാഗമായി മാറി. 'വായനയുടെ വസന്തം' എന്ന പേരിൽ ഒരു ദിവസം ഒരു പുസ്തകം എന്ന രീതിയിൽ പുസ്തകാസ്വാദന വീഡിയോകൾ നിർമ്മിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂട്ടുകാർക്കെത്തിക്കുന്നു. ഈ ആവശ്യത്തിനായി അനുപമ സ്വന്തമായി യുട്യൂബ് ചാനലും ആരംഭിച്ചു കഴിഞ്ഞു.ഈ പുസ്തകാസ്വാദന വീഡിയോകൾ ഈ ചാനലിലൂടെ പബ്ലിഷ് ചെയ്യുന്നു.തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ പത്തോളം പുസ്തകങ്ങളുടെ ആസ്വാദനം ഇതിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ മറ്റ് എഴുത്തുകാരുടെ കഥകൾ, ലഘു ശാസ്ത്ര പുസ്തകങ്ങൾ, ചെറിയ നോവലുകൾ എന്നിവയും ഇതിൽപ്പെടും. അനുപമയുടെ വീഡിയോകൾ ബ്രേക്ക് ചെയ്‌ൻ മേക്ക് ചെയ്ഞ്ച് എന്ന ലോക്ക്ഡൗൺ ആക്ടിവിറ്റി ഗ്രൂപ്പുകളിൽ മാത്രമല്ല സംസ്ഥാന തലത്തിൽ സാഹിതി അക്ഷരക്കൂട്ടായ്മയിലും എല്ലാ ദിവസവും സംപ്രേഷണം ചെയ്തു വരുന്നു. അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കേഡറ്റുകൾ ഏറ്റെടുത്ത കാഴ്ച പരിമിതരായവർക്ക് പുസ്തകം വായിച്ച് ശബ്ദ ക്ലിപ്പുകളാക്കി മാറ്റുന്ന പ്രവർത്തനത്തിനും അനുപമ ഈ അവധിക്കാലത്ത് നേതൃത്വം നൽകി.ഇടയ്ക്കോട് 'മക'ത്തിൽ അനിൽകുമാറിന്റെയും സുമിയുടേയും മൂത്ത മകളാണ് അനുപമ. സ്റ്റുഡന്റ്പോലീസ് കേഡറ്റ് പദ്ധതി തനിക്കു നൽകിയ അവധിക്കാല പ്രവർത്തനമാണ് തനിക്ക് ഇത്രയും പുസ്തകങ്ങൾ വായിക്കാൻ പ്രചോദനം നൽകിയതെന്ന് പറയുന്ന അനുപമ ഈ പ്രവർത്തനം അവധിക്കാലത്തും അതിനു ശേഷവും തുടരാനാണ് തീരുമാനം.

യങ് ടാലന്റ് അവാർഡ്

ഡോ. കലാം ഇന്റർനാഷണലും മലയാള മനോരമയും സംയുക്തമായി വിങ്സ് ഒഫ് വിസ്ഡം എന്ന പേരിൽ സംഘടിപ്പിച്ച മത്സരത്തിൽ യങ് ടാലന്റ്അവാർഡ് നേടിയ അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ശിവശങ്കറിന് അഭിനന്ദനങ്ങൾ.

ചങ്ങാതിക്കൊരു കൈതാങ്ങ്

സ്കൂളിലെ മൂന്നു കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കി കുട്ടി പോലുസുകാർ .കുട്ടികൾക്ക് പഠിക്കുവാനായി ഇവർ 3ടാബുകളാണ് നൽകിയത്

ഇത്തവണയും നൂറുമേനി കൊയ്യാൻ ലക്ഷ്യമിട്ട് അവനവഞ്ചേരി സ്‌കൂളിലെ കുട്ടികൾ

ഇടയ്ക്കോട് കട്ടയിൽകോണം പാടശേഖരത്തിലെ പാട്ടത്തിനെടുത്ത വയലിൽ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ കൃഷി ഇറക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചായിരുന്നു കുട്ടി കർഷകസംഘം ഞാറു നട്ടത്. അഞ്ചു വർഷം മുൻപ് തരിശു കിടന്ന പാടം ഏറ്റെടുത്ത് നെൽകൃഷി നടത്തിത്തുടങ്ങിയ കേഡറ്റുകൾ ഒരു വർഷവും കൃഷി മുടക്കിയിട്ടില്ല. കേഡറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാട്ടുകാർ കട്ടയിൽകോണം പാടത്ത് തരിശു കിടന്ന മുഴുവൻ കണ്ടങ്ങളിലും നെൽകൃഷി ആരംഭിച്ചു. ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് ഇത്തവണ കൃഷിക്കുപയോഗിച്ചത്. മുദാക്കൽ കൃഷിഭവന്റെയും മുതിർന്ന കർഷകനായ രഘുനാഥന്റെയും പാടശേഖരസമിതി സംഘാടകനായ ശശിധരന്റെയും നിർദ്ദേശങ്ങളും സഹായങ്ങളും കേഡറ്റുകൾക്കുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ നോഡൽ ഓഫീസർ വി.എസ്. ദിനരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കൃഷി ഫീൽഡ് ഓഫീസർ മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഞാറുനടീൽ എല്ലാവരേയും പങ്കെടുപ്പിച്ച് വലിയ ആഘോഷമാക്കി നടത്താൻ പറ്റാത്തതിന്റെ വിഷമത്തിലാണ് കേഡറ്റുകൾ.

റിപ്പബ്ലിക് ഡേ ദിനാചരണം

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾ അവതരിപ്പിച്ച പ്രോഗ്രാമുകൾ


https://www.facebook.com/100008622974445/videos/pcb.2784253908538681/352961003019996
https://www.facebook.com/100008622974445/videos/976144386441962

അവനവഞ്ചേരി സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് - ജീവധാര സംഘടിപ്പിച്ചു.

കോവിഡ് കാലത്ത് മറ്റൊരു ജീവകാരുണ്യ പ്രവർത്തനത്തിനു കൂടി കുട്ടികൾ നേതൃത്വം നൽകി. ജീവധാര എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചാണ് എസ്.പി.സി. മാതൃകയായത്. എസ്.പി.സി. തിരുവനന്തപുരം റൂറൽ ജില്ലയുടെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്‌ക്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആറ്റിങ്ങൽ സബ് ഡിവിഷന്റെ പരിധിയിലുള്ള സ്‌കൂളുകളിലെ എസ്.പി.സി. ചുമതലയുള്ള അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും കേഡറ്റുകളുടെ രക്ഷിതാക്കളും, പൂർവ്വ വിദ്യാർഥികളും അടക്കം അമ്പതിലേറെ പേർ രക്തം ദാനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി.തിരുവനന്തപുരം റൂറൽ ജില്ല നോഡൽ ഓഫീസർ വി.എസ്.ദിനരാജ്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്.വൈ.സുരേഷ്, ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. വി.വി.ദിപിൻ, അസി. ജില്ലാ നോഡൽ ഓഫിസർ റ്റി.എസ്. അനിൽ കുമാർ, സ് കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീജൻ ജെ പ്രകാശ് എന്നിവർ സംബന്ധിച്ചു.

എന്റെ വിദ്യാലയം സമ്പൂർണ ഡിജിറ്റൽ പദവിയിലേക്ക്

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്കൂൾ ഡിജിറ്റൽ ലൈബ്രറിയിൽ നിന്നും സ്മാർട്ഫോണുകൾ അധ്യാപകരുടെയും,ജീവനക്കാരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹായത്തോടെ വാങ്ങിനല്കി .ആദ്യ ഘട്ടത്തിൽ 50 കുട്ടികൾക്ക് ഫോൺ കൈമാറി .

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള എ പ്ലസ് പുരസ്കാരം.

നാടിനു നൻമ പകരുന്ന അവനവഞ്ചേരി ഗവ ഹൈസ്‌കൂളിലെ കുട്ടിപോലീസ് ടീമിന് വീണ്ടും അംഗീകാരം. വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തെ മറ്റ് സ്‌കൂളുകൾക്ക് മാതൃകയായി മാറിയതിനാണ് തിരുവനന്തപുരം ജില്ലയിലെ മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള എ പ്ലസ് പുരസ്കാരം സ്‌കൂളിന് ലഭിച്ചത്. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ 2012 ലാണ് എസ്.പി.സി. പദ്ധതി ആരംഭിക്കുന്നത്. അക്കാഡമിക മികവ് പുലർത്തുന്നതിലുപരി സ്‌കൂളിന് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഈ ഗ്രാമീണ വിദ്യാലയത്തിന് പുരസ്കാരം ലഭിക്കാൻ ഇടയാക്കിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിഷ്കർഷിക്കുന്ന പ്രവർത്തനങ്ങൾക്കു പുറമേ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനമുൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കോവിഡ് കാലത്ത് ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടമായി കോവിഡ് രോഗികൾക്കും തെരുവിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരുമായ ആയിരക്കണക്കിന് പേർക്ക് ഉച്ചഭക്ഷണപ്പൊതികൾ എത്തിച്ചു നൽകി. ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത സഹപാഠികൾക്ക് സ്മാർട്ട്ഫോണുകൾ, ടെലിവിഷൻ സെറ്റുകൾ, വൈദ്യുതി കണക്ഷനുകൾ എന്നിവ എത്തിച്ചു നൽകുകയും ഒരു കുട്ടിയുടെ വാസയോഗ്യമല്ലാതിരുന്ന വീട് പുനർനിർമ്മിച്ചു നൽകുകയും ചെയ്തു. കോവിഡ് കാലത്ത് കേഡറ്റുകളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി റേഡിയോ നൻമ എന്ന പേരിൽ ഓൺലൈൻ റേഡിയോ നടത്തി വരുന്നു. ഒപ്പം എന്ന പേരിൽ കോവിഡ് രോഗികൾക്ക് ടെലിഫോണിലൂടെ മാനസിക പിന്തുണ നൽകുന്ന പദ്ധതിയ്ക്ക് കേഡറ്റുകൾ നേതൃത്വം നൽകിവരുന്നു. കാർഷിക-മൃഗസംരക്ഷണ-ജീവകാരുണ്യ-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വിവിധ പുരസ്കാരങ്ങൾ ഇതിനു മുൻപും സ്‌കൂളിനെ തേടിയെത്തിയിട്ടുണ്ട്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആദരം 2021 എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിലിൽ നിന്ന് സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം റൂറൽ ജില്ലാ അഡി. സൂപ്രണ്ട് ഒഫ് പോലീസ് ഇ.എസ്.ബിജുമോൻ, ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെ.സിന്ധു, നെടുമങ്ങാട് ഐ.എസ്.എച്ച്.ഒ. രാജേഷ് കുമാർ, അസി. ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, സ്‌കൂൾ പ്രിൻസിപ്പാൾ എം.എൽ. മീന എന്നിവർ സംബന്ധിച്ചു. യോഗത്തിൽ വിരമിച്ച അധ്യാപകരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ചു.

എ പ്ലസ് പുരസ്കാരം

ജലസംരക്ഷണത്തിന് വേറിട്ട പ്രവർത്തനവുമായി അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ...

നമ്മുടെ വീടുകളിൽ നാം ശ്രദ്ധിക്കാതെ ഉണ്ടാകുന്ന ജലനഷ്ടം ടോയ്‌ലറ്റ് ഫ്ലഷ് ടാങ്കുകളിൽ നിന്നാണ്. ഓരോ തവണ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴും മിക്കവരും ഫ്ലഷ് ടാങ്കിൽ നിറഞ്ഞു നിൽക്കുന്ന വെള്ളം മുഴുവൻ അലക്ഷ്യമായി ഒഴുക്കിക്കളയുകയാണ് ചെയ്യുക. ടോയ്‌ലറ്റ് വൃത്തിയാവുന്നതിനാവശ്യമായ വെള്ളം മാത്രം ഫ്ലഷ് ചെയ്താൽ മതിയെന്ന് ആരും ശ്രദ്ധിക്കാറില്ല. അതിനു ഒരു പരിഹാരം ഫ്ലഷ് ടാങ്കിൽ നിറയുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്. അതിനായി ഒന്നോ രണ്ടോ ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന കുപ്പികളോ ടിന്നുകളോ ഫ്ലഷ് ടാങ്കിനുള്ളിൽ ഇറക്കി വച്ച് അത്രയും അളവിൽ വെള്ളത്തെ ഫ്ലഷ് ടാങ്കിൽ നിറയുന്നത് തടഞ്ഞ് നമുക്ക് സംരക്ഷിക്കാവുന്നതാണ്. അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ പരിസ്ഥിതി സംരക്ഷണത്തിന് നേതൃത്വം നൽകുന്ന കുട്ടികൾ അവരുടെ വീടുകളിൽ ഇത് നടപ്പിലാക്കിയത് കൂടാതെ അയൽവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും ഇത് നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്തു. ബോധവൽക്കരണ പ്രവർത്തനത്തിലൂടെ കൂടുതൽ വീടുകളിലേക്ക് ഈ ആശയം എത്തിക്കാനുള്ള ശ്രമത്തിലാണ് കുട്ടികൾ

ജലസംരക്ഷണത്തിന് വേറിട്ട പ്രവർത്തനവുമായി അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ...

സംസ്ഥാന ഭാരദ്വഹന മത്സരത്തിൽ വെള്ളിത്തിളക്കവുമായി ഫിദ ഹാജത്ത്

കോഴിക്കോട് നടന്ന ഇരുപതാമത് സംസ്ഥാന ഭാരദ്വഹന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ വെള്ളി മെഡൽ നേടി താരമായിരിക്കുകയാണ് ഫിദ ഹാജത്ത്. ചാമ്പ്യൻഷിപ്പിൽ 18 വയസിനു താഴെയുള്ളവർക്കായുള്ള മത്സരത്തിലാണ് ആകെ 155 കിലോഗ്രാം ഉയർത്തി ഫിദ രണ്ടാമതെത്തിയത്. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ ഫിദ കരാട്ടെ താരം കൂടിയാണ്. ദേശീയ-സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.അഭിനന്ദനങ്ങൾ

'വിശപ്പിനു വിട' - പ്രതിമാസ പൊതിച്ചോറുവിതരണ പദ്ധതി

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ നല്ല പാഠം പ്രവർത്തകർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. അവരവരുടെ വീടുകളിൽ നിന്ന് കൊണ്ടുവന്ന 100 ൽ പരം ഭക്ഷണപൊതികളാണ് കുട്ടികൾ വിതരണം ചെയ്തത്.സ്‌കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി 'വിശപ്പിനു വിട' എന്ന പ്രതിമാസ പദ്ധതി നടപ്പിലാക്കി വരുന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് അനില റാണി ടി ടി വിതരണോദ്ഘാടനം നിർവ്വഹിച്ചു.


കലാകെെരളി ഗ്രന്ഥശാല സന്ദർശനം

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികൾ കലാകെെരളി ഗ്രന്ഥശാല സന്ദർശിച്ചു. ലൈബ്രറി വൃത്തിയാക്കുകയും കുറച്ച് പുസ്തകങ്ങൾ ശേഖരിച്ചു നൽകുകയും ചെയ്തു.

അതിജീവനത്തിന്റെ പാതയിൽ ...

ഗാന്ധിദർശൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

ഓരോ വീടും ഒരു വിദ്യാലയമാണ്...മാതാപിതാക്കൾ അധ്യാപകരും.ഗാന്ധിജയന്തി ആശംസകൾ

ഓണവിളവെടുപ്പ്...

പൊന്നോണസദ്യയൊരുക്കാൻ കുട്ടികൾ നട്ടുവളർത്തിയ പച്ചക്കറി തോട്ടത്തിൽ നിന്നും വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി.

സ്വാതന്ത്ര്യദിനാഘോഷം @ ഗവ.ഹൈസ്‌കൂൾ, അവനവഞ്ചേരി

കുട്ടികൾ കട്ടയിൽകോണം പാടത്ത്..

കോവിഡ് പ്രതിസന്ധിയിലും നെൽകൃഷിയിൽ വിജയഗാഥ രചിക്കാൻ അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടികൾ കട്ടയിൽകോണം പാടത്ത്..

ഇന്ന് സ്‌കൂൾ മുറ്റത്തെ കാഴ്ച.....

ഞാറുനടീലിനായി വയലൊരുക്കത്തിൽ.......

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ കുട്ടിപ്പോലീസിന്റെ നേതൃത്വത്തിൽ കൊച്ചു പരുത്തിയിൽ കട്ടയിൽകോണം പാടത്ത് ഇത്തവണയും കൃഷിയിറക്കുന്നു. അടുത്തയാഴ്ച ഞാറുനടീലിനായി വയലൊരുക്കത്തിൽ...

ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജനിതകത്തിന് ഇരട്ട അംഗീകാരം.

മലബാർ ആക്ടേഴ്സ് ആന്റ് ക്രൂ ഫ്രെയിം (MAAC FRAME) സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജനിതകത്തിന് ഇരട്ട അംഗീകാരം. മികച്ച സഹനടിയ്ക്ക് സുജ പീലിയ്ക്കും മികച്ച പശ്ചാത്തല സംഗീതത്തിന് മെഹറാജ് ഖാലിദിനുമാണ് പുരസ്കാരം ലഭിച്ചത്. അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്ക് വേണ്ടി ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ജനിതകം ഇതിനോടകം തന്നെ മൂന്നു ഷോർട്ട്ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരം നേടിയിട്ടുണ്ട്. അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും സോളോലേഡി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും മികച്ച പരിസ്ഥിതി പ്രമേയ ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും തിലകൻ സ്മാരക സാഹിതി ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ എഡിറ്റിംഗിന് ശ്രീഹരി ആറ്റിങ്ങലിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജനിതകം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് അധ്യാപകൻ കൂടിയായ സുനിൽ കൊടുവഴന്നൂർ ആണ്.

ജനിതകം കാണാത്തവർക്കായി

അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ചിത്രമായി അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ നിർമ്മിച്ച ജനിതകം തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി സംരക്ഷണ സന്ദേശമാണ് ജനിതകം എന്ന ഹ്രസ്വചലച്ചിത്രം നൽകുന്നത്. പരമ്പരാഗത കൃഷിരീതികളിൽ നിന്നും പുതുതലമുറ പിൻവാങ്ങുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അവതരിപ്പിക്കുക വഴി കാഴ്ചക്കാരുടെ മനസ്സിൽ പരിസ്ഥിതിയിലേക്ക് മടങ്ങാനുള്ള ആഹ്വാനമാണ് മുപ്പത് മിനിറ്റ് ദൈർഘ്യമുള്ള ജനിതകം നൽകുന്നത് എന്ന് ജൂറി വിലയിരുത്തി. പത്തു വയസ്സുകാരനായ ഒരു കുട്ടിയുടെ കുടുംബത്തിലും സ്‌കൂളിലും നടക്കുന്ന സംഭവങ്ങളാണ് പ്രതിപാദ്യം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മാസ്റ്റർ ധനീഷ് ആണ്. സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അധ്യാപകനായ സുനിൽ കൊടുവഴന്നൂരാണ്. അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ നിർമ്മിച്ച രണ്ടാമത്തെ ഹ്രസ്വചിത്രമാണ് ജനിതകം. തിരുവനന്തപുരത്ത് ഭാരത് ഭവനിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ., പ്രശസ്ത സംവിധായകരായ ബാലു കിരിയത്ത്, ശാന്തിവിള ദിനേശ്, പ്രമോദ് പയ്യന്നൂർ, ആർച്ച് ബിഷപ്പ് ഡോ.റോബിൻസൺ ഡേവിഡ് എന്നിവർ സംബന്ധിച്ചു. അവനവഞ്ചേരി ഗവ. ഹൈസ്‌കൂൾ S.P.C. നിർമിച്ച രണ്ടാമത്തെ ഷോർട് ഫിലിമാണ് ജനിതകം. ആദ്യ ചിത്രം ഗ്ലോവേം S.P.C. സംസ്ഥാന ക്യാംപിൽ പ്രദർശിപ്പിച്ചിരുന്നു.
https://youtu.be/HsXkf9R6kKg

എസ്.പി.സി. ദിനാചരണം

ആഗസ്റ്റ് 2 - എസ്.പി.സി. ദിനാചരണത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.പി.ആർ.രാഹുൽ പതാകയുയർത്തി. സ്‌കൂൾ പി.റ്റി.എ. പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂധനൻ നായർ, ഹെഡ്മിസ്ട്രസ് ടി.ടി.അനിലാറാണി എന്നിവർ സംബന്ധിച്ചു. കേഡറ്റുകൾ പതാകവന്ദനം നടത്തി.

1990 SSLC ബാച്ചിന്റെ പൂർവ്വ വിദ്യാർഥി കൂട്ടായ്മ 17 സ്മാർട്ട് ഫോണുകൾ സ്‌കൂളിന് കൈമാറി,

ഞങ്ങളുടെ ബാല്യവും കൗമാരവും പൂത്തുലഞ്ഞ, ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച, ഒരു നാട്ടിൻപുറത്തിന്റെ നൻമ ആവോളം ഞങ്ങളുടെ മനസ്സിലേക്ക് പകർന്നു തന്ന, ഞങ്ങളുടെ പ്രിയ വിദ്യാലയമായ അവനവഞ്ചേരി ഗവ: ഹൈസ്‌കൂളിന്റെ അക്ഷരമുറ്റത്തെത്തുന്ന നാളെയുടെ പ്രതിഭകൾക്ക് ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിന്ഞങ്ങൾ, 1990 SSLC ബാച്ചിന്റെ പൂർവ്വ വിദ്യാർഥി കൂട്ടായ്മ, 17 സ്മാർട്ട് ഫോണുകൾ സ്‌കൂളിന് കൈമാറി .....

അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ ഹെഡ്മിസ്ടസ് ശ്രീമതി റ്റി.റ്റി. അനിലാറാണിയ്ക്ക് അംഗീകാരം

പൊതു വിദ്യാഭ്യാസ മേഖലയിൽ മാതൃകാപരമായ ധാരാളം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് അവനവഞ്ചേരി ഗവ.ഹൈസ്‌കൂൾ ഹെഡ്മിസ്ടസ് ശ്രീമതി റ്റി.റ്റി. അനിലാറാണിയ്ക്ക് അംഗീകാരം. കേരളകൗമുദിയുടെ 110-ാം വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദിയും യു-ടെക് അക്കാഡമിയും ചേർന്നാണ് ആദരിക്കൽ ചടങ്ങ് ഒരുക്കിയത്. ആറ്റിങ്ങൽ നഗരസഭയിലെ ആശാ പ്രവർത്തകരെയും ആറ്റിങ്ങലിലെ സാമൂഹ്യ-സാംസ്കാരിക മേഖലയിലെ മറ്റ് വ്യക്തിത്വങ്ങളേയും ചടങ്ങിൽ ആദരിച്ചു. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ അക്കാഡമിക-അക്കാഡമികേതര മികവുകൾക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്.

പുരസ്‌ക്കാരനിറവിൽ ..........

പ്രവേശനോത്സവം..

കുഞ്ഞു കൂട്ടുകാർ ആവേശത്തിലാണ്... Google meet ഇൽ മികച്ച പ്രകടനങ്ങളുമായ് .. ആഘോഷം... ഉത്സവം തുടരുന്നു.. ഇത് നേരിട്ടുള്ള അവതരണങ്ങൾ..

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ....

പൊതുവിദ്യാലയങ്ങൾക്ക് ഇത് വികസനത്തിന്റെ കാലം...... നമുക്ക് അഭിമാനിക്കാം നമ്മുടെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഓർത്ത്........ഗവൺമെന്റ് എച്ച്.എസ് അവനവഞ്ചേരിയിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ.. ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കപ്പെടുന്നു.വരും വർഷങ്ങളിൽ പൂമ്പാറ്റകളെപ്പോലെ കുട്ടികൾ ഇവിടെ പാറിപ്പറക്കട്ടെ...

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ .........

ശിശുദിന സന്ദേശവുമായി അക്ഷയ

എല്ലാവർഷവും ശിശുദിനം ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് ഇത്തവണയും ഗവൺമെന്റ്. എച്ച്.എസ്.എസ് അവനവ ഞ്ചേരിയിൽ സാംസ്കാരിക പരിപാടികളും ആഘോഷവും സംഘടിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ പല ബാച്ചുകളായിട്ടാണ് സ്കൂളിൽ വരുന്നത്. സ്കൂളിൽ എത്തിയവർ സ്കൂളിലും വീട്ടിലിരുന്നവർ ഓൺലൈനായും പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന വ്യക്തി ആയിരുന്നല്ലോ ചാച്ചാജി. കുട്ടികൾക്ക് കൂടുതൽ സ്നേഹം നൽകേണ്ടതിന്റെ, കരുതലും അടുപ്പവും പകരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം. ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക. നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക എന്ന് പറഞ്ഞത് നെഹ്റുവാണ്.ശിശുദിനത്തിൽ കുട്ടികൾ നെഹ്റു തൊപ്പിയും ധരിച്ച് നെഹ്റുവിനെ പോലെ വേഷവിധാനം ചെയ്ത് അദ്ദേഹത്തിന്റെ സന്ദേശങ്ങളുമായി എത്തി.


https://www.facebook.com/100008622974445/videos/pcb.2736171750013564/905425870101364

ഡോക്ടർ എ പി ജെ അബ്ദുൾ കലാമിന്റെ ഓർമദിനത്തിൽ

ഡോക്ടർ എ പി ജെ അബ്ദുൾ കലാമിന്റെ ഓർമദിനത്തിൽ കുട്ടികൾ അദ്ദേഹത്തിന്റെ വാക്കുകളുമായി .

പ്രകൃതി സംരക്ഷണം -MIME

പ്രകൃതി സംരക്ഷണ പ്രവർത്തനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണല്ലോ ജലസംരക്ഷണം. മനുഷ്യന്റെ അമിതമായ ഇടപെടൽ മൂലം ജലസ്രോതസ്സുകൾ മലിനമായി കൊണ്ടിരിക്കുന്നു. പ്രകൃതിയിലെ കുടിവെള്ള സ്രോതസ്സുകൾ മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടൽ മൂലം മലിനമായിക്കൊണ്ടിരിക്കുന്നു. ഇന്ന് ജലം പാഴാക്കുന്ന സന്ദർഭങ്ങൾ ഒട്ടനവധിയാണ്. ഇവയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനും ജലം ഭാവിതലമുറയ്ക്ക് കൂടി ഉപകാരപ്രദമാകുന്ന വിധം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകഥ ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ഗവൺമെന്റ് എച്ച്.എസ്. അവനവഞ്ചേരി യിലെ കുട്ടികൾ മൈമുമായി എത്തി.


https://www.facebook.com/100008622974445/videos/1224232404674691

ബഷീർ അനുസ്മരണ ദിനത്തിൽ

ബഷീർ കഥാപാത്രങ്ങളായിമാറി ചിലർ .. ചിലർ കഥാപാത്രചിത്രീകരണം നടത്തി.. ആസ്വാദനക്കുറിപ്പുകളുമായാണ് ചിലർ എത്തിയത്.. പ്രാസംഗികരായിമാറി ഒരുകൂട്ടർ ..' ബഷീറായി വേഷമിട്ടവരും ഉണ്ടായിരുന്നു .. ബഷീറിന്റെ ജീവചരിത്രത്തിലൂടെയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും കുട്ടികൾ സഞ്ചരിക്കുന്നു..

ചാന്ദ്രദിന പോസ്റ്ററുകളുമായി...

എങ്ങനുണ്ട് ഞങ്ങളുടെ റോക്കറ്റുകൾ ?.

കൂട്ടുകാർ വീട്ടിൽ പരീക്ഷണശാല തയ്യാറാക്കുന്ന തിരക്കിലാണ്

വീട്ടിൽ ഒരു പരീക്ഷണശാല

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിൽ തന്നെ പരീക്ഷണശാല ഒരുക്കുന്നത്തിനാവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും സ്‌കൂ ളിൽ നിന്നും ലഭ്യമാക്കുന്നു. കുട്ടികൾസ്വന്തം പരിസരത്തുനിന്നും തങ്ങൾക്ക് ഉപയോഗപ്രദമായ വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ പരീക്ഷണശാലയിൽ ശേഖരിക്കുന്നു. തങ്ങൾ നിർമ്മിച്ച ഉപകരണങ്ങൾ ബോധവൽക്കരണ ഉപാധികൾ,സെമിനാർ പേപ്പറുകൾ,പ്രോജക്ട് റിപ്പോർട്ടുകൾ തുടങ്ങിയവയും ശാസ്ത്ര മൂലയുടെ ഭാഗമാകുന്നു. ശാസ്ത്രപഠനം പ്രക്രിയാധിഷ്ഠിതം ആയിരിക്കണം എന്ന രീതി സാക്ഷാത്കരിക്കാൻ ഈ പരീക്ഷണശാല ഉപകരിക്കുന്നു. കൃത്യതയോടും സൂക്ഷ്മതയോടും പരീക്ഷണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനും കുട്ടികൾക്ക് സാധിക്കുന്നു. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗം പരമാവധി സാധ്യമാവുന്നു. നിത്യജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തി ശാസ്ത്ര പഠനം നടത്താൻ സാധിക്കുന്നു. പഠന പ്രവർത്തനങ്ങളിൽ നിന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടികൾ നിഗമനങ്ങൾ രൂപീകരിക്കുന്നു. കുട്ടികൾക്ക് വിവിധങ്ങളായ അനുഭവങ്ങൾ ലഭിക്കാൻ ഈ പരീക്ഷണശാലസഹായിക്കുന്നു. കുട്ടികൾ തങ്ങൾ കടന്നുവരുന്ന ഓരോ യൂണിറ്റിനും അനുയോജ്യമായ പരീക്ഷണ വസ്തുക്കൾ കണ്ടെത്തുന്നു. ഈ പരീക്ഷണശാല വളർന്നുകൊണ്ടേയിരിക്കും. കൂടുതൽ കൂടുതൽ ഉൽപ്പന്നങ്ങൾ പരീക്ഷണശാലയിൽ ഉണ്ടാക്കപ്പെടും അതുപോലെ തന്നെ കൂടുതൽ കൂടുതൽ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യപ്പെടുകയും ചെയ്തുവരുന്നു. ഓരോ യൂണിറ്റും പിന്നിടുമ്പോൾ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ശേഖരണം ഉണ്ടാകുന്നു. ഇങ്ങനെ വളരുന്ന പരീക്ഷണശാല കുട്ടികളുടെ ശാസ്ത്രപഠനത്തിന് ഏറെ സഹായകമായിത്തീരുന്നു. കുട്ടികൾ ഇടയ്ക്കിടയ്ക്ക് ഇവ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ പങ്കുവയ്ക്കാറുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ആണെങ്കിലും കുട്ടികൾ വളരെ കാര്യക്ഷമമായി പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അതിന് വീട്ടിലെ പരീക്ഷണശാല വളരെയധികം സഹായിക്കുന്നുണ്ട്.

കോവിഡ് കാലത്തെ പഠനം -രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണപരിപാടി

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തിൽ കുട്ടികൾ വീട്ടിൽ തയ്യാറാക്കിയ പോസ്റ്ററുകളുമായി

ഫുൾ എ പ്ലസ് 2021

അപ്പൂസും അമ്മൂസും.

അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ ടീം സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവതരിപ്പിക്കുന്ന ഊർജ്ജ സംരക്ഷണ വീഡിയോ...

https://www.youtube.com/watch?v=vLxW8w1Efok

ആനിമൽ വെൽഫയർ ക്ലബ്

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നേതൃത്വത്തിൽ നടക്കുന്ന ആനിമൽവെൽഫയർ ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ലഭിച്ച മൂന്ന് ആട്ടിൻകുട്ടികളിൽ സീനിയർ കേഡറ്റ് അനുരാഖിയ്ക്ക് ലഭിച്ച ആട് വലുതായി അതിനുണ്ടായ കുഞ്ഞാടിനെ സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥിയായ ആദിത്യയ്ക്ക് കൈമാറി. നേരത്തേ ഇതു പോലെ സീനിയർ കേഡറ്റ് ആരോമൽ തനിക്കു കിട്ടിയ ആടിന് ഒരു കുട്ടിയുണ്ടായപ്പോൾ അത് സുഹൃത്ത് അരുണിമയ്ക്ക് നൽകിയിരുന്നു. അങ്ങനെ തങ്ങൾക്കു ലഭിച്ച ആടിന്റെ കുഞ്ഞുങ്ങളെ അവയെ വളർത്താൻ താൽപര്യമുള്ള കൂട്ടുകാർക്ക് നൽകുക വഴി വ്യത്യസ്തമായ ഒരു മാതൃക സൃഷ്ടിക്കുകയാണ് അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ ആനിമൽ വെൽഫെയർ ക്ലബിനു നേതൃത്വം നൽകുന്ന കുട്ടികൾ . ഇങ്ങനെ ഈ പ്രവർത്തനം തുടരാനാണ് തീരുമാനം