തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''ജി വി എച്ച് എസ് കുറുമാത്തൂര്‍'''</big><big>വലിയ എഴുത്ത്</big> | |||
1981 ല്‍ അനുവദിച്ച കുറുമാത്തൂര്‍ ഗവ.ഹൈസ്കൂള്‍ പൊക്കുണ്ടിലെ ഒറ്റമുറിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് ഒരു എട്ടാം ക്ലാസും 48 കുട്ടികളുമാണുണ്ടായിരുന്നത്. പരിമിതികളില്‍ നിന്ന് സ്കൂള്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി പഞ്ചായത്ത് മുന്‍കൈയെടുത്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത് . നാട്ടുകാരുടേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരുടേയും കഠിനമായ ശ്രമത്തിന്റെ ഫലമായി സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുകയും ക്ലാസുകള്‍ പൊക്കുണ്ടില്‍ നിന്ന് മാറ്റുകയും ചെയ്തു. | |||
രണ്ടു ഫസ്റ്റ് ക്ലാസോടെ 64% വിജയവുമായി ആദ്യത്തെ S S L C ബാച്ച് 1983-84ല്‍ പുറത്തിറങ്ങി. കരിമ്പം , പന്നിയൂര്‍ കൃഷിഫാമുകളുടെ സാമീപ്യം കണക്കിലെടുത്തുകൊണ്ട് ഈ കാലഘട്ടത്തില്‍ തന്നെയാണ് സ്കൂളിന് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോഴ് സ് (അഗ്രിക്കള്‍ച്ചര്‍) അനുവദിച്ചു കിട്ടിയത്. നാട്ടുകാരുടേയും ചുമതലപ്പെട്ട അധികാരികളുടേയും സമ്പൂര്‍ണ്ണ സഹകരണം സ്കൂളിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തി. | |||
2014-15 വര്‍ഷത്തില്‍ സ്കൂളിനെ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തി .ആരംഭത്തില്‍ കൊമേഴ്സ് ബാച്ചും 2015-16 വര്‍ഷത്തില്‍ സയന്‍സ് ബാച്ചും അനുവദിച്ചതോടു കൂടി സ്കൂള്‍ വളര്‍ച്ചയുടെ മറ്റൊരു ഘട്ടം കൂടി പിന്നിട്ടു. | |||
പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും നിലവാര വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. തുടര്‍ച്ചയായി 4 വര്‍ഷം (2008-09, 2009-10, 2010-11, 2011-12) എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞു. 2015ലെ എസ് എസ് എല്‍ സി പരീക്ഷയിലും നൂറു ശതമാനം വിജയത്തിളക്കം ഉണ്ടായിട്ടുണ്ട്. കലാ-കായിക മത്സരങ്ങളില്‍ സംസ്ഥാനതലം വരെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. |