"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== ഹൈസ്കൂൾ  ==
== ഹൈസ്കൂൾ  ==
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ബാണാസുര മലനിരകളിൽ നിന്നും ഒരു വിളിപ്പാടകലെ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്സ്  ഹൈസ്കൂൾ കല്ലോടി . 1976 മുതൽ ഇവിടുത്തെ കുടിയേറ്റ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നു.8 9 10 ക്ലാസുകളിൽ ആയി 672 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു.മാനന്തവാടിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുളള സ്ഥാപനമാണിത്.

=== ചരിത്രം ===
വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പുരോഗമനത്തിൻ്റെ നാന്ദി കുറിച്ചു കൊണ്ട് പള്ളിയും ഒപ്പം പള്ളിക്കൂടവും എന്ന തിരിച്ചറിവോടെ 1948 ജൂണിൽ 75 വിദ്യാർത്ഥികളും ഒരധ്യാപകനുമായി കുടിയേറ്റത്തിൻ്റെ സ്വപ്ന സാക്ഷാത്ക്കാരമായ കല്ലോടി സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ പ്രവർത്തനമാരംഭിച്ചു.1963 - 68 കാലയളവിൽ കല്ലോടിക്ക് ഒരു ഹൈസ്ക്കൂൾ എന്ന ലക്ഷ്യവുമായി റവ.ഫാ.ലൂക്കോസ് ചൂണ്ടിക്കുളത്തിൻ്റെ നേത്യത്യത്തിൽ ഇന്നത്തെ ഹൈസ്കൂൾകുന്ന് മൺപണി തീർത്ത് സജ്ജമാക്കി. 1973-ൽ പിറവിയെടുത്ത മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെ മഹനീയ സാരഥ്യവും വികാരി ജനറലായിരുന്ന റവ.ഫാ തോമസ് മൂലക്കുന്നേലിൻ്റെയും വികാരി. റവ:ഫാ: ജോസഫ് മേമനയുടെയും അക്ഷീണ പരിശ്രമഫലമായി 1975 ഡിസംബർ പതിനൊന്നാം തിയ്യതി ഹൈസ്കൂളിന് അടിസ്ഥാന ശിലയിട്ടു . 1976 ജൂൺ 1ന്‌ ഏഴ് ക്ലാസ് മുറികളോടെ ഓടിട്ട വലിയ കെട്ടിടം സജ്ജമാക്കപ്പെട്ടു. മാനന്തവാടി രൂപതാ മെത്രാൻ മാർ ജേക്കബ് തൂങ്കുഴി പിതാവിൻ്റെയും എം. എൽ.എ ശ്രി. എം.വി. രാജൻ മാസ്റ്ററുടെയും സാന്നിധ്യത്തിൽ കുടിയറ്റക്കാരുടെ പിതാവായ തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 1976 ഡിസംബർ 30 ന് ഹൈ സ്കൂളിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. പേരിയ, വെള്ളമുണ്ട തലപ്പുഴ ,മാനന്തവാടി ,ദ്വാരക, പനമരം, പടിഞ്ഞാറത്തറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചമേകി , തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ശ്രദ്ധേയമായ വിദ്യാഭ്യസ സ്ഥാപനമായി മാറി.

=== അധ്യാപകർ ===
=== അധ്യാപകർ ===
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466326" എന്ന താളിൽനിന്ന് ശേഖരിച്ചത്