Jump to content
സഹായം

English Login float HELP

"കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


കെ ആർ പി എം എച്ച് ***** സഹ്യസാനു വിന്റെ മടിത്തട്ടിൽ രാമായണ ശീലുകളി ലൂടെ പാടിപ്പതിഞ്ഞ കഥയുടെ വേരോട്ടമുള്ള സീതത്തോടിന്റെ വിജ്ഞാന നിറകുടമായ കെ ആർ പി എം ഹയർസെക്കൻഡറി സ്കൂളിന്റെ ചരിത്രം ഇവിടെ ചുരുളഴിയുന്നു അധ്യാപനത്തിന്റെ യും അധ്യയന ത്തിന്റെ യും 58 വർഷങ്ങൾ പിന്നിട്ട, സാമൂഹ്യപ്രതിബദ്ധതയുള്ള നാളെയുടെ വാഗ്ദാനങ്ങളെ സംഭാവന ചെയ്ത, കെ ആർ പി എം ഹയർസെക്കൻഡറി സ്കൂൾ എന്ന സരസ്വതി ക്ഷേത്രം 1962 യശ്ശശരീര നായ വലിയ തുരുത്തിയിൽ രാമപ്പണിക്കർ അവർകളാണ് സ്ഥാപിച്ചത്.**********രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കേരളത്തിൽ വിശേഷിച്ച് തിരുവിതാംകൂറിൽ അനുഭവപ്പെട്ട ഭക്ഷ്യക്ഷാമം പരിഹരിക്കാൻ വേണ്ടി 1945- 48 കാലഘട്ടത്തിൽ സർ സി പി രാമസ്വാമി യുടെ ഭരണകാലത്ത് സർക്കാർ ഫുഡ് പ്രൊഡക്ഷൻ ഏരിയ എന്നപേരിൽ ഭക്ഷ്യോൽപാദന ത്തിനുവേണ്ടി കർഷകരെ തിരഞ്ഞെടുക്കുകയും അവർക്കായി ഭൂമി അനുവദിക്കുകയും ചെയ്തു. അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടപ്രദേശമാണ് സീതത്തോട്. ഇവിടെ കൃഷി ആരംഭിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്ന് അനേകം കുടുംബങ്ങൾ കുടിയേറുകയുണ്ടായി. വനഭൂമി വെട്ടിത്തെളിച്ച് കൃഷികൾ ആരംഭിച്ച ഈ കുടിയേറ്റ കർഷകർക്ക് അനേകം പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതായി വരുന്നു. വന്യമൃഗങ്ങളിൽ നിന്നുള്ള ഉപദ്രവങ്ങൾ,  ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത, വൈദ്യ സഹായത്തിന്റെ പോരായ്മ ഇങ്ങനെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്താണ് അവർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ചത്. ഈ കാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള കുട്ടികൾക്ക് അടിസ്ഥാനവിദ്യാഭ്യാസം നേടുന്നതിനുള്ള ഏക ആശ്രയം ഏഴു കിലോമീറ്റർ അകലെയുള്ള ചിറ്റാർ യു പി സ്കൂൾ ആയിരുന്നു.എന്നാൽ മതിയായ ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതമൂലം ഈ പ്രദേശത്തെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം പോലും കിട്ടാക്കനിയായി മാറി. ഈ സാഹചര്യങ്ങൾ മനസ്സിലാക്കി ഇവിടെയുള്ള കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചേ മതിയാവൂ എന്ന് ചിന്തിച്ച വിശാല മനസ്കനായ വലിയ തുരുത്തിയിൽ രാമപ്പണിക്കർ അവർകൾ അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കയും ഗവൺമെന്റ് സ്വാധീനം വ ചെലുത്തുകയും ചെയ്തു. അതിന്റെ ഫലമായി 1962ഇൽ വലിയ തുരുത്തിയിൽ രാമപ്പണിക്കർ അവർകളുടെ പേരിൽ ഒരു യുപിസ്കൂൾ അനുവദിക്കുകയും ചെയ്തു.
[[കെ ആർ പി എം എച്ച് read more|കെ ആർ പി എം എച്ച് READ MORE.....]]
 
2018 ഓടുകൂടി സ്കൂളിലെ 10 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആക്കി മാറ്റുകയും അതോടൊപ്പം തന്നെ ലാബുകൾ നവീകരിക്കുകയും ചെയ്തു.
 
ഈ സ്കൂളിനെ പറ്റി പറയുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് പൂർവ്വവിദ്യാർത്ഥി സമ്പത്ത്. ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ച് പടിയിറങ്ങിയ നിരവധി വിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ കോണുകളിൽ നാനാതുറകളിലും സേവനമനുഷ്ഠിച്ചു പോരുന്നുഎന്നത് അഭിമാനാർഹമായ ഒന്നാണ്. അക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന രണ്ട് പേരുകളാണ് നമ്മുടെ കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ-2 ദൗത്യത്തിന്റെ വെഹിക്കിൾ ഡയറക്ടറായിരുന്ന ശ്രീ കെ സി രഘുനാഥപിള്ള സാറും. ഇവർ ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് അഭിമാനിക്കാവുന്ന ഒന്ന് തന്നെയാണ്.
 
അങ്ങനെ സ്കൂൾ ചരിത്രം 2020ഇൽ എത്തിനിൽക്കുമ്പോൾ അഡ്വക്കേറ്റ് വി ആർ രാധാകൃഷ്ണൻ സാറിനെ മാനേജ്മെന്റീൻ കീഴിൽ സ്കൂൾ പ്രിൻസിപ്പാൾ ആയ ശ്രീസി. ആർ ശ്രീരാജ് സാറിന്റെയും സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി പി എസ് ഉമ ടീച്ചറെയും നേതൃത്വത്തിൽ ഹൈടെക് ക്ലാസ് റൂമുകൾ, പ്രഗത്ഭ രായ അധ്യാപകർ, ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബുകൾ, മികച്ച പിന്തുണ നൽകുന്ന പിടിഎ, വിവിധങ്ങളായ സംഘടനകൾ,  ക്ലബ്ബുകൾമികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ പരിപാടി, വിശാലമായ കളിസ്ഥലം, വാഹന സൗകര്യം ഇങ്ങനെ എല്ലാവിധ ആധുനിക സംവിധാനങ്ങളോടു കൂടി കെ ആർ പി എം ഹയർ സെക്കൻഡറി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം മലയോര മേഖലയ്ക്ക് ഒരു തിലകക്കുറിയായി തല ഉയർത്തി നിലകൊള്ളുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463080" എന്ന താളിൽനിന്ന് ശേഖരിച്ചത്