Jump to content
സഹായം

"എം.എം.യു.പി സ്കൂൾ മീൻമുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    അപ്പർ പ്രൈമറി തലത്തിലുള്ള ഈ വിദ്യാലയത്തിലൂടെ ഭാവിതലമുറയെ വാർത്തെടുക്കാനായി നമ്മുടെ ഈ വിദ്യാലയത്തിലും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.
            ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി മികച്ച നിലവാരമുള്ള 6 ക്ലാസ്മുറികളുണ്ട്.
      മികച്ച രീതിയിലുള്ള ഒരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ്റൂമായി ഉപയോഗിക്കുന്ന ഒരു ക്ലാസ്മുറിയുണ്ട്.
      ആധുനികസൗകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഇവയിലെല്ലാം പ്രൊജക്ടർ സൗകര്യം ലഭ്യമാണ്.
      വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യംവളർത്തുന്നതിന് ഉപകരിക്കുന്ന അനവധി ശാസ്ത്രഉപകരണങ്ങൾ ഈ ലാബിലുണ്ട്.
                ലളിതസുന്ദരമായി ഗണിതശാസ്ത്ര തത്വങ്ങൾ പഠിക്കുന്നതിനുള്ള ഗണിതലാബും സുസജ്ജമാണ്.
        വിവിധ ഭാഷകളിലുള്ള മികച്ച നിലവാരം പുലർത്തുന്ന നിരവധി ഗ്രന്ഥകാരൻമാരുടെ നൂറുകണക്കിന് പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബാലസാഹിത്യം, ശാസ്ത്രം, ഗണിതം, ആനുകാലികങ്ങൾ, നോവലുകൾ, കഥകൾ, യാത്രാവിവരണങ്ങൾ, ചെറുകഥകൾ, ഭാഷാഗ്രന്ഥങ്ങൾ, സാഹിത്യം, കല, ചരിത്രം, വൈജ്ഞാനികേമേഖലകൾ എന്നിവയിൽ നിന്നെല്ലാം അനവധി ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഇവയോടൊപ്പം സിജിറ്റൽ (DVD, CD) ശേഖരവും പ്രയോജനപ്പെടുത്തുന്നു.
        പഠിതാക്കളുടെ ശാരീരിക മാനസികോല്ലാസത്തിനായി വിദ്യാലയ പരിസരത്ത് കളിസ്ഥലം, വിശ്രമസ്ഥലം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. വോളിബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ഫുട്ബോൾ എന്നീ കായികയിനങ്ങളിൽ പരിശീലനം നൽകുന്നതിനായി സൗകര്യങ്ങൾ ഉണ്ട് . പ്രാദേശിക മത്സരങ്ങൾക്കും ഈ വിദ്യാലയം അതിഥ്യമരുളുന്നുണ്ട്.
      വിദ്യാർത്ഥികൾക്ക് ശാരീരിക മാനസികോല്ലാസത്തിനായി വിവിധതരം കളിയുപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ക്യാരംസ്, ചെസ്സ് , ഷട്ടിൽബാഡ്മിന്റൺ , വോളിബോൾ, ഫുട്ബോൾ, സ്കിപ്പിംഗ് റോപ്പ്, സ്നേക്ക് ആൻഡ് ലാഢർ തുടങ്ങിയവ സമയോചിതമായി പ്രയോജനപ്പെടുത്തുന്നു. കൃത്യമായ ഇടവേളകളിൽ ഇതിനായി സമയം ക്രമീകരിച്ചിട്ടുണ്ട്.
        . വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പഠിക്കാനും ഇരിക്കാനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വായുവും വെളിച്ചവും സുലഭമായ ക്ലാസ് മുറികളിൽ ഇവയോടൊപ്പം ഫാനും ലൈറ്റുകളും കൂടി സജ്ജമാക്കിയിരിക്കുന്നു.
              ഒഴിവുസമയങ്ങൾ ചിലവഴിക്കാൻ നക്ഷത്രവനത്തിലും സ്കൂൾ ഗ്രൗണ്ടിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
            എല്ലാ ക്ലാസുകളിലും വൈറ്റ്ബോർഡ് സൗകര്യം ഉണ്ട് . ചോക്ക്പൊടിരഹിത പഠനം സംലഭ്യമാക്കുന്നു.
            വിദ്യാലയത്തിലെ എല്ലാ ഭാഗത്തു നിന്നും സുഖകരമായ ശ്രവണം സാധ്യമാക്കുന്ന ശബ്ദസംവിധാനം  ക്രമീകരിച്ചിട്ടുണ്ട്.
          അധ്യയനവർഷം മുഴുവൻ ശുദ്ധജലലഭ്യത ഉറപ്പുവരുത്തുന്ന ജലസ്രോതസ്സുകൾ നമുക്കുണ്ട്.
        ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രത്യേകം പ്രത്യേകം സൗകര്യാർത്ഥം നിർമിച്ച ടൈൽപാകി മനോഹരമാക്കിയ വൃത്തിയുള്ള മികച്ച ശുചിമുറികളും നമുക്കുണ്ട്.ശുചിമുറികളിലേക്ക് മഴ നനയാതെ വിദ്യാർത്ഥികൾക്ക് പ്രവേശിക്കാൻ സാധിക്കും.
                നൂറുകണക്കിന് ഔഷധസസ്യങ്ങളും പൂച്ചെടികളും ഫലവർഗ്ഗങ്ങളും ഉൾക്കൊള്ളുന്നതാണ് നമ്മുടെ സ്വന്തം "നക്ഷത്രവനവും " ജൈവ വൈവിധ്യഉദ്യാനവും, പുന്തോട്ടവും .ജൈവപച്ചക്കറിക്കൃഷിയും മത്സ്യക്കുളത്തിൽ വിവിധതരം മത്സ്യങ്ങളും , ചിത്രശലഭങ്ങൾ പാറിപ്പറക്കുന്ന പൂങ്കാവനവും നമുക്ക് സ്വന്തം . വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ സ്വന്തം പേരെഴുതിയ ചെ ടിച്ചട്ടികളിലെ പൂച്ചെടി പരിപാലിച്ച് പുതിയൊരു മാതൃക നൽകുന്നു.
    ഗ്രോബാഗുകളിലും പരിസരങ്ങളിലുമായി പലതരം പച്ചക്കറികളും വളർത്തുകയും അവ നമ്മുടെ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
    ജൈവ അജൈവമാലിന്യങ്ങൾ പ്രത്യേകം പ്രത്യേകം വേർതിരിച്ച് സംസ്കരിക്കുന്നു.
      പ്രോഗ്രാമുകൾക്കായി ഓപ്പൺ സ്റ്റേജ്, ഇൻഡോർസൗകര്യം എന്നിവ പ്രയോജനപ്പെടുത്തുന്നു.
        ഭക്ഷണം പാകംചെയ്യാനായി ശുചിത്വമുള്ള പാചകശാലയും , സംഭരണമുറിയും ക്രമീകരിച്ചിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452549" എന്ന താളിൽനിന്ന് ശേഖരിച്ചത്