"ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


it
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ. 8 മുതൽ 10 വരെ തലങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1960 കളിലാണ് ജൂനിയർ ടെക്‌നിക്കൽ സ്‌ക്കൂൾ എന്ന പേരിൽ കേരളത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ 39 ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ നിലവിലുണ്ട്.
 
തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ ഹൃയഭാഗത്തായി ദേശീയപാതയ്ക്ക് അരികിലായി പോങ്ങുംമൂട് എന്ന സ്ഥലത്ത് താൽക്കാലികമായി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്് സർക്കാർ ടെക്‌നിക്കൽ സ്‌ക്കൂൾ പ്രവർത്തനമാര0ഭിച്ചത്. അക്കാലത്ത് ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ഉള്ളൂർ എന്നായിരുന്നു നാമകരണം ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് 2009 ൽ ദേശീയപാതയോട് ചേർന്ന് ചാവടിമുക്ക് എന്ന സ്ഥലത്ത് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് റോഡിന് അരികിലായി ശ്രീകൃഷ്ണ നഗറിൽ അത്യാധുനീക സംവിധാനത്തോടെയുള്ള കെട്ടിടം നിർമ്മിച്ച് അവിടെ പ്രവർത്തനം ആരംഭിച്ച് തുടർന്ന് വരുന്നു. അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 2 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലായി ആകെ 30 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.
 
ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 7-ാ0 ക്ലാസ്സ് പഠനം പൂർത്തിയാകുന്ന വിദ്യാർഥികളിൽനിന്നും പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. 2012 മുതൽ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളുടെ പഠനമാധ്യമം ഇംഗ്ലീഷ് ആണ്. ഇപ്പോൾ 8-ാ0 ക്ലാസ്സ് പ്രവേശന സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 50 ആകുകയും ചെയ്തിട്ടുണ്ട്.  ഇപ്പോൾ ഈ സ്‌ക്കൂളിൽ 2 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളും, 3 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്.
 
കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436387" എന്ന താളിൽനിന്ന് ശേഖരിച്ചത്