"എം. കെ. എം എൽ. പി. എസ്. കാഞ്ഞൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കവിതകൊണ്ടും ജീവിതം കൊണ്ടും കേരളീയ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലയിലും മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയർത്തിയ മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള എം.കെ.എം.എൽ.പി.സ്ക്കൂൾ 1964ലാണ് സ്ഥാപിതമായത്.പാറപ്പുറം 1759-ാം നമ്പർ എസ് എൻ ഡി പി ശാഖയാണ്  സ്ക്കൂൾ നിർമിച്ചത്. അന്നത്തെ കേരള മുഖ്യമന്ത്രി ആർ ശങ്കറാണ് വിദ്യാലയത്തിന് അനുമതി നൽകിയത്.ജസ്റ്റിസ് ടി.എസ് രാഘവനാണ് വിദ്യാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.ശ്രീ കെ.എ കൃഷ്ണനാണ് പ്രഥമ മാനേജർ.ശ്രീ വി.ജി സൗമ്യൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ.1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ സി.എച്ച് മുഹമ്മദ് കോയ സ്കൂൾ ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു...
 
മൂന്നു വശവും പെരിയാറിനാൽ ചുറ്റപ്പെട്ട പാറപ്പുറം ഗ്രാമത്തെ സംബന്ധിച്ച് വിദ്യാഭ്യാസപരവും സാംസ്ക്കാരികവുമായ ഒരു മുന്നേറ്റമായിരുന്നു പിന്നീടുണ്ടായത്.2003-2004ൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും പ്രീ പ്രൈമറി വിദ്യാലയവും ആരംഭിച്ചു.സ്കൂൾ ബസ് ,കമ്പ്യൂട്ടർലാബ്, ബഹുമാനപ്പെട്ട എം.പി ശ്രീ കെ.പി ധനപാലന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.5 ലക്ഷം രൂപ കൊണ്ട് നിർമിച്ച ഡൈനിംഗ് ഹാൾ, ബഹുമാനപ്പെട്ട രാജ്യസഭ എം.പി ശ്രീ സി.പി നാരായണന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സ്ക്കൂൾ മന്ദിരം ,സ്ക്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, SBlലൈഫ് ഇൻഷുറൻസ് നൽകിയ ഫർണീഷ്ഡ്  സ്മാർട്ട് ക്ലാസ് റൂം, ഗ്രീൻ ബോർഡുകൾ, അൻവർ സാദത്ത് MLA നൽകിയ സ്മാർട്ട് ക്ലാസ് റൂം, വിശ്വശാന്തി ഫൗണ്ടേഷൻ നൽകിയ ടി വി അങ്ങനെ വികസനത്തിന്റെ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന സ്ക്കൂളിൽ 8 ഡിവിഷനുകളും 4 പ്രീ പ്രൈമറി ക്ലാസുകളും ഉണ്ട്. അക്ഷരത്തിന്റെയും അറിവിന്റെയും സൂര്യവെളിച്ചത്തിലേക്ക് ഒരു ഗ്രാമത്തെ ആകെ നയിച്ച വിദ്യാലയത്തിന്റെ രജത ജൂബിലി ,സുവർണ ജൂബിലി ആഘോഷങ്ങൾ നാടിന്റെ തന്നെ ഉത്സവമായിരുന്നു. സ്കൂളിന്റെ പുരോഗതിക്കായി അധ്യാപകരും മാനേജ് മെന്റെ്, പി.ടി.എ, എം.പി.ടി.എ തുടങ്ങിയവരോടൊപ്പം നാട്ടുകാരുടെ അകമഴിഞ്ഞ സഹായങ്ങളും ഉണ്ട്.മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും ,ഗുരുശ്രേഷ്ഠ അവാർഡും കരസ്ഥമാക്കിയ മുൻ ഹെഡ്മാസ്റ്റർ ശ്രീ പി.കെ സുബ്രഹ്മണ്യൻ മാഷുടെ പ്രവർത്തനങ്ങൾ മാർഗദർശകമാണ്.
 
ആലുവ വിദ്യാഭ്യാസ ജില്ല സംഘടിപ്പിക്കുന്ന വിവിധ ക്വിസ് മത്സരങ്ങളിലും കായിക മേള,കലാമേള ,ശാസ്ത്രമേള, ഗണിത മേള, യുറീക്ക വിഞ്ജാനോത്സവം, എൽ എസ് എസ് സ്കോളർഷിപ്പ് തുടങ്ങിയവയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാനും സ്ക്കൂളിന് സാധിച്ചിട്ടുണ്ട് .
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408796" എന്ന താളിൽനിന്ന് ശേഖരിച്ചത്