"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 169: വരി 169:


എല്ലാ പ്രധാനപ്പെട്ട ദിനങ്ങളൂം സ്കൂളീൽ ആഘോഷിക്കുന്നുണ്ട് . കുട്ടികൾ സജീവമായി പങ്കെടുക്കുകയും രക്ഷകർത്താക്കളുടേയും പരിപൂർണ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. [[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (ഉപവിഭാഗം)/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]
എല്ലാ പ്രധാനപ്പെട്ട ദിനങ്ങളൂം സ്കൂളീൽ ആഘോഷിക്കുന്നുണ്ട് . കുട്ടികൾ സജീവമായി പങ്കെടുക്കുകയും രക്ഷകർത്താക്കളുടേയും പരിപൂർണ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. [[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ (ഉപവിഭാഗം)/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]
'''പരിസ്ഥിതി ദിനം'''
ജൂൺ 5, 11 മണിക്ക് നടന്ന ഗൂഗിൾ മീറ്റ് വഴി പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. കുട്ടികൾ അവരവരുടെ ഭവനങ്ങളിൽ ചെടി നടുന്ന വീഡിയോകളും ചിത്രങ്ങളും മുമ്പ് തന്നെ അയച്ച് തന്നിട്ടുണ്ടായിരുന്നു അവ കോർത്തിണക്കി കുട്ടികൾക്ക് പ്രസൻറ് ചെയ്യാൻ സാധിച്ചു. എല്ലാ അധ്യാപകരും ആശംസകളും സന്ദേശങ്ങളും അറിയിച്ചു. ഇക്കോ ക്ലബ്ബിൻറെ ഉദ്ഘാടനവും പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് നടത്തിയത്. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ശ്രീമതി സുഗതകുമാരി ടീച്ചറിനെ അനുസ്മരിച്ചു കൊണ്ട് ശ്രദ്ധാഞ്ജലി നടത്തിയിരുന്നു. കുട്ടികളുടെ കലാപരിപാടികളും അന്നേ ദിവസം ഉണ്ടായിരുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചിരുന്നു. മുൻകൂട്ടി നൽകിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ക്വിസ് സംഘടിപ്പിച്ചത്. ഒന്നു മുതൽ നാല് വരെ സ്റ്റാൻഡേർഡിൽ പഠിക്കുന്ന കുട്ടികൾ പങ്കെടുത്തു. അതിൽ നാലാം ക്ലാസ്സിലെ അഭിജിത് മനോജ്, അഭിരാമി എന്നിവർക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി. അവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രണ്ടാം ക്ലാസ്സിലെ ഷോൺ.എം.അനീഷിൻറെ പ്രസംഗം, മൂന്നാം ക്ലാസ്സിലെ ആദിത്യാ സുനോജിൻറെ പ്രസംഗം, നാലാം ക്ലാസ്സിലെ അഭിരാമിയുടെ കവിത, നാലാം ക്ലാസ്സിലെ അഭിജിത്തിൻറെ സന്ദേശം, രണ്ടാം ക്ലാസ്സിലെ വർഷയുടെ പരിസ്ഥിതി ദിന പാട്ട് എന്നിവ പ്രധാന ആകർഷണമായിരുന്നു.
'''വായനാ ദിനം'''
ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. നാരങ്ങാനം ഗവ. ഹൈസ്ക്കുളിലെ മലയാളം വിഭാഗം അധ്യാപിക ശ്രീമതി. ആശ.എസ് ആയിരുന്നു മുഖ്യാതിഥി. 11 മണിക്ക് ഗൂഗിൾ മീറ്റ് വഴിയായിരുന്നു വായനാദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സംഘടിപ്പിച്ചത്. എല്ലാ അധ്യാപകരും കുട്ടികൾക്ക് സന്ദേശം നൽകുകയും ബുക്ക് പരിചയം, കവി പരിചയം, ഇഷ്ടപ്പെട്ട കൃതിയിലെ ഒരു ഭാഗം വായിക്കുക തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. കുട്ടികളുടെ ഭാഗത്ത് നിന്ന് വായനാ മത്സരം, ആസ്വാദനക്കുറിപ്പ്, ബുക്ക് പരിചയം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. വായനാദിന ക്വിസ് സംഘടിപ്പിച്ചു. അതിൽ ഒന്നാം സ്ഥാനം നാലാം ക്ലാസ്സിലെ അഭിരാമി, രണ്ടാം സ്ഥാനം അഭിജിത് മനോജ് എന്നിവർക്ക് ലഭിച്ചു.വായനാവാരം വളരെ വിപുലമായിത്തന്നെ ആചരിക്കുവാൻ സാധിച്ചു. കുട്ടികളുടെ വായനാ മത്സരങ്ങളും, വായനാ കാർഡ് വായനയും നടത്തി.
'''ബഷീർ ദിനം'''
ജൂലൈ 5 ന് ബഷീർ ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ മാഗസിൻ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കാൻ സാധിച്ചു. പ്രശ്നോത്തരിയിൽ അഭിജിത്ത് മനോജ്, അമർ നാഥ്
എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .എല്ലാ ക്ളാസിലേയും പങ്കാളിത്തം ഉണ്ടായിരുന്നു. ബഷീർ ആയും പാത്തുമ്മ ആയും ചിലർ വേഷമിട്ടപ്പോൾ മറ്റു ചിലർ ജീവചരിത്ര കുറിപ്പ് തയ്യാറാക്കി അയച്ചു.
'''ലഹരിവിരുദ്ധദിനം'''
ജൂൺ 26 ലഹരിവിരുദ്ധദിനവുമായി ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും സന്ദേശ വാക്യങ്ങളും കുട്ടികൾ അവതരിപ്പിച്ചു. ജൂൺ 26 ലഹരിവിരുദ്ധദിന ക്വിസ് സംഘടിപ്പിച്ചു. അതിൽ അഭിജിത് മനോജ് ഒന്നാം സ്ഥാനവും ആഷിക് വിപിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയുണ്ടായി.
സമുദ്രദിനം, ഭക്ഷ്യസുരക്ഷാദിനം, രക്തദാനദിനം,യോഗാദിനം എന്നിവയെല്ലാം സമുചിതമായി ആഘോഷിച്ചു. ഈ ദിനങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, മുദ്രാവാക്യ നിർമ്മാണം, ബോധവൽക്കരണക്ലാസ്സുകൾ എന്നിവയ്ക്ക് സംഘടിപ്പിക്കുകയുണ്ടായി.
'''ജനസംഖ്യാ ദിനം.'''
ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഒരു അവബോധ ക്ലാസ്സ് നല്കാൻ സാധിച്ചു. കൂടാതെ ക്വിസ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾ പോസ്ടർ, സന്ദേശങ്ങൾ എന്നിവ ഗ്രൂപ്പുകളിൽ പങ്കുവച്ചു.
'''ഇമോജി ദിനം.'''
ലോക ഇമോജി ദിനം ജുലൈ 17 നായിരുന്നു. ഗ്രൂപ്പുകളിൽ കുട്ടികൾ വിവിധ ഇമോജികൾ വരച്ച ചിത്രങ്ങൾ പങ്കുവച്ചു.
'''ചാന്ദ്ര ദിനം'''
'''<nowiki/>'ചന്ദ്രകളഭം'''' എന്ന പേരു നല്കി ജൂലൈ 21 ന് ചാന്ദ്ര ദിനം ആഘോഷിച്ചു.ഗൂഗിൾ മീറ്റിലൂടെ ക്വിസ് മത്സര്ം നടത്തി. പ്രത്യേക അസംബ്ളിയും ഉണ്ടായിരുന്നു. ചാന്ദ്രയാന്റെ വിവിധ മോഡലുകൾ, പാട്ടുകൾ, കഥകൾ, പോസ്ടറുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം കുട്ടികൾ അവതരിപ്പിച്ചു.
'''പേരന്റ്സ് ഡേ'''
മാതാപിതാക്കളുടെ ദിനത്തിൽ (ജൂലൈ 25) കുട്ടികൾ അവരുടെ രക്ഷകർത്താക്കൾക്കു വേണ്ടി ആശംസാകാർഡുകൾ നിർമ്മിച്ച് നല്കി. അവരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. മാതാപിതാക്കളെ കുറിച്ച് പറയുന്ന വീഡിയോകൾ അയച്ചു തന്നു.
'''പിള്ളേരോണം'''
ഓണത്തിന്റെ മുന്നോടിയായി ഓണത്തിന്റെ ഓളങ്ങൾ മനസിൽ നിറയ്ക്കുന്ന പിള്ളേരോണം വേറിട്ട ഒരനുഭവമായിരുന്നു. പൂക്കളമിട്ടും, കേരളീയ ശൈലിയിൽ വേഷമിട്ടും, പാട്ടുപാടിയും കുട്ടികൽ പിള്ളേരോണം ആഘോഷിച്ചു. പിള്ളേരോണത്തിന്റെ പ്രാധാന്യ്ം അധ്യാപകർ പറഞ്ഞുകൊടുത്തു.
'''.ചീയർ ഫോർ ഇന്ത്യ'''
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യാക്കാർക്ക് ആവേശം പക്രുന്നതിൽ പങ്കാളികളാകാൻ ഞങ്ങളു കുഞ്ഞുമക്കലും തിരി തെളിയിച്ചു.
'''ലോക പ്രകൃതി സംരക്ഷണ ദിനം'''
ജൂലൈ 28 ന് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. ചെടികൾ നട്ടും, വിവിധ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തിയും കുട്ടികൾ പങ്കെടുത്തു.
'''ദേശഭക്തി ഗാനമത്സരം'''
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്നപരിപാടിയുടെ ഭാഗമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. ഒന്നുമുതൽ നാല് വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ പങ്കെടുക്കുകയും ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്തു.
'''ഹിരോഷിമ ദിനം'''
ആഗസ്ത് 6 ന് ഹിരോഷിമ ദിനം ആചരിച്ചു. എല്ലാ കുട്ടികളും സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധ വിരുദ്ധ പോസ്ടർ , സന്ദേശങ്ങൾ എന്നിവ തയ്യാറാക്കി.കുട്ടികൾ യുദ്ധവിരുദ്ധ കവിത ആലപിച്ചു.സഡാക്കോ കൊക്കിന്റെ കഥ അവതരിപ്പിച്ചു.ഹിരോഷിമ ദിന ക്വിസ് നടത്തി.
'''രവീന്ദ്ര നാഥടാഗോർ ഓർമ്മ ദിനം'''
ആഗസ്ത് 7 ന് രവീന്ദ്ര നാഥ ടാഗോർ ഓർമ്മദിനം ആചരിച്ചു. ടാഗോറിന്റെ ജീവചരിത്രം കുട്ടികൾ തയ്യാറാക്കി.പ്രത്യേക ക്വിസ് മത്സരം സംഘടിപ്പിച്ചു.അദ്ദേഹത്തോട് ആദരവ് പുലർത്തി കുട്ടികൾ ദേശീയ ഗാനം ആലപിച്ചു.
'''സ്വാതന്ത്ര്യ ദിനം'''
ഭാരതം 75)ം സ്വാതന്ത്ര ദിനം കൊണ്ടാടുമ്പോൾ , അത് വിപുലമായി തന്നെ ആഘോഷിക്കാൻ എസ്.ആർ.ജി. മീറ്റിങ്ങിൽ തീരുമാനിച്ചു. മുൻകൂട്ടി അറിയിച്ചതിൻ പ്രകാരം കുട്ടികളെ ഭാരതാംബയായും ധീരസ്വാതന്ത്ര്യ സമരസേനാനികളായും വേഷമിടീക്കാൻ രക്ഷകർത്താക്കൾ ശ്രദ്ധിച്ചു. എല്ലാകുട്ടികളും സ്വന്തമായി നിർമ്മിച്ചതോ വാങ്ങിയതോ ആയ പതാക ഏന്തി ഭാരതാംബയോടുള്ള ആദരം പ്രകടിപ്പിച്ചു. ദേശഭക്തി ഗാനം, ദേശീയ ഗാനം എന്നിവ ആലപിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.പ്രത്യേക ക്വിസ് മത്സരം നടത്തി.പോസ്റ്റർ, സന്ദേശം എന്നിവ തയ്യാറാക്കി ഗ്രൂപ്പുകളീൽ പങ്കുവച്ചു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളി നടത്തുകയും അധ്യാപകർ സന്ദേശങ്ങളും ആശംസകളും കൈമാറുകയും ചെയ്തു. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കാൻ മഹാത്മാക്കൾ നടത്തിയ പോരാട്ടത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കി.
'''കർഷക ദിനം'''
ചിങ്ങം 1 ന് കർഷക ദിനം ആചരിച്ചു. കർഷകദിനത്തിന്റെ പ്രാധാന്യം വ്യകതമാക്കുന്ന ലേഖനങ്ങൾ അധ്യാപകർ പങ്കുവച്ചു. ഗൂഗിൾ മീറ്റ് വഴി ക്വിസ് മത്സരം നടത്തി. കുട്ടികൾ കർഷകരുടെ വേഷം കെട്ടി ഫോട്ടോകൾ പങ്കുവച്ചു.
'''ഓണാഘോഷം'''
ഓൺലൈൻ ആയിട്ടാണെങ്കിലും ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. മഹാബലിയും മലയാളിമങ്കമാരും കേരളീയ വേഷത്തിലെത്തിയ മറ്റു കുട്ടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഓണപ്പാട്ടുകളും ഓണ വിശേഷങ്ങളുമായി കുട്ടികളുടെ ഗ്രൂപ്പ് സജീവമായിരുന്നു.
വീട്ടിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങൾ എല്ലാവരും പങ്കുവച്ചു. പൂരാടം നാളിൽ ഗൂഗിൾമീറ്റിലൂടെ ഓൺലൈൻ ഓണാഘോഷം നടത്തി. അധ്യാപകരും രക്ഷകർത്തൃ പ്രതിനിധികളും കുട്ടികളോട് ഓണക്കാല ഓർമ്മകൾ പങ്കുവച്ചു. ഓണവും മഹാബലിയുമായി ബന്ധ പ്പെട്ട നിരവധി വിവരങ്ങൾ കുട്ടികൾക്ക് പകർന്നു നല്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.അത്തം മുതൽ തന്നെ പൂക്കളത്തിന്റെ ചിത്രങ്ങൾ കുട്ടികൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.ഊഞ്ഞാലാട്ടവും, സദ്യയൊരുക്കലും ഒക്കെ കുട്ടികൾ ഫോട്ടോകളിലൂടെയും വീഡിയോകളീലൂടെയും പങ്കുവച്ചു.
'''അധ്യാപക ദിനം'''
അധ്യാപകദിനത്തിൽ എല്ലാകുട്ടികളും അധ്യാപകർക്ക് ആശംസകൾ നേർന്നു. ആശംസാകാർഡുകൾ അവർ സ്വന്തമായി വരച്ചുണ്ടാക്കി അതിന്റെ ചിത്രങ്ങൾ പങ്കുവച്ചു.
'''ഓസോൺദിനം'''
ഓസോൺദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതരത്തിൽ വീഡിയോകൾ അധ്യാപകർ പങ്കുവച്ചു. കുട്ടികളും പോസ്റ്റർ രൂപേണ ഓസോൺ ദിനത്തിന്റെ പ്രാധാന്യം ഗ്രൂപ്പുകളിൽ പോസ്ടു ചെയ്തു.
'''വായനാ വസന്തം'''
വായനാ വസന്തം വഴി സ്കൂളുകളിൽ എത്തിച്ച പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.പൂന്തോണി(1,2), പവിഴമല്ലി (1,2), രസത്തുള്ളി (3,4,)കുന്നിമണി(3,4) എന്നിങ്ങനെ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു. ഒരു കുട്ടിക്ക് മൂന്നു പുസ്തകം എന്ന രീതിയിൽ പുസ്തക വിതരണം ചെയ്തു.
'''ലോക എയിഡ്സ് ദിനം'''
എയിഡ്സ് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും, ക്വിസ് മത്സരം പോസ്ടർ രചന എന്നിവ നടത്തുകയും ചെയ്തു. റെഡ് റിബൺ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.
'''ക്രിസ്തുമസ് ആഘോഷം'''
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സ്കൂൾ തലത്തിൽ ഒരു ആഘോഷം ഒരുങ്ങി . തോരണങ്ങൾ കൊണ്ട് അലങ്കരിക്കുകയും ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചും കേക്ക് മുറിച്ചും സന്ദേശങ്ങൾ പങ്കുവച്ചും അധ്യാപകരും കുട്ടികളും ഏറെ സന്തോഷത്തോടെ ക്രിസ്തുമസ് കൊണ്ടാടി.സമ്മാനങ്ങൾ,വേറിട്ട ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിനും മറന്നില്ല.
== കൂടുതൽ പ്രവർത്തനങ്ങൾ ==
'''വീടൊരു വിദ്യാലയം'''
വീടൊരു വിദ്യാലയം പരിപാടി എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും നടക്കുന്നു. ജൂൺ 28-ാം തീയതി മുതലാണ് പ്രവർത്തനങ്ങൾ നൽകി തുടങ്ങിയത്. അതാത് ക്ലാസ്സുകളിൽ അതാത് ക്ലാസ്സ് ടീച്ചർമാർ നൽകുകയും കുട്ടികളുടെ പ്രതികരണങ്ങൾ വിലയിരുത്തുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ജൂലൈ 4 വരെയും ഏകദേശം 17 പ്രവർത്തനങ്ങൾ ചെയ്ത് തീർക്കാൻ എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും സാധിച്ചു. ഓരോ ആഴ്ച അവസാനം അതാത് ക്ലാസ്സുകളിൽ നൽകിയ പ്രവർത്തനങ്ങളും പ്രതികരിച്ചവരുടെയും പട്ടിക തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. വായനാവാരം വളരെ വിപുലമായിത്തന്നെ ആചരിക്കുവാൻ സാധിച്ചു. കുട്ടികളുടെ വായനാ മത്സരങ്ങളും, വായനാ കാർഡ് വായനയും നടത്തി.
'''മയിൽപ്പീലി'''
ജൂലൈ മാസത്തെ കുട്ടികളുടെ കലാവിരുന്നിന് 'മയിൽപ്പീലി' എന്ന പേരു നല്കി .
ഒരു മയിൽപ്പീലി പോലെ ആകർഷകമായിരുന്നു ഒരോ കുട്ടിയുടേയും അവതരണം.പദ്യം, മോണോ ആക്ട്, കവിത , പ്രസംഗം, നാടൻപാട്ട് ,ലളിതഗാനം എന്നിവ അവതരിപ്പിച്ചു.
'''മക്കൾക്കൊപ്പം'''
കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും അവർക്ക് പരിപൂർണ പിന്തുണ നല്കുന്നതിനും വേണ്ടി രക്ഷകർത്താക്കൾക്ക് നല്കുന്ന ബോധവത്കരണ പരിപാടി പരിപൂർണ വിജയമായിരുന്നു.വിദ്യാഭ്യാസ വിദഗ്ധന്മാർ നയിച്ച ക്ലാസുകൾ വളരെ നല്ല നിലവാരം പുലർത്തി.
'''പോഷൺ അഭിയാൻ'''
2021 സെപ്തംബർ നാലാമത് പോഷകാഹാര മാസമായി ആചരിക്കുന്നു. ഓൺലൈൻ അസ്സംബ്ലി, ബോധവത്കരണ ക്ലാസ്, ഓൺലൈൻ ക്വിസ് മത്സരം,ക്ലാസ് പിടിഎ അടുക്കള പച്ചക്കറി ത്തോട്ടം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുകയുണ്ടായി.8-9-21 ന് ഓൺലൈൻ അസ്സ്ംബ്ലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പോഷകാഹാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതരത്തിൽ അധ്യാപകരെല്ലാം
സംസാരിച്ചു. തുടർന്ന് വന്ന ദിവസങ്ങളിൽ ക്ലാസ് പിടി എ കൂടുകയും പോഷൺഅഭിയാൻ എന്ന സംരഭത്തെ ക്കുറിച്ചും, അതിൽ രക്ഷകർത്താക്കൾ വഹിക്കേണ്ടുന്ന പങ്കിനെ കുറിച്ചും ചർച്ച ചെയ്യപ്പെട്ടു. സെപ്തംബർ 14 ന് അങ്കണ വാടി ടീച്ചറായ '''ശ്രിമതി ശ്യാമിനി ഭായി''' നയിച്ച ഓൺലൈൻ ബോധവത്കരണ ക്ലാസിൽ എല്ലാകുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്തു. പോഷൻ അഭിയാന്റെ ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ കുട്ടികൾ പങ്കെടുക്കുകയുംഅവർക്ക് കിട്ടിയ സർട്ടിഫിക്കറ്റ് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.കുട്ടികൾ നട്ടു വളർത്തിയ പച്ചകറി കൃഷിത്തോട്ടത്തിന്റെ ചിത്രങ്ങളും അധ്യാപകർക്ക് അയച്ചുതന്നു
'''വായനാ വസന്തം'''
വായനാ വസന്തം വഴി സ്കൂളുകളിൽ എത്തിച്ച പുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു.പൂന്തോണി(1,2), പവിഴമല്ലി (1,2), രസത്തുള്ളി (3,4,)കുന്നിമണി(3,4) എന്നിങ്ങനെ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തിരുന്നു. ഒരു കുട്ടിക്ക് മൂന്നു പുസ്തകം എന്ന രീതിയിൽ പുസ്തക വിതരണം ചെയ്തു.
'''അതിജീവനം'''
20 മാസത്തെ അടച്ചിടലിനു ശേഷം വീടുകളിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്ന കുട്ടികൾക്ക് ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നതിന് മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണിത് . ഇതിൽ പങ്കെടുക്കുന്നതിനും ചർച്ച ചെയ്ത വിഷയങ്ങൾ രക്ഷകർത്താക്കളിൽ എത്തിക്കുന്നതിനും ശ്രദ്ധിച്ചു.


==സ്കൂൾചിത്രഗ്യാലറി==
==സ്കൂൾചിത്രഗ്യാലറി==
256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405965" എന്ന താളിൽനിന്ന് ശേഖരിച്ചത്