"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ഭാരതത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളിൽ പ്പെട്ട്  കഷ്ടതയനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന്  ഭാരതമെമ്പാടുമുളള സാമുഹ്യ പരിഷ്ക്കർത്താക്കൾ ക്കൊപ്പം
     കേരളത്തിൽ ആധുനികവിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയത് മിഷനറിമാരായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു സാഹചര്യത്തിലാണ് മിഷനറിമാരുടെ പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികളെ ഒരു ബാധ്യതയായി മാത്രം കണ്ടിരുന്ന സമൂഹത്തിൽ അവർക്ക് വിദ്യാഭ്യാസം നൽകുക എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ LMS മിഷനറിമാരുടെയും മദ്ധ്യതിരുവിതാംകൂറിൽ CMS മിഷനറിമാരുടെയും പരിശ്രമഫലമായി അടിമവ്യവസ്ഥിതി ഇല്ലാതാക്കുന്നതിനും വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ പരിവർത്തനം സാധ്യമാക്കുന്നതിനും കഴിഞ്ഞു.
പാശ്ചാത്യരായ  പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി. അന്തപ്പുരബാലികമാർക്ക്  അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച്  ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ ‍സൊസൈറ്റി  പ്രവർത്തക    മിസ്സ്.ബ്ലാൻഫോർഡ്  എന്ന വനിത 1864-തിരുവനന്തപുരത്ത് എത്തിച്ചേർന്നു .  
 
അന്നത്തെ മഹാരാജാവ് ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ  ഒരു വലിയ കൊട്ടാരത്തിൽ   ദിവാൻ സർ . റ്റി . മാധവറാവുവിന്റെ  മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി .
            തിരുവനന്തപുരത്ത് സ്ത്രീ വിദ്യാഭ്യാസം ആരംഭിച്ചത് സെനാനാ മിഷൻ പ്രവർത്തകരിലൂടെയാണ്. Indian Female Normal School and Instruction Society എന്ന സംഘടനയുടെ ലണ്ടൻ കമ്മറ്റിയും അതിൽ നിന്നും രൂപം കൊണ്ട Church of England Zenana Mission Society യുമാണ് ഇന്നത്തെ ഫോർട്ട് ഗേൾസ് മിഷൻ സ്കൂളിൻ്റെ സ്ഥാപനത്തിന് കാരണമായത്. 1852 ൽ മേരി ജെയിൻ കിന്നേർഡ് എന്ന മിഷനറി വനിതയാണ് സെനാനാമിഷൻ സ്ഥാപിച്ചത്. 18-ാം നൂറ്റാണ്ടിലാണ് ബ്രിട്ടനിൽ സെനാനാ സിസ്റ്റം നിലവിൽ വന്നത്.
[[കൂടുതൽ വായന]] 
 
[[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]]..     [[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./ചരിത്രം|തുടർന്ന് വായിക്കുക]] 
             സെനാനാമിഷൻ വനിതാമിഷനറിമാരെ ഇന്ത്യയിലേക്കയച്ചു. തിരുവിതാംകൂറിൽ ആദ്യത്തെ സെനാന മിഷനറിയായി എത്തിയത് മിസ്. അഗസ്റ്റാ ബ്ലാൻഡ് ഫോർഡ് എന്ന വനിതാരത്നം ആയിരുന്നു. 1862 ഡിസംബറിൽ എത്തിയ അവർ കോട്ടയത്താണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. 1864 ൽ മിസ്. ബ്ലാൻഡ് ഫോർ ഡിനെ തിരുവനന്തപുരത്തിനു മാറ്റുകയും തുടർന്ന് സംഘടനയുടെ പ്രവർത്തനം തിരുവനന്തപുരം കേന്ദ്രീകരിച്ചാവുകയും ചെയ്തു. അങ്ങനെ അന്ത:പുരബാലികമാർക്ക് അധ്യയനം നൽകി ഒരു വലിയ ഉദ്യമത്തിന് തിരി കൊളുത്തി. മിഷനറിമാർ തുടങ്ങി വച്ച പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്നു. അന്നത്തെ മഹാരാജാവ് ശ്രീ രാമവർമ്മ തിരുമനസ്സിൻ്റെയും ദിവാൻ സർ റ്റി. മാധവറാവുവിൻ്റെയും അനുഗ്രഹാശിസ്സുകളോടെ ഇപ്പോൾ സ്കൂളിരിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു വലിയ പഴയ കൊട്ടാരത്തിൽ 1864 നവംബർ മൂന്നാം തീയതി സ്കൂൾ സമാരംഭിക്കപ്പെട്ടു.
 
            സ്കൂൾ ആരംഭിച്ചപ്പോഴുണ്ടായിരുന്ന പഴയ കെട്ടിടം 1913 ജൂൺ മാസത്തിലെ പേമാരിയിൽ തകർന്നു വീണു. തുടർന്ന് പുതിയ മന്ദിരം പണികഴിപ്പിച്ചത് മിസ്. കോക്സിൻ്റെ കാലത്തായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിൻ്റെയും അന്നത്തെ ദിവാൻജിയുടെയും സഹായത്താൽ വളരെ വേഗം പൂർത്തിയാക്കി. 1914 ആഗസ്റ്റ് മാസത്തിൽ അന്നത്തെ മദ്രാസ് ഗവർണരായിരുന്ന പെൻ്റ്ലൻറ് പ്രഭ്വി അതിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
 
          ദിവാൻ സർ. റ്റി. മാധവറാവുവിൻ്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും രണ്ട് നായർ ബാലികമാരുമായി ആരംഭിച്ച സ്കൂൾ ആദ്യകാലത്ത് വടക്കേ കൊട്ടാരം പള്ളിക്കൂടം എന്ന പേരിലും പിന്നീട് സെനാന മിഷൻ സ്കൂൾ എന്നും അറിയപ്പെട്ടു. ഈ സ്കൂളിൻ്റെ അവസാനത്തെ വിദേശ മാനേജർ Miss. Dawes തൻ്റെ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്കൂളിൻ്റെ പേരു മാറ്റുന്നതിനായി ഗവൺമെൻ്റിൻ്റെ അനുവാദം വാങ്ങുകയും അങ്ങനെ ഫോർട്ട് ഗേൾസ് മിഷൻ സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.
 
                പെൺകുട്ടികൾക്കു വേണ്ടിയുള്ള മിഡിൽ സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഉണ്ടായിരുന്നു. 1951 ൽ പ്രൈമറി വിഭാഗം ഗവൺമെൻ്റാഭിമുഖ്യത്തിൽ  സ്വന്തം കെട്ടിടത്തിലേക്കു മാറിയതോടെ ഒരു ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. അവസാനത്തെ മിഷനറിയായിരുന്ന Miss. Dawes തന്നെ ഹൈസ്കൂളിലെ ആദ്യ ഹെഡ്മിസ്ട്രസ് ആയിക്കൂടി നിയമിതയായി.
 
            യാഥാസ്ഥിതികരായ ബ്രാഹ്മണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേ കൊട്ടാരം സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്കൂളിൻ്റെ വളർച്ചയ്ക്ക് കാരണമായി. 1864 നവംബർ മൂന്നാം തീയതി നാലു വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 157 വർഷങ്ങൾ പിന്നിട്ട് ഇന്ന്  800ൽ പരം കുട്ടികളും  26 അധ്യാപകരും  4 അനധ്യാപകരും ഉള്ള മികച്ച വിദ്യാലയമായി നിലകൊള്ളുന്നു.
 
 
.[[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]]..      


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335469" എന്ന താളിൽനിന്ന് ശേഖരിച്ചത്