"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര സബ് ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു നൂറ്റാണ്ടുകാലം പിന്നിട്ട സർക്കാർ വിദ്യാലയമാണ് ഒളകര ഗവ.എൽ.പി.സ്കൂൾ. പാഠ്യ-പാഠ്യേതര മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഈ വിദ്യാലയം. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്.പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനുദിനം വ്യത്യസ്ഥ മേഖലകളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.ഈയടുത്ത കാലത്തായി സ്കൂൾ നേടിയ നേട്ടങ്ങൾ അനവധിയാണ് ശ്രീ: കെ.ശശികുമാർ ഹെഡ്മാസ്റ്ററും പി.പി. അബ്ദുസമദ് പി.ടി.എ പ്രസിഡൻറ്മായ കമ്മിറ്റിയാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വ്യാപിച്ചുകിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ കലാ-കായിക അഭിരുചികൾ പരിപോഷിപ്പിക്കാൻ ഉതകുന്നതാണ്. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള പെരുവള്ളൂർ പഞ്ചായത്തിന്റെ ഇടപെടലിന്റെയും SSA, MLA എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ അടച്ചുറപ്പുള്ള മതിയായ ക്ലാസ് മുറികളും പഠന സാഹചര്യങ്ങളും ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട് . മാറുന്ന കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം കുഞ്ഞോമനകൾക്ക് ചിറകുവിരിച്ചു പറക്കാൻ ഉതകുന്ന ഐ.ടി ലാബ്, പാഠ്യഭാഗങ്ങൾ കുട്ടികളുടെ നിലവാരത്തിലേക്ക് സജ്ജമാക്കുന്നതിനുതകുന്ന സ്മാർട്ട് ക്ലാസ് , കുട്ടികൾക്ക് അവരുടെ വിശ്രമ വേളകളെ ആനന്ദ ഭരിതമാക്കാൻ ഉതകുന്ന ശിശു സൗഹൃദ ഉദ്യാനം,അത്യാധുനിക സൗകര്യത്തിലുള്ള ഓഡിറ്റോറിയം കം ഡൈനിംഗ് ഹാൾ, ഔഷധ സസ്യങ്ങളുടെ ആവശ്യകതയെ തൊട്ടറിയാൻ ഔഷധസസ്യങ്ങളുടെ ശ്രേണിയുമായി ഔഷധ ഉദ്യാനം, വായന ശേഷിയെ പരിപോഷിപ്പിക്കാൻ വിവിധ പത്രങ്ങളും മാസികകളും അടങ്ങിയ വായനാമൂല, മുഴുവൻ ക്ലാസുകളിലും ക്ലാസ് റൂം ലൈബ്രറി,തുടങ്ങിയ ഒട്ടനേകം സൗകര്യങ്ങൾ ഈ സ്കൂളിന് സ്വന്തമാണ്‌. വിവിധ പഠന പ്രവർത്തനങ്ങളും ദിനാചരണങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, സാമൂഹിക പങ്കാളിത്തത്തിലൂടെ നടപ്പാക്കുവാൻ കഴിയുന്നു എന്നതാണ് ഈ വിദ്യാലയത്തിലെ എടുത്തു പറയത്തക്ക മികവ് .
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326515" എന്ന താളിൽനിന്ന് ശേഖരിച്ചത്