"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി .സ്കൂൾ‍‍‍‍, നെല്ലിക്കംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 60: വരി 60:
}}  
}}  


== ചരിത്രം ==
കുടക്‌ മലനിരകളോട്‌ ചേർന്ന് കിടക്കുന്ന  നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്ററ്യൻസ് എൽ .പി സ്കൂളിന്റ ചരിത്ര പശ്ചാത്തലം.ഔപചാരിക വിദ്യാഭാസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പ്രാപ്തമല്ലാത്തവിധം ശോചനീയമായിരുന്നു കുടിയേറ്റത്തിനു മുൻപുള്ള ഈ പ്രദേശത്തെ വിദ്യാഭാസരംഗം . ഒന്നോ രണ്ടോ നാട്ടെഴുത്തച്ഛന്മാർ മാത്രമായിരുന്നു ഈ നാട്ടിൽ ഉണ്ടായിരുന്നത്.കുടിയേറ്റക്കാർ വന്നതോടെ 1943 ൽ 15 വീട്ടുകാർ ഒരുമിച്ച് ചേർന്ന് ഞാവള്ളിയിൽ സ്കറിയാ സംഭാവനയായി നൽകിയ സ്ഥലത്ത് പുല്ലുമേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി അതിൽ കുട്ടികളെ എഴുത്തിനിരുത്തി. ശ്രീ സെബാസ്റ്റ്യൻ മേച്ചേരി, പയഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ആയിരുന്നു ഈ വിദ്യാലയത്തിലെ അധ്യാപകർ . 1949 ആയപ്പോഴേക്കും നെല്ലിക്കാംപൊയിലിൽ രണ്ടേക്കർ സ്ഥലം വിലയ്ക്ക് വാങ്ങുകയും മണ്ഡവപ്പറമ്പ് അൽഫോൻസാ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1950ൽ കോഴിക്കോട് മെത്രാന്റെ നിർദ്ദേശപ്രകാരം റവ.ഫാ.ഫിലിപ്പ് മുറിഞ്ഞകല്ലേൽ മാനേജർ ആയി നിയമിതനായി . അദ്ദേഹത്തിന്റെ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളുടെ ഫലമായി 3 അധ്യാപകരും 90 കുട്ടികളുമായി 1951 ൽ സെന്റ് സെബാസ്റ്റ്യൻ സ് എൽ.പി സ്കൂൾ നെല്ലിക്കാംപൊയിൽ എന്ന പേരിൽ ഇരിക്കൂർ AEO സ്ഥാപനത്തിന് അംഗീകാരം നൽകി.നാൾക്കുനാൾ കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരികയും 1961 - 62 കാലഘട്ടത്തിൽ 545 കുട്ടികളും 10 അധ്യാപകരും ആയി ഈ വിദ്യാലയം വളരുകയും ചെയ്തു.1969 തലശ്ശേരി അതിരൂപത കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് ഈ വിദ്യാലയം ലയിപ്പിക്കുകയും റവ. ഫാ. മാത്യു എം ചാലിലിന്റെ നേതൃത്വത്തിൽ വിദ്യാലയം ഉത്തരോത്തരം കീർത്തി പ്രാപിക്കുകയും ചെയ്തു .ഇന്നത്തെ സ്കൂൾ കെട്ടിടം റവ.ഫാ. തോമസ് തൈത്തോട്ടത്തിന്റെ നേതൃത്വത്തിൽ നിർമിക്കുകയും 1990 മെയ് 31 ആം തീയതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.2019 ൽ റവ.ഫാ. ജോസഫ് ആനിത്താനത്തിന്റെ നേതൃത്വത്തിൽ വിദ്യാലയം പുനർനിർമ്മിച്ച് മനോഹരമാക്കി . ചുറ്റുപാടുകളിൽ നാൾക്കുനാൾ ഉയർന്നുവന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ സാന്നിധ്യം കൊണ്ട് ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം ശോചനീയമായ അവസ്ഥയിൽകുറഞ്ഞു വന്നെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കൊണ്ട് കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടി വന്നുരുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318432" എന്ന താളിൽനിന്ന് ശേഖരിച്ചത്