മണലാടി സെന്റ് മേരീസ് എൽ പി എസ് (മൂലരൂപം കാണുക)
13:52, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ചരിത്രം: school
No edit summary |
(→ചരിത്രം: school) |
||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
....................... | .........രാമങ്കരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ പമ്പയാറിന് സമീപത്തായി സെൻറ്.മേരിസ് ദേവാലയത്തോട് ചേർന്ന് സെൻറ്.മേരിസ് എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് സബ്ജില്ലയിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്മെന്റിന്റെ കീഴിൽ ഉള്ള ഒരു വിദ്യാലയമാണ്. | ||
ഈ പ്രദേശത്തുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനായി ആശ്രയിച്ചിരുന്നത് ഏകദേശം 3 കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളെയാണ്. കുട്ടികളുടെ ഈ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മണലാടി സെൻറ് മേരീസ് പള്ളിയുടെ സ്ഥലത്ത് ഇടവകക്കാർ നിർമിച്ചുനൽകിയ കെട്ടിടത്തിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി ഈ നാട്ടിലെ എല്ലാ ജനങ്ങളുടെയും നീണ്ടകാലത്തെ പരിശ്രമവും അന്നത്തെ എംഎൽഎ ആയിരുന്ന ഡോ.കെ.സി. ജോസഫിൻറെ സ്തുത്യർഹമായ പ്രവർത്തനങ്ങളും കൊണ്ട് 1983 ജൂലൈ മാസത്തിൽ ഈ എൽ.പി. സ്കൂളിന് ഗവൺമെൻറിൻറെ അനുമതി ലഭിക്കുകയുണ്ടായി.1983 - 1984 സ്കൂൾ വർഷത്തിൽ ഒന്നാം ക്ലാസിൽ 37 വിദ്യാർത്ഥികളുമായി ശ്രീമതി അന്നമ്മ പി ജെ യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 1984-85 ൽ രണ്ടാം ക്ലാസും 85 - 86 ൽ മൂന്നാം ക്ലാസും 86- 87 ൽ നാലാം ക്ലാസും രൂപീകരിക്കപ്പെട്ടു. | |||
1992 ഇൽ ഈ സ്കൂളിനോട് ചേർന്ന് 2 ക്ലാസ് മുറികൾ കൂടി റവ.ഫാ.ജോസഫ് കോൺസ്റ്റന്റെയിൽ (സി.എം.ഐ.) നിർമ്മിച്ചു നൽകുകയുണ്ടായി. ഇതിൽ ഒരു മുറി ഓഫീസ് റൂം ആയും മറ്റേത് 2009 മുതൽ പ്രീപ്രൈമറി ആയും ഉപയോഗിച്ചുപോരുന്നു. 2008 2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ രജത ജൂബിലി സമുചിതമായി ആഘോഷിച്ചു . തദവസരത്തിൽ ബഹു. കുട്ടനാട് എം.എൽ.എ.ശ്രീ. തോമസ് ചാണ്ടി അവർകൾ സന്നിഹിതനായിരുന്നു. കൂടാതെ 2013 - 14 ൽ MLA യുടെ പ്രാദേശിക ഫണ്ടിൽ നിന്നും സ്കൂളിന് മെച്ചപ്പെട്ട ഒരു പാചകപ്പുര നിർമിച്ചു നൽകുകയും ചെയ്തു.2015 ൽ സ്കൂൾ മാനേജർ അതിനോട് ചേർന്ന് ഒരു മെസ്സ് ഹാൾ നിർമിച്ചു നൽകുകയും ചെയ്തു. ഈ വിദ്യാലയത്തിൽ നിന്നും വിദ്യ നേടിയവർ ജീവിതത്തിലെ വിവിധ മേഖലകളിൽ പ്രഗൽഭരായി വിരാജി ക്കുന്നത് കാണുമ്പോൾ ആത്മാഭിമാനത്താൽ ഞങ്ങൾ പുളകിതരാകുന്നു............... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |