"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പൂർവ വിദ്യാത്ഥി സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പൂർവ വിദ്യാത്ഥി സംഘം (മൂലരൂപം കാണുക)
07:07, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പൂർവ വിദ്യാത്ഥി സംഘം | 1958 ൽ സ്ഥാപിതമായ വെള്ളമുണ്ട ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂൾ വയനാടിന്റെ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിൽ വലിയ സംഭാവനകൾ നൽകി 62 വർഷം പിന്നിടുകയാണ്. നമ്മുടെ വിദ്യാലയം ഒരു കാലത്ത് തൊണ്ടർനാട്, എടവക, പടിഞ്ഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലെ ആളുകൾക്ക് ഹൈ സ്കൂൾ വിദ്യഭാസം ലഭിക്കാനുള്ള ഏക ആശ്രയമായിരുന്നു. ഈ മഹാ വിദ്യാലയത്തിൽ നിന്നും 62 വർഷത്തിനടയിൽ 60 sslc ബാച്ചുകൾ പുറത്തിറങ്ങിയിരിക്കുന്നു.ആദ്യത്തെ കുട്ടിയായി പേര് ചേർക്കപ്പെട്ട ശ്രീ. രാമൻകുട്ടി നായർ ഇന്നും നമ്മോടൊപ്പമുണ്ട്. നമ്മുടെ പൂർവ വിദ്യാർത്ഥികളിൽ പലരും ഇന്ന് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്.നല്ല കൃഷിക്കാരും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും സർക്കാർ ജീവനക്കാരും തൊഴിലാളികളും അടങ്ങുന്ന ഒരു മഹാ സംഘമായി മാറിയിരിക്കുന്നു. | ||
ഒരുകാലത്തു നമ്മുടെ കൗമാര സ്വപ്നങ്ങൾ, ചാപല്യങ്ങൾ, മോഹങ്ങൾ, മോഹഭംഗങ്ങൾ, ചിന്തകളിലെ വൈജാത്യങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ ഒക്കെ കൊണ്ടു നാം ഇവിടെ ഈ വിദ്യാലയ മുറ്റത്തെ സജീവമാക്കിയിരുന്നു. മഹാഗണി മരങ്ങൾ നട്ട് വളർത്തിയവരും വരും തലമുറക്ക് തണൽ ഒരുക്കിയവരും പീന്നീട് ആ മനോഹര തണലിൽ സ്വയം മറന്നു ഉല്ലസിച്ചു കടന്നു പോയവരുമാണ് നാം. നമ്മെ നമ്മളാക്കുന്നതിൽ ഈ സ്വരസ്വതീക്ഷേത്രം വഹിച്ച പങ്ക് നിർണായകമാണ്. നമ്മിൽ മഹാ ഭൂരിപക്ഷത്തിനും ഇത് മാത്രമായിരുന്നു ഉന്നത കലാലയങ്ങളും സർവകശാലയും.നാം വിദ്യാഭ്യാസം കൊണ്ടു ശാക്തീകരിക്കാൻ ഭാഗ്യം ലഭിച്ചവർ.നമ്മെ സ്വപ്നം കാണാനും സ്വയം സമൂഹത്തിൽ അടയപ്പെടുത്താനും പ്രാപ്തരാക്കിയ നമ്മുടെ അധ്യാപകരെയും ഓർമിക്കേണ്ടതുണ്ട്. നമ്മിൽ ആർക്കാണ് ഈ മഹാഗണി മുറ്റത്തെ മറക്കാൻ കഴിയുക. | |||
ഓരോ വെള്ളമുണ്ടക്കാരനും അയാളുടെ ഒരു സ്വാകാര്യ അഹങ്കാരമായി ഈ വിദ്യാലയത്തെ കാണുന്നുണ്ട്. | |||
നമ്മുടെ ഓർമ മരം ഒരിക്കൽ കൂടി പുനർജനിക്കുകയാണ്. ഈ മാസം 31 ന് വെള്ളിയാഴ്ച രണ്ടു മണിക്ക് ഒരിക്കൽ കൂടി നാം എല്ലാവരും നമ്മുടെ മഹാഗണിചുവട്ടിൽ ഒത്തു കൂടുകയാണ്. 60 ബാച്ചുകളുടെയും ഒത്തു ചേരലിനും ഓർമ പുതുക്കലിനും സ്കൂൾ അധികൃതർ വേദി ഒരുക്കുകയാണ്. നമ്മുടെ കൂട്ടായ്‌മയെ വയനാട് ജില്ലാ കളക്ടർ ശ്രീമതി അദീല അബ്ദുള്ള അഭിസംബോധനം ചെയ്യുന്നതായിരിക്കും. നമ്മെ ഒരിക്കൽ കൂടി കാണുന്നതിന് അന്നേ ദിവസം നമ്മുടെ എല്ലാ പൂർവ്വ അധ്യാപകരെയും സ്കൂൾ അധികൃതർ സ്കൂളിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അവരൊക്കെ നമ്മെ കാണാൻ വരാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. | |||
ആയതിനാൽ മുപ്പത്തി ഒന്നാം തിയ്യതി വേറെ എല്ലാ പരിപാടികളും മാറ്റി വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ നാമെല്ലാവരും തീർച്ചയായും പങ്കെടുക്കുക തന്നെ ചെയ്യും. ഓരോ ക്ലാസിലെയും ബാച്ചിലേയും പരിചയവും ബന്ധവും ഉള്ള എല്ലാവരും അവരെയൊക്കെ നമ്മുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പരിപാടിയോടനുബന്ധിച് ബാച്ച് തലത്തിൽ ഗ്രൂപ്പ് ഫോട്ടോ സെഷൻ ഏർപ്പെടുത്തുന്നതാണ്. ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാ പൂർവ്വ വിദ്യാർത്ഥികളുടെയും എല്ലാ വിധ സഹായ സഹകരങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.പൂർവ വിദ്യാത്ഥി സംഘം | |||