ജി. എച്ച്. എസ്. എസ്. ഈസ്റ്റ് ഹിൽ/ചരിത്രം (മൂലരൂപം കാണുക)
12:38, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022history
Psvengalam (സംവാദം | സംഭാവനകൾ) ('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(history) |
||
വരി 1: | വരി 1: | ||
കോഴിക്കോട് ടൗണിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെ കച്ചേരി വില്ലേജിൽ 26 ഏക്കറോളം പരന്നു കിടക്കുന്ന കുഞ്ഞാടത്ത് മലയാണ് 'ഈസ്റ്റ്ഹിൽ ' എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറുടെ ബംഗ്ലാവും ഓഫീസും സ്ഥിതി ചെയ്തിരുന്നത് ഈ മലമുകളിലായിരുന്നു. അക്കാലത്ത് തന്നെയായിരിക്കണം കുഞ്ഞാടത്ത് മലയ്ക്ക് 'ഈസ്റ്റ്ഹിൽ' എന്ന നാമധേയം കൈവന്നത്. മലബാറിലെ ബ്രീട്ടീഷ് അധിനിവേശത്തിന്റ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്ത് വൈദേശിക പ്രഭാവത്തിന്റെ മായാമുദ്രകൾ ഇന്നും നമുക്കു കാണാം | |||
ഈസ്റ്റ്ഹില്ലിൽ ഏകദേശം 2 ഏക്കർ സ്ഥലത്ത് ഒരു തിലകച്ചാർത്തുപോലെ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
മലബാറിലെ കളക്ടറായിരുന്ന ലോഗൻ സായിപ്പ് പ്രശസ്തമായ 'മലബാർ മാന്വൽ' എന്ന കൃതി ഈസ്റ്റ്ഹില്ലിലെ ബംഗ്ലാവിലും പരിസരത്തും വെച്ച് എഴുതിയതാണ്. ഈ ബംഗ്ലാവ് തന്നെയായിരുന്നു പിൽക്കാലത്ത് കോഴിക്കോട് കളക്ടറുടെ ഔദ്യോഗികവസതി. കോഴിക്കോട് കളക്‌ടർ ആയിരുന്ന സുപ്രസിദ്ധ സാഹിത്യകാരൻ ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ 'യന്ത്രം ' എന്ന നോവൽ രചന പൂർത്തിയാക്കിയതും ഈ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു. പിന്നീട് ഒഴിഞ്ഞു കിടന്നിരുന്ന ഈ ബംഗ്ലാവിന്റെ ഭാഗമാണ് തുടക്കത്തിൽ സ്കൂളിനായി ഉപയോഗിച്ചിരുന്നത്. | |||
ചുറ്റുപാടുമുള്ള ദേശങ്ങളിലെ കുട്ടികൾക്ക് അന്ന് ഏക ആശ്രയം കാരപ്പറമ്പ് സ്‌കൂൾ മാത്രമായിരുന്നു. വിദ്യാഭ്യാസ അധികൃതരുടെയും കോഴിക്കോട് കളക്ടറായിരുന്ന എൻ. കാളീശ്വരൻ കോഴിക്കോട് മേയർ ആയിരുന്ന കുട്ടികൃഷ്ണൻ നായർ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന സി. എച്ച് . മുഹമ്മദ് കോയയുടെ നിർദ്ദേശാനുസരണം ജി. ഒ. നമ്പർ 2082 / Edn dt. 1967 അനുസരിച്ച് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഹൈസ്‌കൂൾ നിലവിൽ വന്നു. പി. ടി. ദേവസ്യ ആയിരുന്നു അന്നത്തെ ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് പ്രിൻസിപ്പൽ. കാരപ്പറമ്പ് ഹൈസ്‌കൂളിൽ പഠിച്ചിരുന്ന കരുവിശ്ശേരി, കുണ്ടുപ്പറമ്പ്, മൊകവൂർ എന്നീ പ്രദേശങ്ങളിലെ 454 വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസുകളിലേക്ക് പ്രവേശനം നടത്തികൊണ്ട് സ്‌കൂൾ പ്രവർത്തിച്ചു തുടങ്ങി. | |||
മൊറയൂർ സ്വദേശി ആയിരുന്ന ശ്രീ. അവറാൻ എന്ന അദ്ധ്യാപകൻ ആയിരുന്നു ഹൈസ്‌കൂളിന്റെ ചാർജ്. തുടക്കത്തിൽ പത്തോളം അധ്യാപകരും ഉണ്ടായിരുന്നു. പിന്നീട് ശ്രീമതി. എ. ഇ. കൊച്ചുടീച്ചർ സ്‌കൂളിന്റെ പ്രധാനാധ്യാപികയായി നിയമിതയായി. 1969 ൽ സംസഥാന അവാർഡ് ലഭിച്ച ശ്രീമതി. കൊച്ചുടീച്ചർ 31 - 3 - 1973 വരെ സ്‌കൂളിന്റെ ഭരണ സാരഥ്യം നിർവഹിക്കുകയുണ്ടായി . 1969 ൽ സ്‌കൂളിന് വേണ്ടി 18 മുറികൾ ഉള്ള ഒരു ഇരുനില കെട്ടിടം പണിതു കിട്ടി. അതോടൊപ്പം പഴക്കം നിർണയിക്കാൻ കഴിയാത്ത ഔദ്യോഗിക വസതിയുടെ ഒരു പഴയ കെട്ടിടവും സ്‌കൂളിനായി അനുവദിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച P.T.A യുടെ നിവേദന ഫലമായി ഫിസിക്കൽ എഡ്യൂക്കേഷൻ ഹൈസ്‌കൂൾ എന്ന പേര് ഗവ: ഹൈസ്‌കൂൾ ഈസ്ററ്ഹിൽ എന്നാക്കി മാറ്റി. | |||
1990 ൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് മേഖലയിലെ ആദ്യത്തെ ഹയർ സെക്കണ്ടറി സ്‌കൂളായി ഈ ഹൈസ്‌കൂൾ ഉയർത്തപ്പെട്ടു. അന്ന് മുതൽ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ ഈസ്റ്റ്ഹിൽ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 6-08-1990 ൽ ആണ് ഹയർ സെക്കണ്ടറി ക്ലാസ്സ് ആരംഭിച്ചത്. ഒരു സയൻസ് ബാച്ച് മാത്രമായിരുന്നു തുടക്കത്തിൽ. സി. നാരായണൻ നമ്പ്യാർ ആയിരുന്നു ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പ്രഥമ പ്രിൻസിപ്പൽ. P.T.A പ്രസിഡന്റ് വി. കൃഷ്ണൻകുട്ടി നായരും . | |||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} |