"ഗവ. ട്രൈബൽ എൽപിഎസ് കാളകെട്ടിഅഴുത/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കാളകെട്ടി ക്ഷേത്രഭാഗത്തായിരുന്നു സ്കൂൾ ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷം മൂക്കൻ വെട്ടി ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. സ്കൂൾ സ്ഥാപിക്കുന്നതിന് സൗജന്യമായി സ്ഥലം നൽകിയത് പുളിക്കൽ അയ്യപ്പൻ കുഞ്ഞുപാപ്പൻ എന്നയാളാണ്. ചാണകം കൊണ്ട് തറ മെഴുകി ഓല മേഞ്ഞ് ആരംഭിച്ച ആ വിദ്യാലയത്തിലാണ് പമ്പാവാലിയിലെ കുടിയേറ്റ മക്കൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. ഗ്രാമീണ ഹരിജൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ 60 ശതമാനത്തിലധികം വിദ്യാർത്ഥികളും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ പെട്ടവരായിരുന്നു. 2012-13 കാലഘട്ടത്തിൽ SSA യുടെ മേജർ ഫണ്ട് ലഭിച്ചതിലൂടെ ഉയർന്ന് വന്ന മനോഹരമായ വിദ്യാലയമാണ് ഇപ്പോഴുള്ളത്. ഇതിനോടനുബന്ധിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബും, സ്കൂളിന് ഒരു മുതൽക്കൂട്ടായി നിലനിൽക്കുന്നു.  കുടിവെള്ള സൗകര്യം കൂടുതൽ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി മഴവെള്ള സംഭരണിയും, ടാപ്പ് സൗകര്യങ്ങളും ഉണ്ട്. വൃത്തിയുളളതും, കെട്ടുറപ്പുള്ളതുമായ ശുചി മുറികളും സ്കൂളിനുണ്ട്. ഇപ്പോൾ സ്കൂൾ പ്രവർത്തനങ്ങളെ മികവിന്റെ പാതയിലേക്ക് നയിക്കുന്നതിന് അദ്ധ്യാപകരുടെ കൂടെ നിന്ന് നേതൃത്വം നൽകുന്നത് സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി അന്നമ്മ സാമുവൽ ആണ്.
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273274" എന്ന താളിൽനിന്ന് ശേഖരിച്ചത്