Jump to content
സഹായം

"ജി എം എൽ പി എസ്സ് മലപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ജി എം എൽ പി എസ്സ് മലപുറം/ചരിത്രം എന്ന താൾ ജി എം എൽ പി എസ്സ് മലപ്പുറം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി എം എൽ പി എസ്സ് മലപുറം/ചരിത്രം എന്ന താൾ ജി എം എൽ പി എസ്സ് മലപ്പുറം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വയനാടൻ ചുരത്തിന്റെ താഴ് ഭാഗത്ത് ദേശീയപാത 212 നോട് ചേർന്ന് പുതുപ്പാടി പഞ്ചായ ത്തിൽ പ്രവർത്തിച്ച് വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് മലപുറം ജി.എം.എൽ.പി സ്കൂൾ പരേതനായ ജനാബ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിൽ പി.കെ ചാത്തുനായർ, കൊട്ടാ രക്കോത്ത് രാമൻ നായർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന കമ്മിറ്റിയുടെ ശ്രമഫലമായി 1962 ജൂണിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
 
25/05/1962 ലെ എ 459/62 എ.ഇ.ഒ ഓർഡർ പ്രകാരം മലപുറം മദ്രസയിൽ വെച്ച് വിദ്യാർത്ഥിക ളുടെ അഡ്മിഷന് തുടക്കം കുറിച്ച് ഈ വിദ്യാലയം 04/06/1962ന് കൊടുവള്ളി ബി.ഡി.ഒ  മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി എ.ഇ.ഒ ശ്രീ. രാമൻ നമ്പീശൻ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ പ്രധമ ഹെഡ്മാസ്റ്റർ ആയ ജ: എ.പി മൂസ മാസ്റ്റർ സംസാരിച്ചു.താട്ടം ഉടമയായ പരേതനായ ആർപി ഹുസൈൻ ഹാജി സൗജന്യമായി നൽകിയ സർവ്വേ നമ്പർ 26111 ൽ പെട്ട 35 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
സ്കൂൾ വെൽഫെയർ കമ്മിറ്റി നിർമ്മിച്ചു നൽകിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ച ആ വിദ്യാലയം 10/12/1969 ന് ഷെഡും വെപ്പുപുരയും കത്തിനശിച്ചതിനെ തുടർന്ന് മദ്രസയിലും താൽക്കാ ലിക പന്തലിലും എസ്റ്റേറ്റ് പാടിയിലുമായി പ്രവർത്തനം തുടർന്നു.
 
സൗജന്യമായി ലഭിച്ച സ്ഥലത്ത് സർക്കർ അഞ്ചുമുറി കെട്ടിടം പണിതതോടെ സ്കൂളിന് സ്ഥിരം സംവിധാനമായി.31/12/1971 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി.എച്ച് മുഹമ്മദ് കോയ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. പിന്നീട് രണ്ട് ക്ലാസ്സ് മുറികൾ കൂടി ഇതോടെപ്പം കൂട്ടിചേർത്തു. 1996ൽ കുടിവെള്ള പദ്ധതിയും 1997-ൽ പഞ്ചായത്ത് വക കോൺക്രീറ്റ് കെട്ടിടവും 2002ൽ കിണറിന്റെയും ഗെയിറ്റിൻറെയും പണിയും പൂർത്തീകരിച്ചു.2004 ൽ ക്ലസ്റ്റർ കെട്ടിടവും പണി കഴിപ്പിച്ചു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1154302...2281552" എന്ന താളിൽനിന്ന് ശേഖരിച്ചത്