"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1,588: വരി 1,588:
==== കൈ എത്തും ദൂരെ- An initiative by ESS@St.Thomas AUPS ====
==== കൈ എത്തും ദൂരെ- An initiative by ESS@St.Thomas AUPS ====
ഈ ഡിജിറ്റൽ പഠനയുഗത്തിൽ കുട്ടികൾക്കുണ്ടാകുന്ന പെരുമാറ്റ- പഠന വൈകല്യങ്ങൾ, സ്ക്രീൻ അഡിക്ഷൻ, മാനസിക ശാരീരിക ചൂഷണം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയാനും അവയ്ക്കു വേണ്ട പരിഹാരങ്ങൾ  വിദഗ്ദ്ധർക്കൊപ്പം പരിഹരിക്കാനും ഒരു അധ്യാപക-രക്ഷാകൃത്തൃ കൂട്ടായ്മ. കൈ എത്തും ദൂരെ നമ്മുടെ പ്രിയ കുരുന്നുകളെ ചേർത്തുനിർത്താൻ ഈ ഉദ്യമത്തിലൂടെ ലക്‌ഷ്യം വെക്കുന്നു.
ഈ ഡിജിറ്റൽ പഠനയുഗത്തിൽ കുട്ടികൾക്കുണ്ടാകുന്ന പെരുമാറ്റ- പഠന വൈകല്യങ്ങൾ, സ്ക്രീൻ അഡിക്ഷൻ, മാനസിക ശാരീരിക ചൂഷണം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയാനും അവയ്ക്കു വേണ്ട പരിഹാരങ്ങൾ  വിദഗ്ദ്ധർക്കൊപ്പം പരിഹരിക്കാനും ഒരു അധ്യാപക-രക്ഷാകൃത്തൃ കൂട്ടായ്മ. കൈ എത്തും ദൂരെ നമ്മുടെ പ്രിയ കുരുന്നുകളെ ചേർത്തുനിർത്താൻ ഈ ഉദ്യമത്തിലൂടെ ലക്‌ഷ്യം വെക്കുന്നു.
'''രക്ഷിതാക്കൾക്കുള്ള ബോധവത്കരണ സെമിനാർ: ഓൺലൈൻ പഠനം-ആശങ്കകളും പരിഹാരവും'''
ഡയറ്റ് വയനാട് & സദ്ഗമയ എന്നിവ ചേർന്ന് രക്ഷിതാക്കൾക്കായി ഓൺലൈൻ പഠനം ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലി സെന്റ് തോമസ് A U P S ന്റെ Headmaster ശ്രീ ജോൺസൺ സർ ക്ലാസിനായി കടന്നു വന്ന എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ക്ലാസിന്റെ പ്രാധാന്യത്തെപ്പറ്റി വിശദ്ധീകരിക്കുകയും ചെയ്തു.
കുട്ടികളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് ഈയൊരു കാലഘട്ടത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എത്രമാത്രം സാധിക്കും എന്ന ചിന്തയോടെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് DIET Wayanad ന്റെ സിനീയർ ലക്ചറർ ശ്രീ. വി സതീഷ് കുമാർ വിഷയാവതരണം നടത്തി.
PTA പ്രസിഡന്റ് ശ്രീ ബിജു മരോട്ടിമൂട്ടിൽ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ബഹു ഡോ. മനു വർഗീസ്,Medical Officer, Homeo Dispensary, Vellamunda ബോധവത്കരണ ക്ലാസ് ആരംഭിച്ചു.
    നാളെയുടെ പ്രഭാതം വിരിയുന്നത് ഇന്നത്തെ കുട്ടികളുടെ മിഴികളിലാണ്. ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം അതിന്റെ മാനവ വിഭവശേഷിയാണ്. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണ് എന്ന തിരിച്ചറിവിലാണ് ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കപ്പെടുന്നത്. ഒരു ആധുനികത രൂപപ്പെടുത്താൻ സാധിച്ചെങ്കിലും നൂതന സാങ്കേതികവിദ്യ അതിവേഗം മുന്നേറിയെങ്കിലും കൊറോണ എന്ന മഹാമാരി വരുത്തിവച്ച വിനകൾ വളരെയാണ് എന്ന് ഇന്നത്തെ ക്ലാസിലൂടെ ഒരു ഓർമ്മപ്പെടുത്തലായിരുന്നു. കുട്ടികൾക്ക് ലഭിക്കേണ്ട സൗഹൃദങ്ങൾ സ്പർശനങ്ങൾ ഒരു വീട്ടിൽ മാത്രമായി ഒതുങ്ങുമ്പോൾ അനുഭവിക്കുന്ന യാന്ത്രി തെ അവരിൽ ഒരു മരവിപ്പു പടർത്തുണ്ട്. മണ്ണിലും വെള്ളത്തിലും പുല്ലിലും പൂവിലും തൊടാതെ ആകാശത്തിന്റെ നീലിമയും നിലാവിലെ ചന്ദ്രതാരാജാലവും കാണാതെ Online ക്ലാസുകളിൽ ക്രിയാത്മകത നഷ്ടപ്പെട്ടു പോകും എന്ന് ഭയപ്പെടുമ്പോൾ , പ്രതിസന്ധികളെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ തരണം ചെയ്യാൻ പ്രചോദനം നൽകുന്നതായിരുന്നു ഈ ക്ലാസ്. ഇന്റർനെറ്റിലും ഗെയിമുകളിലും സ്വയം നഷ്ടപ്പെടാതെ മനുഷ്യനോടും പ്രകൃതിയോടുമുള്ള സഹജമായ ഹൃദയബന്ധം സജീവമാക്കാൻ കുടുംബങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന് ക്ലാസിൽ ഓർമ്മപ്പെടുത്തി.
കുട്ടികളിൽ മൊബൈൽ ഫോൺ addiction എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ ഓർമ്മപ്പെടുത്തി. തുടർന്ന് സംശയനിവാരണത്തിന് അവസരം നൽകുകയും കുട്ടികളും മാതാപിതാക്കളും തങ്ങളനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും സംശയങ്ങളും ചോദിക്കുകയും ചെയ്തു. സംശയനിവാരണ വേളയിൽ മാതാപിതാക്കളും കുട്ടികളും ഒരുപോലെ പങ്കുവച്ച ഒരു ആശങ്ക മൊബൈൽ ഫോൺ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണ്. ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായും ആധികാരികമായും ആശങ്കകൾ ഇല്ലാതാക്കും വിധം ബഹുമാനപ്പെട്ട Resoures person മറുപടി നൽകി. Education Support  System-ത്തിന്റെ in-charge ശ്രീമതി ധന്യ ടീച്ചർ നന്ദി പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചു.




1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1077138" എന്ന താളിൽനിന്ന് ശേഖരിച്ചത്