കൊറോണ എന്ന മഹാമാരിയെ
ഒന്നായി നമ്മൾക്ക് തകർത്തിടാം
വായ്കൾ പൂട്ടി കൈകൾ കഴുകി
നേരിടാം ഈ പകർച്ചവ്യാധിയെ
അരുതെ ഇനിയും പുറത്തിറങ്ങരുതേ
പകർത്തരുതേ ഈ മഹാവ്യാധിയെ
നാമൊരുമിച്ച് തടുത്തിടാം
ഏതൊരു മഹാവ്യാപനത്തേയും
നമിക്കണം നമ്മളൊന്ന് ചേർന്ന്
ഇതിനായി പൊരുതിയ സഹോദരങ്ങളെ
നമിക്കുന്നു ഞാൻ എൻ ശിരസ്സ് ആദ്യം
നിങ്ങൾക്കായി പ്രാർത്ഥനയോടെ.