കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
ഭീരുക്കൾ ആയി വസിക്കും കാലം
സുഖങ്ങൾ ആർക്കും മൊട്ടില്ല താനും
കള്ളവുമില്ല പീഡനവുമില്ല
എള്ളോളമില്ല അഹങ്കാരവും
കള്ള തൂക്കങ്ങളും ചൂതാട്ടവും
പൊങ്ങച്ചങ്ങളും മറ്റൊന്നുമില്ല
അതിജീവിക്കും അതിജീവിക്കും കോറോണയെ നമ്മൾ അതിജീവിക്കും..