പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ലിറ്റിൽകൈറ്റ്സ്/2020-23
.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നുവരുന്നു. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും, ലാബ് നന്നായി കൈകാര്യം ചെയ്യാൻ മറ്റു കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതും കൈറ്റ്സ് അംഗങ്ങളാണ്. പ്രിലിമിനറി ക്യാമ്പും എക്സ്പെർട്ട് ക്ലാസും ഉൾപ്പെടെ ആനിമേഷൻ,പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമ്മാണം,സ്ക്രാച്ച്,റാസ്ബറി പൈ,ഇലക്ട്രോണിക്സ്, ആർ ഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഡിജിറ്റൽ മാഗസിൻ നിർമ്മാണം തുടങ്ങിയവയിൽ 32 ക്ലാസ് ഈ വർഷം നടന്നു.
ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ,ഹാർഡ്‌വെയർ എക്സിബിഷൻ വിവിധ വിഷയങ്ങളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ,സ്കൂൾ ഐടി മേള സംഘടിപ്പിക്കൽ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.പിടിഎ,എം പി ടി എ അംഗങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു