പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ .അനുസരണ
അനുസരണ
അച്ഛനും അമ്മയും അനിയനു० അടങ്ങിയ ചെറിയൊരു കുടു०ബമായിരുന്നു രാമുവിൻ്ടെത്. അവന്ടെ അച്ഛൻ ഒരു കച്ചവടക്കാരുനായിരുന്നു. ആ കുടുംബം സന്തോഷത്തോടെ കഴിയുബോളാണ് രാമുവിന് കലശലായ ജലദോഷവു० പനിയും വന്നത്. പിന്നെ വീട്ടിലെ ബാക്കിയുള്ളവർക്കു० അസുഖം വന്നു. അവർ ചികിത്സ തേടി ആശുപ८തിയിലെത്തി. അവർക്ക് കോവിഡ് 19 വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചു. രാമുവിന്ടെ അച്ഛനിൽനിന്നാണ് അവർക്ക് വൈറസ് പരന്നത്. പക്ഷേ അവർ തളർന്നില്ല. അതിജീവിക്കാമെന്ന വിശ്വാസത്തോടെ ആരോഗ്യ പ്രവർത്തകരുടെയു० ഡോക്ടറുടെയു० നിർേദശങ്ങൾ പാലിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. പതിയെ പതിയെ രാമുവിന്ടെയു० വീട്ടുകാരുടെയു० രോഗം ഭേദമായി . അവർ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി.ആരോഗ്യവകുപ്പിൻ്ടെ നിർേദശങ്ങൾ അതേപടി അനുസരിച്ചതുകൊണ്ടാണ് അവർക്ക് ജീവിതത്തിേലക്ക് തിരിച്ചുവരാനായത്.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |