വൃത്തിയായി സൂക്ഷിക്കാം
നമ്മുടെ ആരോഗ്യം സ०രക്ഷിക്കാൻ നാം ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് നമ്മൾ നേരിടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കു० കാരണം നമ്മുടെ ശുചിത്വക്കുറവാണ്.
നാം വീടു० പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങളും ചപ്പുചവറുകളു० വലിച്ചെറിയരുത്. പൊതുസ്ഥലത്ത് തുപ്പരുത്. പോഷകാഹാരങ്ങൾ ധാരാളം കഴിക്കുക. അതുപോലെ വ്യക്തി ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്.ദിവസവും രണ്ടു നേരം കുളിക്കണം, രണ്ട് നേരം പല്ല് തേക്കണ०, കക്കൂസിൽ പോയതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, വേവിച്ചതു० വൃത്തിയുള്ളതുമായ ആഹാരം കഴിക്കുക തുടങ്ങിയ കാര്യങ്ങളും നാം ശീലിക്കണ०. കൊറോണ പോലുളള മാരകമായ വൈറസുകൾ പടരുന്ന ഈ സമയത്ത് സാമൂഹിക അകല० പാലിച്ച് ആരോഗ്യ८പവർത്തകർ നൽകുന്ന നിർദേശങ്ങളു० നമ്മൾ പാലിക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|