പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിസംരക്ഷണം

നാം ജീവിക്കുന്ന ഈ പ്രപഞ്ചം അമ്മയ്ക്ക് തുല്യമാണ്. എന്നാൽ ആ അമ്മയെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് നമ്മളെല്ലാവരും. എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.ആ ദിനത്തിന്റെ മഹാത്മ്യം ഒരു ദിവസത്തേക്ക് മാത്രമായി ഒതുങ്ങി കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ഓരോ പ്രവർത്തിയും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. എല്ലാ ജീവികൾക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യ പരമായ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് പരിസ്ഥിതിദിനം. മലിനീകരണത്തിനും എതിരായി പ്രവർത്തിച്ചാൽ മാത്രമേ പരിസ്ഥിതി സുസ്ഥിരത ഉറപ്പു വരുത്തുവാൻ സാധിക്കു. നഗരങ്ങളെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. അവർ ഇതിന്റെയൊക്കെ ഫലം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കുടിവെള്ളം, ശുചീകരണം എന്നിവയുടെ പേരിൽ പ്രശ്നങ്ങളുണ്ടാകുന്നു. ആരോഗ്യപ്രശ്നങ്ങളും ഏറിവരുന്നു

മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയുടേയും ജീവൻ അപകടത്തിലാണ് വർദ്ധിച്ചു വരുന്ന ചൂട്, ശുദ്ധജലക്ഷാമം, കാലാവസ്ഥയിലെ മാറ്റം തുടങ്ങി അനവധി പരിസ്ഥിതിപ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡ് വർദ്ധിക്കുന്നത് മൂലമാണ് ഭൂമിയിൽ ചൂട് കൂടുന്നത്. വരൾച്ച വനനശീകരണം എന്നിവയൊക്കെ നാശത്തിലേക്ക് നയിക്കുന്നു.മരങ്ങൾ പിടിപ്പിക്കുന്നതിലൂടെ ഈ ദുസ്ഥിതി തടയാൻ സാധിക്കും. നിയന്ത്രണാതീതമായ ജലവിനിയോഗം ശുദ്ധജലത്തിലെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ജലമലിനീകരണം, വരൾച്ച, വനനശീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെല്ലാം പരിസ്ഥിതിസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

ശിവനന്ദ്. പി
4 STD പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം