പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിന്റെ മഹത്വം

ഒരു ഗ്രാമത്തിൽ രാമു എന്നും ദാമു എന്നും രണ്ടു സുഹൃത്തുക്കൾ താമസിച്ചിരുന്നു .രാമു വളരെ അലസനും മടിയനും ആയിരുന്നു .രാമു ദിവസവും കുളിക്കുകയോ പല്ലുതേയ്ക്കുകയോ ചെയ്യുമായിരുന്നില്ല. രാമുവിന്റെ വീടും പരിസരവും എപ്പോഴും വൃത്തിഹീനമായിരുന്നു .എന്നാൽ ദാമു എപ്പോഴും നല്ല വൃത്തിയും ശുചിത്വവും ഉള്ള ആളായിരുന്നു .അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു .ആളുകൾ ആർക്കും തന്നെ വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത ഒരു അവസ്ഥ വന്നു .എന്നാൽ രാമു ആകട്ടെ ഇതൊന്നും വകവയ്ക്കാതെ പുറത്തൊക്കെ പോകുകയും ശുചിത്വം പാലിക്കാതെ നടക്കുകയും ചെയ്തു .അതിനാൽ രാമുവിന് പകർച്ചവ്യാധി പിടിപെടുകയും രാമു അവശനിലയിൽ ആകുകയും ചെയ്തു .ഈ സമയം ദാമു രാമുവിനെ വേണ്ടതുപോലെ പരിചരിക്കുകയും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് രാമുവിനെ പറഞ്ഞു മനസിലാക്കുകയും ചെയ്തു .എപ്പോഴും ശുചിത്വം പാലിക്കുന്നത് കൊണ്ടാണ് ദാമുവിന് അസുഖങ്ങൾ ഒന്നും വരാതെ ആരോഗ്യവാനായി ഇരിക്കുന്നത് എന്ന് രാമുവിന് മനസിലായി .അന്നുമുതൽ രാമു നല്ല ശുചിത്വമുള്ള ആളാകുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു .ബാക്കിയുള്ള കാലം രാമുവും ദാമുവും ഗ്രാമവാസികൾക്ക് മാതൃകയായി സുഖമായി ജീവിച്ചു .

അഷ്ടമി എ എസ്
6 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ