നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ശുചിത്വം

വ്യക്തിയും, അവൻ ജീവിക്കുന്ന അന്തരീക്ഷവും മാലിന്യ മുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. കവി വി.ടി.സദാനന്ദന്റെ "ഒരു ആരോഗ്യ സന്ദേശം " എന്ന കവിതയിലെ വരികളിലൂടെ കണ്ണോടിച്ചാൽ <?P>

"രോഗം വന്നു ചികിത്സിപ്പതിനൊരു- പാടു പണം വേണ്ടേ ... വരാതിരിക്കാൻ പ്രതിരോധിക്കാൻ വഴികൾ പലതുണ്ടേ.. സ്വയം ശുചിത്വം പാലിക്കേണം പരിസര ശുദ്ധി വരുത്തേണം"

ലോകമെമ്പാടുമുള്ള രാജ്യ ങ്ങൾക്ക് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് നോവൽ കൊറോണ വൈറസ് .ലോകാരോഗ്യ സംഘടന 2020ൽ മഹാമാരിയായി പ്രഖ്യാപിച്ച കൊറോണയെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം വ്യക്തി ശുചിത്വവും, പരിസര ശുചിത്വവുമാണ്. 2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസിന് WH0 നൽകിയ പേരാണ് കോവിഡ്- 19. ഇത് ഇന്ത്യയിലാദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു.

സാധാരണ ജലദോഷപ്പനി മുതൽ സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം), ന്യൂ മോണിയ എന്നിവവരെ ഉണ്ടാക്കാവുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.ഇവ ആർ.എൻ.എ. വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു.1960 കളിലാണ് കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കീരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്.ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള ഇവയുടെ ആ രൂപഘടന മൂലമാണ് കൊറോണ വൈറസിന് ആ പേരു വന്നത്.

വൈറസ് ഒരു ശരീരത്തിൽ പ്രവേശിച്ചാൽ ജീവനുള്ള കോശങ്ങളെ ഹൈജാക്ക് ചെയ്ത് അതിന്റെ സ്വാഭാവിക ഉത്പാദന സംവിധാനത്തെ ഉപയോഗിച്ച് തന്റെ പ്രവർത്തനത്തിനാവശ്യമായ സകലതും ചൂഷണം ചെയ്ത് സ്വയം കോശവിഭജനം നടത്തി ഇരട്ടിച്ച് പെട്ടെന്ന് പെരുകിപ്പെരുകിവരുകയാണ് വൈറസ് ചെയ്യുന്നത്. ഇതിന് വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം

.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വ്യക്തി ശുചിത്വവുംപരിസര ശുചിത്വവും പാലിക്കണം. കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ച് 20 സെക്കൻറ് എങ്കിലും വൃത്തിയായി കഴുകണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മൂക്കും' വായയും തൂവാല ഉപയോഗിച്ച് മുടണം. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടരുത്. പനി, ജലദോഷം എന്നീ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്തിടപഴകരുത്. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ ഉപയോഗിക്കരുത്.അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. മുട്ടയും ,മാംസവും നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക. രോഗിയുടെ ശരീര ശ്രവങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകരുത്. ഇതിനായി കയ്യുറകൾ, കാലുറകൾ, ശരീരം മുഴുവൻ മൂടുന്ന ഏപ്രണുകൾ എന്നിവ ധരിക്കണം. രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. രോഗബാധിതർ ഉപയോഗിച്ച പ്രതലങ്ങൾ ഇടക്കിടെ സോപ്പ് സൊലൂഷൻസ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ഇവർ ഉപയോഗിച്ച തുണികൾ, കിടക്ക വിരികൾ എന്നിവ നശിപ്പിക്കുകയോ, അണു നശീകരണം നടത്തുകയോ ചെയ്യണം. ഇടക്കിടെ കൈകൾ കൊണ്ട് മുഖം തൊടാതിരിക്കുക. വൈറസ് ബാധ ഉണ്ടെന്ന് സംശയം തോന്നുകയാണെങ്കിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. അവർ അനുശാസിക്കുന്ന സെൽഫ് ക്വറന്റൈൻ ( പകർച്ചവ്യാധി തടയാനായി രോഗബാധിതർക്ക് ഏർപ്പെടുത്തുന്ന ഏകാന്തവാസം) അല്ലെങ്കിൽ കൊറോണ വൈറസ് ഇൻഫെക്ഷൻ ഐസൊലേഷൻ) വാർഡിൽ നിരീക്ഷിക്കപ്പെടേണ്ടതാണ്.ഇത് കൂടാതെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും, തങ്ങൾ അടുത്തിടപഴകാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരുമായി പങ്കു വയ്ക്കേണ്ടതുമാണ്. ഈ ഏകാന്തവാസം 28 ദിവസം നീണ്ടു നിൽക്കും.ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ.കോവി ഡുമായിബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻററാണ് ദിശ 1056. അതുപോലെ തന്നെ കൊറോണ വൈറസ് വ്യാപനം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിനാണ്Break The Chain. ഹാൻറ് വാഷ്,സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിച്ചും, സാമൂഹിക അകലം പാലിച്ചും,ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു കൊണ്ടും നമുക്ക് കൊറോണയെ അതിജീവിക്കാം.

ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാർ സംവിധാനമാണ് ശുചിത്വമിഷൻ. മാലിന്യങ്ങളെ തരം തിരിച്ച് ഓരോ തരം മാലിന്യത്തെയും അനുയോജ്യവും, അപകട രഹിതവുമായ രീതിയിൽ ഉപയോഗിക്കുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതാണ് മാലിന്യ പരിപാലനം.ഇത് കൊറോണക്കാലത്ത് അത്യാവശ്യമാണ്‌. കഴിക്കമ്പോസ്റ്റിംഗ്, മോസ് പ്പിറ്റ് കമ്പോസ്റ്റിംഗ്, മൺ കല കമ്പോസ്റ്റിംഗ്, ബയോ പോട്ട് സിസ്റ്റം, പൈപ്പ് കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മണ്ണിര കമ്പോസ്റ്റിംഗ്, പോർട്ടബിൾ ഗാർഹിക ബയോബിൻസ് കമ്പോസ്റ്റിംഗ്, മിനി ബയോ പെഡന്റൽ കമ്പോസ്റ്റിംഗ്, ഗാർഹിക ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ ഗാർഹിക മാലിന്യ സംസ്കരണ മാർഗ്ഗങ്ങളാണ്. അജൈവ മാലിന്യശേഖരണവും നടപ്പിലാക്കി വരുന്നുണ്ട്.

നമ്മുടെ ജീവിത ശൈലിയിലും, ശീലങ്ങളിലും, സ്വഭാവത്തിലും മാറ്റം വരുത്തിയാൽ ഓരോരുത്തരും ഉണ്ടാക്കുന്ന മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ കഴിയും. പൗരബോധവും, സാമൂഹികബോധവുമുള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളൂ. "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വ "മാണെന്ന് നാം ഓരോരുത്തരും ഓർക്കേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശമെന്നാൽ ശുചിത്വമുള്ള അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം എന്നാണർത്ഥം. ആരോഗ്യവും ,ശുചിത്വവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണ്. "Health is Wealth" എന്നാണല്ലോ. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. നമുക്ക് ശുചിത്വം പാലിച്ചുകൊണ്ട് കൊറോണയെ അതിജീവിക്കാം.

STAY HOME, STAY SAFE & LET US BREAK THE CHAIN..
നേഹ പ്രദീപ്
5A നിടുവാലൂർ എ യു പി യ്കൂൾ ,കണ്ണൂർ,ഇരിക്കൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം