നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/അക്ഷരവൃക്ഷം/കുറുക്കന്റെ വാ പൊളിക്കൽ

കുറുക്കന്റെ വാ പൊളിക്കൽ

ഒരിടത്തൊരിടത്തൊരു കാട്ടിൽ ഒരു കുറുക്കനുണ്ടായിരുന്നു.ഒരു ദിവസം അവൻ കാട്ടി- ലൂടെ നടക്കുകയായിരുന്നു.കുറച്ചു ദൂരം ചെന്നപ്പോൾനല്ല വണ്ണവും നീളവുമുള്ളഒരു പാമ്പ് മരങ്ങൾക്കിടയിൽ കിടക്കുന്നത് കണ്ടു.പാമ്പിൻ്റെ നീണ്ട ശരീരം, വഴിയുടെ ഒരു മൂലയിൽ നിന്ന് മറുവശം വരെ നീണ്ടു കിടന്നിരുന്നു.ആ വലിപ്പം കുറുക്കനെ വല്ലാതെ ആകർഷിച്ചു.ഹൊ! ഇതെത്ര വല്യ പാമ്പാണ്!ഇത്രയുംവലുതാവാൻ അത് ഒരു പാട് തീറ്റ തിന്നു കാണും. ഇവനെപ്പോലെ എനിക്കും വല്യ നീണ്ട ഒരു ശരീരം കിട്ടിയിരുന്നെങ്കിൽ! ഈപരുപരുത്ത തറയിൽ ഇഴഞ്ഞു നീങ്ങുകയും ശരീരം ഒരറ്റം മതുൽ മറ്റേ അറ്റം വരെ വലിച്ചു നീട്ടുകയും ചെയ്താൽഎനിക്കും അവനോളം വലിപ്പം ഉണ്ടാകുമായിരിക്കും.

ഇപ്രകാരം ചിന്തിച്ചിട്ട് കുറുക്കൻ പാമ്പിൻ്റെ അടുത്തായി കിടന്നു എന്നിട്ട് അടുത്തു കണ്ട ഒരുമരത്തിന്റെ വേരിൽ പിടിച്ച് ശരീരം വലിച്ചു നീട്ടാൻ തുടങ്ങി. അവൻ വീണ്ടും, വീണ്ടും കഠിനമായി പരിശ്രമിച്ചുപക്ഷേ, അവന് ഒട്ടും തന്നെ നീളം കൂടിയില്ല.മാത്രമല്ല, ശരീരം നന്നായിവേദനിക്കുകയും ചെയ്തു.വേദന കൊണ്ട് നടക്കാൻപോലും വയ്യാതായ അവൻ ഒടുവിൽ അവിടെതന്നെ കിടന്നു.

 ഗുണ പാഠം- ഒരോരുത്തർക്കും അവരുടേതായ ചുമതല ഉണ്ട്.
ആര്യനന്ദ പി
6 c നിടുവാലൂർ എ യു പി സ്കൂൾ, കണ്ണൂർ, ഇരിക്കൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ