അകലുന്ന ഹൃദയവും മനസ്സുകളും
ഭിന്നിപ്പിക്കുമോ മാനവനെ
മാറ്റി നിർത്തപ്പെടുന്ന മർത്യന്റെ
വ്യഥകളും വേദനകളും
ദൈവം നോക്കിക്കാണുന്നതോ?
ഒന്നിച്ചു നിൽക്കേണ്ട നമ്മൾ മനുഷ്യർ
പല നിറമായി പല മതമായി
മദമിളകി കാട്ടിക്കൂട്ടിയതൊക്കെയും
നമുക്ക് തിരിച്ചു കിട്ടുന്നതോ?
ഇന്ന് കാലം നമ്മോടരുളി
അകലം പാലിക്കാനായി
മനസ്സുകളല്ല ...ശരീരം...
പിന്നെ ശുചിത്വമുള്ളൊരു ചുറ്റുപാടും...
അഴുക്കില്ലാത്ത മനസ്സും-ശരീരവും
നമുക്ക് ശീലമാക്കാം
നല്ലൊരു നാളേക്കായി...
<poem>