എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/അക്ഷരവൃക്ഷം/വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വാർത്തകൾ


സഹോദരങ്ങളേ, കൊറോണയെപ്പറ്റിയുള്ള വ്യാജവാർത്തകൾ പെരുകുന്ന കാലമാണിത് . നമ്മിൽ പലരും അത്തരം വാർത്തകൾ വ്യാജമെന്നു തെളിയിക്കുവാൻ 'വിദഗ്ധരു മാണ് ' എന്നാൽ പണ്ടുമുതൽക്കേ സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾ നാം എന്തേ മനസ്സിലാക്കുന്നില്ല? കൊറോണക്കാലത്ത് വായിച്ചു രസിക്കാൻ തക്ക തമാശയോ കഥയോ അല്ല പറഞ്ഞു വരുന്നത് .യുക്കി ബോധം തെല്ലു വില്ലാത്ത ഒരു വ്യാജ പ്രചരണത്തെ പറ്റിയാണ് .മനസ്സിലായില്ലെങ്കിൽ പറയാം. 🙏 ഭഗവാൻ ശ്രീകൃഷ്ണന് എത്ര ഭാര്യമാരുണ്ട് ? 16008 അല്ലേ?' ഭാഗവത മോ ഭഗവദ് ഗീത യോ തൊട്ടു തീണ്ടിയിട്ടില്ലാത്ത 'മഹാന്മാരുടെ 'മറുപടിയാണ് .ഇതിനു പുറമേ, അറിവുള്ളവരും ഈ കള്ള പ്രചരണം വിശ്വസിക്കുന്നതാണ് ഖേദകരം .! ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതിനു പിന്നിലെ സത്യത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അവരവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രം ഗുരുവായൂരെത്തി വഴിപാടു നടത്തിയാൽ പോര;ഭഗവാനെ അറിയണം അറിയാൻ ശ്രമിക്കണം.! ജാതി മത ഭേദമില്ലാതെ ആർക്കും ഈ സത്യത്തെ അന്വേഷിക്കാം. അങ്ങനെയൊരു സംശയം ഉള്ളിലുണ്ടെങ്കിൽ തുടർന്ന വായിക്കാം. 🙏🙏🙏🙏 ദ്വാരക എന്ന നഗരമാണ് ലോകൈകനാഥനായ ഭഗവാൻ ശ്രീകൃഷ്ണന്റെ രാജ്യം. ദ്വാരകയുടെ ശേഷിപ്പുകൾ ഇന്നും ഭാരത്തത്തിൽ കാണാം. എന്നിട്ടും ഭഗവാൻ ഒരിക്കൽ പോലും തന്റെ രാജ്യത്തിന്റെ രാജാവായി സിംഹാസനത്തിൽ ഇരുന്നിട്ടില്ല.! പ്രജകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സമാശ്വസിപ്പിക്കാനാണ് ഭഗവാനിഷ്ടം .അങ്ങനെയിരിക്കെ ഒരു നാൾ ഒരു വലിയ വിപത്തുണ്ടായി. ലോകമെമ്പാടുമുള്ള സ്ത്രീകളേയും കുട്ടികളേയും 'നരകാസുരൻ' എന്ന നീച രാക്ഷസൻ തട്ടിക്കൊണ്ടുപോവാൻ തുടങ്ങി. അവരെ വിവാഹം ചെയ്തു. അടിമകളാക്കിയും ഉപദ്രവിച്ചു.!( നരഭോജി വംശത്തെ രാക്ഷസൻ എന്നും പറയുന്നു) പ്രജകൾ കൂട്ടത്തോടെ പലായനം ചെയ്തു. ദ്വാരകാ ധീശനായ ഭഗവാന്റെ കാൽക്കൽ വീണു.കരുണാമയനായ ഭഗവാൻ അവരെ സമാധാനിപ്പിച്ചു.നരകാസുരന്റെ നരക ചെയ്തികൾ അവസാനിപ്പിക്കണം.അദ്ധേഹം തീരുമാനിച്ചു.നാരായണന്റെ അംശമായി പിറന്ന രക്ഷകനാണ് ഭഗവാൻ. ദുഷ്ടരെ നിഗ്രഹിച്ച് ഭൂമി ഭാരം തീർക്കുവാൻ ഭഗവാൻ പുറപ്പെട്ടു. സമുദ്രങ്ങളും പർവ്വതങ്ങളും കടന്ന് ഗരുഢനോടൊത്ത് നരകാസുര താവളത്തിലെത്തി.അസുരൻ തന്റെ നരഭോജികളായ സൈനികപ്പടയോടു കൂടി അലറിയടുത്തു. അസാമാന്യം വലിപ്പമുള്ള ആ ഭീകര സത്വങ്ങളെ ക്കണ്ട് ഭഗവാൻ മന്ദഹസിച്ചു. ഒടുവിൽ ,അക്രമിയായ അസുരനെ സുദർശനചക്രത്താൽ വകവരുത്തി. എണ്ണമറ്റ രാക്ഷസപ്പടയെ ഏകനായി ജയിച്ചു.കാരണം ഭഗവാൻ വീരനായ ദൈവാണ് ; മനുഷ്യനല്ല. 🙏🙏🙏 അങ്ങനെ നരകാസുരന്റെ കാരാഗ്രഹം തുറക്കപ്പെട്ടു. ആയിരക്കണക്കിന് സ്ത്രീ ജനങ്ങൾ ബന്ധിതരായിരുന്നു. ചിലർ പട്ടിണിമൂലം മരിച്ചു പോയിരുന്നു. ബാക്കി ചിലർചാട്ടവാ റേറ്റ് മരിച്ചു പോയിരുന്നു.കൊച്ചുബാലികമാർ അടിമവേല ചെയ്ത് തളർന്നുറങ്ങുന്നു.വ്രദ്ധരായവർ ചങ്ങലകൊണ്ട് ബന്ധിതരായിരുന്നു.ഇതെല്ലാം കണ്ട് ത്യാഗരൂപ നായ കണ്ണന്റെ മനമലിഞ്ഞു. കൊച്ചുബാല്യങ്ങളെ വാരിയെടുത്ത് ആശ്വസിപ്പിച്ചു.ആ കരുണാനിധിയുടെ അനുഗ്രഹത്താൽ മരിച്ച വർ പോലും ജീവൻ ലഭിച്ചു. ഭഗവാനെ കണ്ട് കരഞ്ഞുകൊണ്ട് അവർ കൈകൂപ്പി " ഇനി ഞങ്ങളെ വിടേക്കു പോകും? ഇവിടെ അടിമവേല ചെയ്തു മടുത്തു. ഒന്നിച്ച് യമുനയിൽ ചാടി മരിച്ചാലോ?"സാധുക്കൾ വിലപിച്ചു. ഭഗവാൻ കരുണയോടെ പറഞ്ഞു " ആരും വിഷമിക്കേണ്ട നിങ്ങൾക്ക് ഇനി ദ്വാരകയിൽ വസിക്കാം. അവിടെ പ്രജകളായി ജീവിക്കാം. അന്ത്യകാലത്തിൽ മോക്ഷം തന്നെ ലഭിക്കും.നിങ്ങൾക്കായി ഭവനങ്ങളും പരിചാരകരും രാജ്യത്ത് ഉണ്ടാകും. ഭക്തവത്സലന്റെ വാക്കുകൾ കേട്ട് അവർ ആനന്ദിച്ചു.പിന്നീടുള്ള കാലം ദൈവരാജ്യത്തിൽ പ്രജകളായി ഭഗവദ് പൂജ ചെയ്ത് കഴിഞ്ഞു. ഇങ്ങനെ കഴിഞ്ഞ 16008 സ്ത്രീകളെയാണ് നാം ഭഗവദ് ഭാര്യമാരായി തെറ്റിദ്ധരിച്ചിരിക്കുന്നത് . എന്തു വിഢിത്തമാണ് !!!!! ഭഗവാൻ കൃഷ്ണൻ ആത്മാ രമണനാണ് . അതായത് , ആത്മാവിൽ തന്നെ വസിക്കുന്നവൻ. ദൈവത്തിന് ഭാര്യയുടെ യോ കുടുംബത്തിന്റെയോ ആവശ്യമില്ല. നിങ്ങൾ ഏതു മതസ്ഥരാണെങ്കിലും ,ദയവു ചെയ്ത് ദൈവത്തിന്റെ പേരിൽ ഇങ്ങനെ അപവാദം പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാകാതിരിക്കുക. കഴിയുമെങ്കിൽ ഈ അറിവ് മറ്റുള്ളവർക്ക് പകരുക 🙏 🙏 sacrifice love and truth, these three words combine together to form Lord krishna🙏🙏🙏


ANJANA KRISHNA.H
IX B നായർ സമാജം ഗേൾസ് ഹൈസ്കൂൾ, മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം