രാത്രി കരിം കൊമ്പനായി
ഓടിയടുത്തു വരുന്നു...
കാടും കാട്ടാറും മയങ്ങി വാനം കറുത്ത പട്ടായി
മദയാന പോലെ അലറിവിളിച്ചു{{BoxBottom1
പാഞ്ഞു വരുന്നു ;
കാർമേഘങ്ങൾ, മഴമേഘങ്ങൾ
ഭയന്നുവിറച്ചു വൃക്ഷേശ്വരൻമാർ
തകർന്നു വീണു മനുജന്റെ കൂരകൾ
മരവും മലയും തകർത്തെറിഞ്ഞ ഓടിയടുക്കുന്നു കരികൊമ്പനായി മഴ
ഇവയൊന്നുമറിയാതെ അമ്മതൻ കയ്യിൽ
കടിച്ചോരുണ്ണി ആരാഞ്ഞു 'അച്ഛൻ എവിടെ '
അച്ഛൻ മലയിൽ കിളക്കുവാൻ പോയി
ഉണ്ണീ നി ഉറങ്ങൂ
സമയചക്രം അതിവേഗത്തിൽ പാഞ്ഞു
പ്രകൃതി തൻക്രൂരത കാട്ടി തുടങ്ങി
ജംബൂകങ്ങൾ അലറി വിളിച്ചു
നിലാവ് പോലും ഭയന്നുവിറച്ചു
നിമിഷങ്ങൾ പതിയെ കടന്നു നീങ്ങി
പിറ്റേന്നു കിട്ടു മലയിടിഞ്ഞു
അന്ധകാരങ്ങളുംആർത്തനാദങ്ങളും ആകാശ വീധിയിൽ പെയ്തിറങ്ങി
പിറ്റേന്നാഓമനയാം കൈക്കുഞ്ഞുമായി
തൻ കാന്തനെ തേടി അവൾ ഇറങ്ങി