തൃച്ചംബരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പരിസര ശുചീകരണം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചീകരണം നമ്മുടെ കടമ
    പ്രകൃതി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. മനുഷ്യൻ ഉപയോഗിച്ച് തള്ളുന്ന മാലിന്യം കാരണം വായു, ജലം, മണ്ണ്, ആഹാരം തുടങ്ങിയവയെല്ലാം വിഷമയം ആയിക്കഴിഞ്ഞു. പെറ്റമ്മയെപ്പോലെ നമുക്ക് അഭയം നൽകുന്ന ഭൂമിക്ക് നമ്മൾ ചരമഗീതം പാടുകയാണ്.
    ചപ്പുചവറുകൾ അശ്ര ദ്ധമായി വലിച്ചെറിയുക, പ്ലാസ്റ്റിക്ക് കത്തിക്കുക, സ്വകാര്യ വാഹനങ്ങളുടെ പുക, പ്ലാസ്റ്റിക്ക് മണ്ണിൽ വലിച്ചെറിയുക, മരങ്ങൾ ക്രമാതീതമായി വെട്ടി ജീവികളുടെ ആവാസവ്യവസ്ഥ നശിപ്പിക്കുക, മാലിന്യങ്ങൾ ജലാശയങ്ങളിൽ നിക്ഷേപിക്കുക തുടങ്ങി മനുഷ്യന്റെ വിവേകവും വിവേചനും ഇല്ലാത്ത പ്രവർത്തികളിൽ ഭൂമി നാൾക്കുനാൾ മരിക്കുകയാണ്.
    എന്നാൽ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ ഭൂമി തന്നെ നമുക്കെതിരെ തിരിച്ചടിക്കുന്നു. ഭൂമികുലുക്കo, പേമാരി, ചുഴലിക്കാറ്റ്, പകർച്ചവ്യാധികൾ, സുനാമി തുടങ്ങി കൊടും ദുരന്തങ്ങളിലൂടെയാണ് നാം കടന്നുപോവേണ്ടി വരുന്നത്.
    നാം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മരങ്ങൾ വച്ചു പിടിപ്പിക്കുക, പൊതുവാഹനങ്ങൾ ഉപയോഗിക്കുക, വയൽ മണ്ണിട്ട് നികത്താതിരിക്കുക, പ്ലാസ്റ്റിക്ക് പുന:രുപയോഗം ചെയ്യുക തുടങ്ങി പ്രതിവിധികൾ ഏറെ നമ്മുടെ കയ്യിൽ തന്നെയുണ്ട്. 
    വിവേകമുള്ള മനുഷ്യൻ ആവുക, ഭൂമി  അതിന്റെ സകല സൗന്ദര്യത്തോടുകൂടി സംരക്ഷിച്ച് വരും തലമുറയ്ക്ക് കൈമാറുക. ഇനിയൊരു പേമാരിയെ, കൊറോണയെ, സുനാമിയെ ഒന്നും തന്നെ നമുക്ക് എതിരെ ആഞ്ഞടിക്കാതിരിക്കട്ടെ . ശുചിത്വപൂർണ്ണമായി ഒരു പരിസ്ഥിതിക്ക് വേണ്ടി നമുക്ക് ഒന്നായി കൈ കോർക്കാം.
ഋതുപ്രിയ എ വി
3 ബി തൃച്ചംബരം യു പി സ്കൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം