ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/തിരുവനന്തപുരം ജില്ല

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ(തിരുവനന്തപുരം ജില്ലയിലെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
44068 6.jpg

കേരളം സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം (ഇംഗ്ലീഷ്:Thiruvananthapuram). അനന്തപുരി എന്ന ‌പേരിലും ഇത് അറിയപെടുന്നു.കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള നഗരവും തിരുവനന്തപുരമാണ്. തിരുവനന്തപുരം നഗരം കേരളത്തിലെ ഏറ്റവും വലിയ നഗരമാണ്. തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയ സിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം