തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/കാക്കയും അരയന്നവും
കാക്കയും അരയന്നവും
ഒരിടത്ത് ഒരു കാക്കയും ഒരു അരയന്നവും ഉണ്ടായിരുന്നു. കാക്ക ഒരു മരത്തിലും, അരയന്നം അടുത്തുള്ള തടാകത്തിലുമായിരുന്നു താമസിച്ചിരുന്നത്. അരയന്നം വെളുത്ത് സുന്ദരിയായിരുന്നു. അരയന്നത്തെ പോലെ സുന്ദരിയാകാൻ കാക്ക തടാകത്തിലെ വെള്ളത്തിൽ കുളിക്കാൻ തുടങ്ങി. കാക്കക്ക് ഒരു മാറ്റവും വന്നില്ല. ഒരു ദിവസം അരയന്നം കാക്കയോട് പറഞ്ഞു നീ എത്ര സുന്ദരിയാണ്, നിന്റെ കറുപ്പുനിറത്തിനെന്തഴകാണ്. ഇത് കേട്ട് കാക്കയ്ക് സന്തോഷമായി. “നമുക്ക് സ്വന്തം കഴിവിൽ വിശ്വാസമുള്ളവരാകാം"
|