ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/വിമോചനം

Schoolwiki സംരംഭത്തിൽ നിന്ന്
വിമോചനം


എന്തിനിന്നീ ഭൂവ്,
ആർക്കായ് പരിസ്ഥിതി
ഒട്ടുമേ ജീവിക്കുവാൻ കരുത്തില്ലാതെ
നെട്ടോട്ടമോടുന്നു ജീവജാലങ്ങളും
എല്ലാ വിപത്തിനും ഹേതുവായ് തീർന്നോരാ
മാനവരാശിയും
ഇന്നത്തെ മൂർച്ഛിച്ച
രോഗത്തിനടിമയോ?
ഭവമില്ല, ധുനിയില്ല,
ശുദ്ധസമീരനില്ല
എങ്ങും ഭാവാഗ്നിപോലെ
ഗദം മാത്രമായി
അഗതമില്ലാതിന്ന് നരനായി ജനിച്ചവർ
ആശ്രയം തേടാത്തൊരിടമില്ല
നിരാമയനിന്നിതാ മൃത്യുത്രാസം പൂണ്ട്
സദനവാസത്തിലാണേറെക്കാലമായ്
അറിയാതെയെങ്കിലും ഈ
വിപത്തിൽ
ഞാനെന്നൊരാളും അടിമയായിരിക്കാം
ആഗതമില്ലാത്തൊരീ വിപത്തിൽനിന്നു
വിമോചനം കാത്തിരിക്കുന്നു നാം
മാനവർ............

 

അലീന. ആർ
10 A ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത