കൊറോണയെ തുരത്താനായ് വഴി എന്താണ്
കൈകൾ സോപ്പിട്ട് കഴുകി കോളൂ
കണ്ണും മൂക്കും ഇടയ്ക്കിടയ്ക്ക്
വായും മുഖവും തുടച്ചീടല്ലേ
സാനിറ്റൈസറും ഹാന്റ് വാഷും നീ
മാസ്ക്കും ഗ്ലൗസും നീ മറന്നീടല്ലേ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലയൊ ടിഷ്യൊ കരുതിക്കോളു
മാസ്ക് ധരിച്ചും കൊണ്ടിറങ്ങിക്കോളു
ചുമ്മാ കറങ്ങാതെ തിരിച്ചു പോരു
സർക്കാർ നിയമങ്ങൾ അനുസരിക്കൂ
അടങ്ങി ഒതുങ്ങി നീ കഴിഞ്ഞു കൊള്ളൂ
അകലം പാലിക്കാൻ മറന്നിടല്ലേ
ഉലകം തുലക്കാനായ് തുനിഞ്ഞീടല്ലെ
പറഞ്ഞാൽ കേട്ടില്ലേൽ അറിയും നിങ്ങൾ
പിടിക്കും മഹാമാരി മരണം തന്നെ
ഉടനെ കൊറോണയെ തുരത്തൂ നാഥാ.......
ഉലകിൽ കഴിയാനായ് കനിയൂ നാഥാ......