ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്/അക്ഷരവൃക്ഷം/ പ്രതീക്ഷയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയോടെ

മുറ്റത്തു നിന്ന അപ്പു അമ്മയോട് വിളിച്ചു ചോദിച്ചു "അമ്മേ കുടിവെള്ളം കൊണ്ടുവരുന്ന ലോറി വന്നില്ലേ ?"അമ്മ പറഞ്ഞു ",ഇല്ല മോനെ ഇതുവരെയും വന്നിട്ടില്ല." ഈ പൊരിവെയിലത്തു എത്ര നേരം നിൽക്കേണ്ടി വരും?നീ ഇവിടെ നിൽക്കണ്ട വീട്ടിലേക്ക് പൊയ്ക്കോ. അപ്പു നേരെ അപ്പൂ പ്പൻറെ അടുത്തേക്ക് ഓടി. "അപ്പൂ പ്പാ വണ്ടി ഇനിയും വന്നിട്ടില്ല . അപ്പു വിഷമത്തോടെ പറഞ്ഞു പറഞ്ഞു .പണ്ടൊക്കെ വെള്ളത്തിന് ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല .എവിടെ നോക്കിയാലും പുഴകളും വയലുകളും മാത്രമായിരുന്നു .എത്രകാലം എന്നുവച്ച് ഇങ്ങനെ മുന്നോട്ടു പോകുന്നത്.? ഓർമ്മയുണ്ടോ നമ്മുടെ കിങ്ങിണി പുഴയെ  ? എത്ര നാളാണ് അവൾ ഒഴുകിയത് .. ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല .എല്ലാം നശിച്ചില്ലേ?മനുഷ്യൻറെ അത്യാഗ്രഹത്തിന്റെ ഫലമാണ് ഇതെല്ലാം. അനുഭവിച്ചേ മതിയാവൂ. അപ്പൂപ്പൻ നിറകണ്ണുകളോടെ പറഞ്ഞു .പണ്ടത്തെ ഓർമ്മകളിലേക്ക് അപ്പൂപ്പൻ വഴുതിവീണു".സുരേഷേ നീ അറിഞ്ഞു ഇവിടെ ഒരു ഫാക്ടറി വരാൻ പോകുന്നു നമുക്കെല്ലാം പ്രയോജനമാടാ ".മെമ്പറിന്റെ വാക്കുകളിൽ സുരേഷ് ഉൾപ്പെടെ ഗ്രാമവാസികൾ എല്ലാംവീണു പോയി.ഫാക്ടറി തുടങ്ങാൻ എല്ലാവരുടെയും പൂർണ്ണ സമ്മതത്തോടെ പണിയും ആരംഭിച്ചു. "ഫാക്ടറി വന്നാൽ നമുക്ക് എന്തെല്ലാം പ്രയോജനങ്ങളാണ്" ആളുകൾ അടക്കം പറഞ്ഞു. പ്രവർത്തനമാരംഭിച്ച പ്പോഴാണ് ഭവിഷ്യത്തുകൾ ഓരോന്നായി ആളുകൾ തിരിച്ചറിഞ്ഞത് .ഫാക്ടറി മാലിന്യം പുറന്തള്ളപ്പെടുന്നതു കിങ്ങിണി പുഴയിലേക്കായിരുന്നു . തെളിനീരായിരുന്ന ജലം ഇപ്പോൾ മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞു .വയലുകൾ നിരത്തിയും മരങ്ങൾ മുറിചതുമെല്ലാം ജലത്തിൻറെ അളവ് കുറയാൻ കാരണമായി . ലോറിയുടെ ഹോൺമുഴക്കത്തിൽ നിന്ന് അപ്പൂപ്പൻ ഞെട്ടിയുണർന്നു. അപ്പൂപ്പൻ സ്വയം പറഞ്ഞു ".ആഹാ , വെള്ളം എത്തി. ഇനിയും നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ കഴിയുമോ?"

വരുൺ ബി
9 B ഗവ ടെക്നിക്കൽ എച് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ