ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/ഗ്രന്ഥശാല
(ടി. ടി. വി. എച്ച്. എസ്സ്. കാവുങ്കര/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീമതി ശ്രീജ കെ. യും ശ്രീമതി ഷൈനി തോമസുമാണ് 2021ജൂൺ വരെ ഗ്രന്ഥശാലയുടെ ഭാരവാഹികളായിരുന്നത്. ഉച്ച്ക്ക് കുട്ടികൾക്ക് ഗ്രന്ഥശാലയിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യാറാക്കാനും സൗകര്യമുണ്ട്. സ്കൂളിൽ പ്രവർത്തിക്കുന്ന പുസ്തക തൊട്ടിലിൽ കുട്ടികൾക്ക് ഉപയോഗം കഴിഞ്ഞ പുസ്തകങ്ങൾ നിക്ഷേപിക്കാവുന്നതാണ്. ഇവ ഗ്രന്ഥശാലക്ക് മുതൽക്കൂട്ടാകുന്നു. ശ്രീമതി അനുപമ പി വി യും ശ്രീമതി ഷൈനി തോമസുമാണ് 2021ജൂൺ മുതൽ ഗ്രന്ഥശാലയുടെ ഭാരവാഹികൾ.
2018ജൂൺ 19ന് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്കൂളിൽ വായനാപക്ഷത്തിന് തുടക്കം കുറിച്ചു. ചരിത്രകാരൻ ശ്രീ. മോഹൻദാസ് സൂര്യനാരായണൻ ഉദ്ഘാടനം നിർവഹിച്ചു.
-
സമ്മാനദാനം
-
ശ്രീ. മോഹന്‍ദാസ് സൂര്യനാരായണൻ
-
ആശംസകൾ