അപ്പു വിൻ വീട്ടിലെ മാമരക്കൊമ്പിൽ
അന്നൊരു പൈങ്കിളി കൂടെ വച്ചു
കൂട്ടിലാ പൈങ്കിളി മുട്ടയിട്ടു
കൂട്ടിലാരോമൽ കുഞ്ഞു വിരിഞ്ഞു
പൈങ്കിളി പോലൊരു കുഞ്ഞു വിരിഞ്ഞു
കുഞ്ഞു പറക്കാൻ കാത്തിരുന്നു
പൈങ്കിളിയമ്മ കൊതിച്ചിരുന്നു
കുഞ്ഞു ചിറകുകൾ വിടർന്നു വന്നു
കാറ്റിനും പാട്ടിനും ആടിയും പാടിയും
മാരുതൻ വന്നു കൂടിളക്കി
പാവമാ പൈങ്കിളി കുഞ്ഞുമായി
രക്ഷക്കായി താഴേക്കു വീണിടുമ്പോൾ
പൈങ്കിളി അമ്മക്ക് സന്തോഷമായി
കുഞ്ഞു കിളിയതാ പാറിപ്പറക്കുന്നു