ജെ.എം. എച്ച്.എസ്സ് എസ്സ് വാകത്താനം./2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 33078-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 33078 |
| യൂണിറ്റ് നമ്പർ | LK/2018/33078 |
| അംഗങ്ങളുടെ എണ്ണം | 29 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | ചങ്ങനാശ്ശേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിബി മാത്യു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മെറിൻ എലിസബത്ത് ഏബ്രഹാം |
| അവസാനം തിരുത്തിയത് | |
| 31-05-2025 | Bibymathew |
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
2024-27 ബാച്ച് ഏകദിന ക്യാമ്പിന്റെ ആദ്യ ഘട്ടം 28-05-2025 ബുധനാഴ്ച സ്കൂൾ ഐ.ടി ലാബിൽ വച്ച് രാവിലെ 9.30 മുതൽ ആരംഭിച്ചു.
മാമ്മൂട് സെന്റ് ഷാന്താൾ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സായ സിസ്റ്റർ രശ്മി ജോസഫ് ആയിരുന്നു റിസോഴ്സ് പേഴ്സൺ ആയി പ്രവർത്തിച്ചത്. നമ്മുടെ സ്കൂളിലെ കൈറ്റ് മിസ്ട്രസ്സുമാരായ ബിബി മാത്യു ടീച്ചറും, മെറിൻ എലിസബത്ത് എബ്രഹാം ടീച്ചറും ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ സിസ്റ്ററോടൊപ്പം പങ്കാളികളായി.
2024- 27 ബാച്ചിലെ വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്. വീഡിയോ എടുക്കാനും അത് എഡിറ്റ് ചെയ്യാനും കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്യുകയും ചെയ്തു. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുത്തു. വൈകുന്നേരം 3.30 ഓടെ ക്യാമ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.