ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം മഹാമാരിയെ


കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്.മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസിനെ നാം ഭയന്നേ തീരൂ. ഈ വൈറസ്മനുഷ്യനിൽ നിന്ന് ണനുഷ്യനിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്.ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ റിപ്പോർട്ട് ചെയ്ത ഈ വൈറസ് ഇന്ന്പടർന്നുപിടിച്ചിരിക്കുകയാണ്.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുമ്പോൾ കിരീടത്തിണൻറെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ട് കിരീടം എന്ന ർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്.

മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനനാളിയേയും മറ്റും തകരാറിലാക്കാൻ കെൽപ്പുള്ളനരാണ് ഈ കൊറോണ വൈറസ്. ഈ വൈറസ് ബാധിച്ചാൽ പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കാതെയും ഈ വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്.പത്ത് ദിവസത്തിനകെ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും എന്നാണ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി കടുത്ത ചുമ, ശ്വാസതടസം, ജലദോഷം, അസാധാരണമായ ക്ഷീണം, സഹിക്കാനാവാത്ത തൊണ്ടവേദന ഇങ്ങനെയൊക്കെ കണ്ടുതുടങ്ങിയാൽ കൊറോണ സ്ഥിതീകരിക്കും. ഈ വൈറസിന് വാക്സിനോ മരുന്നോ ഇല്ല.ഇതിനുവേണഅട ചികിത്സയുമില്ല.എന്നാൽ ഐസൊലേഷൻ വാർഡിൽ ദിവസങ്ങളോളം പുറംലോകത്തോട് ഒരു ബന്ധവുമില്സാതെ കിടന്ന് ഈ രോഗം മാറിയതായും റിപ്പോർട്ടുണ്ട്. രോഗമുള്ളവരോടോ അല്ലെങ്കിൽ പകർന്ന പ്രദേശങ്ങളിലേക്കോ ഉള്ള അടുത്ത സബ്പർക്കം ഒഴിവാക്കുക എന്നുള്ള നിർദേശം നമുക്ക് ദിനംതോറും ലഭിക്കുന്നുണ്ട്. പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവർ ആയിരിക്കും നമ്മൾ. അതിന് ഒരേയൊരു മാർഗമേയുള്ളൂ. സോപ്പുപയോഗിച്ച് നന്നായി വൃത്തിയായി കൈ കഴുകുക. കാരണം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ,നമ്മുടെ കൈയ്യിൽ നാം വെറും വെള്ളത്തിൽ കഴുകിയാൽ അത് പോകില്ല. എന്നാൽ സോപ്പുപയോഗിച്ച് കഴുകി നോക്കൂ. അത് പാടെ മാറും. അതുകൊണ്ട് സോപ്പിന് കുറച്ചെങ്കിലും വൈറസിനെ അകറ്റാനുള്ള കഴിവുണ്ട്. പ്രതിരോധിക്കാനുള്ള ഒരേയൊരു വഴിയെന്നതിനാൽ 20 സെക്കൻറ് നേരം കൈകൾ സോപ്പിട്ട് കഴുകുക .ഈ മഹാമാരിയെ പ്രതിരോധിക്കാൻ രണ്ട് വഴിയേയുള്ളൂ, ഒന്ന് വ്യക്തി ശുചിത്വം പാലിക്കുക, രണ്ട് അടുത്ത സമ്പർക്കം ഒഴിവാക്കുക. ഈ വൈറസ് ബാധയ്ക്ക് ഇതുവരെയായിട്ടും തന്നെ മരുന്ന് കണ്ടുപിടിക്കാത്തതുക്കൊണ്ട് തന്നെ ഇത്തരം വൈറസ് ഏൽക്കാനുള്ള വഴി നമ്മൾ ഒരുക്കാതിരിക്കുകയായിരിക്കും നല്ലത്. നമ്മുക്കറിയാം നമ്മളെ വല്ലാത്ത ബുദ്ധിമുട്ടിപ്പിക്കുന്ന നമ്മുടെ ജീവിതത്തെ പോലെ മറ്റുള്ള എല്ലാവരുടേയും ജീവിതത്തെ തകിടം മറിച്ച് ഒരു മഹാമാരി. മറ്റുള്ളവരുടെ അടുത്തുനിന്ന് മാറിവിൽക്കാൻ അടുത്ത സമ്പർക്കം ഒഴിവാക്കുന്നതിനാൽ നമ്മുടെ സർക്കാർ ലോക്ക്ഡൌ്ൺ എന്ന പദ്ധതി സജ്ജീകരിച്ചിക്കുന്നു. വീടുകളിൽ തന്നെ നിൽക്കുക.

ആദ്യഘട്ടത്തിൽ ഏപ്രിൽ 14 വരെയായിരുന്നു ലോക്ക്ഡൌണിൻറെ കാലാവധി. പിന്നീട് രോഗവും രോഗബാധിതരും കൂടുന്നതിനനുസരിച്ച് മറ്റുള്ള രാജ്യങ്ങളിലേക്കും മാത്രമല്ല ആയിരക്കണക്കിന് മനുഷ്യർ മരിക്കാനുള്ള അല്ലെങ്കിൽ മരിച്ച സാഹചര്യമായപ്പോൾ മെയ് 3 വരെ നീട്ടി.

ഇങ്ങനെ മരണഭയത്തിൽ ജീവിച്ച ഓരോ ദിവസവും തള്ളി നമുക്കുവേണ്ടി രാത്രിപകലെന്നില്ലാതെ റോഡിൽ നിന്ന് ഇപ്പോഴത്തെ വെയിലും ചുടും ഒന്നും വകവയ്ക്കാതെ നമുക്കു വേണ്ടി കാവൽ നിൽക്കുന്നുണ്ട് പോലീസുക്കാർ. ആരെയും എവിടേയും ഉറങ്ങാൻ സമ്മതിക്കുന്നില്ല. നമ്മുക്കു വേണ്ടിയാണ് അങ്ങനെയൊക്കെ ചെയ്യുന്നത്. എന്നാൽ ഇതുപോലും കണക്കാക്കാതെ അനാവശ്യമായി പുറത്തിറങ്ങി പോലീസുകാരുടെ കണ്ണുവെട്ടിച്ച് നടക്കുന്നവരെ പിടിക്കാൻ ഡ്രോൺ സജ്ജീകരിച്ചിട്ടിണ്ട്. നമുക്കറിയാം ഇപ്പോൾ ലോക്ക്ഡൌൺ കാലമാണ്. പുറത്തിറങ്ങാനോ കറങ്ങി നടക്കാനോ സാധിക്കുകയില്ല. സാധനങ്ങൾ വാങ്ങാൻ പുറത്തുപോകാം,അതും അത്യാവശ്യത്തിന് മാത്രം. റേഷൻ കടകൾ വഴി കാർഡ് അടിസ്ഥാനത്തിൽ അരിയും മറ്റും സൗജന്യമായി കൊടുക്കുന്നത് ജനങ്ങൾക്ക് വലിയൊരാശ്വാസമാണ്. മാത്രമല്ല ഈ ലോക്ക് ഡൌൺ ആയതുകൊണ്ട് ജോലിയില്ല. ആയതിനാൽ സർക്കാർ, പുരുഷൻമാർ,സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ധനസഹായം ലഭ്യമാക്കുന്നുണ്ട്.

ആഴ്ചയിൽ ഈരണ്ടു ദിവസങ്ങളിലായി ഓരോ കടകൾ വീതം തുറക്കുന്നതുകൊണ്ട് ജനങ്ങൾക്ക് വളരെ ആശ്വാസമാണ്. ഇതിൽ നിന്നും മുക്തിനേടാൻ ഈ കോവിഡ്19 എന്ന മഹാമാരി പ്രതിരോധിക്കാൻ ഒരൊറ്റ വഴിയേയുള്ളൂ.

STAY HOME STAY SAFE

ദിയ ദിനേഷ്
8 സി ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം