ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ വാരണ രാജാവിന്റെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
വാരണ രാജാവിന്റെ അഹങ്കാരം
       പണ്ട് പണ്ട് വാരണാസി എന്ന ഒരു ചെറിയ രാജ്യമുണ്ടായിരുന്നു. ആ രാജ്യത്തെ രാജാവായിരുന്നു വാരണൻ.  അങ്ങനെയിരിക്കെ ഒരു ദിവസം വാരണ രാജാവിന് ഒരു ആഗ്രഹം. 'തന്റെ ഈ ചെറിയ രാജ്യം ഒന്ന് വലുതാക്കണം'. അതിനു വേണ്ടി അദ്ദേഹം ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളിച്ച് സൈന്യത്തെ രൂപീകരിച്ചു. കുതിരകളും ആനകളും യുദ്ധത്തിന് വേണ്ടിയുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കി. എന്നിട്ട് അയൽ രാജ്യങ്ങൾ യുദ്ധം ചെയ്ത് കീഴടക്കി തന്റെ രാജ്യം വലുതാക്കി. അങ്ങനെയിരിക്കെ വാരണാസിയിൽ ഒരു രോഗം പടർന്നു പിടിച്ചു. ആ രാജ്യത്തുള്ള ഭൂരിഭാഗം ജനങ്ങളും സൈന്യങ്ങളും രോഗം പിടിപെട്ട് ചത്തൊടുങ്ങി. വാരണ രാജാവ് വിഷമം കൊണ്ടും പേടി കൊണ്ടും പുറത്തിറങ്ങാതായി. ക്രമേണ രോഗം പടർന്ന് പിടിക്കുന്നത് നിന്നു. വാരണാസി രാജ്യം സാമ്പത്തികമായും സൈനികമായും തകർന്ന തക്കം നോക്കി ശത്രു രാജ്യത്തിലെ രാജാക്കന്മാർ വാരണാസി കീഴടക്കി. പിന്നെ ഒരിക്കലും വാരണൻ രാജാവ് അത്യാഗ്രഹം കാണിച്ചിട്ടില്ല.
ഭദ്രതീർത്ഥ്
7 A ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ