ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ കള്ളനെ പിടിച്ചേ

Schoolwiki സംരംഭത്തിൽ നിന്ന്
കള്ളനെ പിടിച്ചേ
           പലഹാരങ്ങൾ ഉണ്ടാക്കി  വിറ്റാണ് ചാച്ചു അപ്പൂപ്പൻ ജീവിച്ചിരുന്നത്. ഒരിക്കൽ അപ്പൂൻ സഹായത്തിനു രണ്ടു പേരെ കൊണ്ടുവന്നു. തടിയനായ  ഗുണ്ടുവും മെലിഞ്ഞുണങ്ങിയ കോലുവും ആയിരുന്നു അവർ.ഒരു ദിവസം അപ്പൂപ്പൻ അതു കണ്ടു പിടിച്ചു. ഉണ്ടാക്കിവെയ്ക്കുന്ന പലഹാരങ്ങളുടെ എണ്ണം കുറയുന്നു. അപ്പൂപ്പൻ രണ്ടു ജോലിക്കാരെയും ശ്രദ്ധിക്കാൻ തുടങ്ങി പക്ഷേ ആരാണ് പലഹാരങ്ങൾ കട്ടെടുക്കുന്നത് എന്നു കണ്ടുപിടിക്കാനായില്ല. ഒരു ദിവസം ചാച്ചുഅപ്പൂപ്പന്റെ ചെറുമകൻ മോനു വീട്ടിൽവന്നു. അപ്പൂപ്പൻ ഈ വിവരം മോനുവിനോട് പറഞ്ഞു. " അപ്പൂപ്പൻ വിഷമിക്കണ്ട. നമുക്ക് കള്ളനെ ഉടനെ  കണ്ടുപിടിക്കാം. മോനു സമാധാനിപ്പിച്ചു. അന്ന് വൈകുന്നേരം ചാച്ചു അപ്പൂപ്പൻ വിശേഷപ്പെട്ട  ഒരു കേക്ക് ഉണ്ടാക്കി. രാത്രിയായി. 'ഹയ്യോ എന്നെ പാമ്പു കടിച്ചേ ....'അടുക്കളയിൽ നിന്നൊരു കരച്ചിൽ കേട്ടു. ചാച്ചു അപ്പൂപ്പനും മോനുവും അടുക്കളയിലേക്കു ചെന്നു . അവിടെ കൈയും പൊത്തിപ്പിടിച്ചു കോലു നിന്ന് കരയുന്നത് കണ്ടു. "അപ്പൂപ്പാ  ഈ കോലുവാണ് പലഹാരക്കള്ളൻ.കേക്കിരുന്ന പാത്രത്തിൽ റബ്ബർ പാമ്പിനെ  വച്ചത് ഞാനാ.ഇരുട്ടത്ത് കോലു അതു പാമ്പാണെന്ന് കരുതി പേടിച്ചതാ". മോനു പറഞ്ഞു. "ഹമ്പട കള്ളാ ! പലഹാരംവേണമെങ്കിൽ ചോദിച്ചാൽപോരായിരുന്നോ ? എന്തിനാ കട്ടുതിന്നാൻ പോയത്. മേലിൽ കള്ളത്തരം കാണിച്ചാൽ പറഞ്ഞു വിടും".ചാച്ചു അപ്പൂപ്പൻ  പറഞ്ഞു. അതുകേട്ടു കോലു നാണിച്ചു പോയി. 
ശ്രേയ അജി
4 B ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ