സൃഷ്ടികളിൽ ഒന്നാമനെന്ന് അഹങ്കരിച്ച മർത്യാ
നിന്നെയൊരു ചെറുഅണു തകർത്തെറിയുന്നുവോ?
ഓരോ ദിനവും പതിനായിരത്തോളം ജീവനുകൾ
വിഴുങ്ങി അവൻ മുന്നേറുന്നുവോ?
കൊറോണയെന്ന ഭീകരാ, നിന്നെ പേടിച്ചു ഞങ്ങൾ
ഓരോ ദിനവും വീടിനുള്ളിൽ തള്ളിനീക്കുന്നു
ഞാനറിയുന്നു നിന്നോടുള്ള ഏകയായുധം
ശുചിത്വവും സാമൂഹിക അകലവുമെന്ന്
മഴയിലും പൊള്ളുന്ന വെയിലിലും നിന്നെ നേരിടാൻ
ജീവൻ ബലിയർപ്പിച്ചു കളത്തിലിറങ്ങിയ നിയമപാലകരും
ആരോഗ്യമേഖലയിലെ മാലാഖമാരും ഞങ്ങൾക്ക് കരുത്ത് പകരുന്നു
പേടിച്ച് തോൽക്കരുത് മർത്യാ,
നമുക്കൊന്നിച്ചവനെ നേരിടാം