ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ചരിത്രം
(ജി ജി എച്ച് എസ് വടക്കാഞ്ചേരി/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വടക്കാഞ്ചേരിയില് ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1877 ലാണ്. ഏകദേശം 1919 ഓടെ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒരു ബ്രാഹ്മണകുടുംബം ദാനം ചെയ്ത സ്ഥലത്ത് തുടങ്ങിയ വിദ്യാലയം 1947-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1950- ൽ ആദ്യത്തെ s.s.l.c ബാച്ച് പൂറത്തിറങ്ങി . 1978 ൽ സ്ഥലപരിധി മൂലവും വിദ്യാർത്ഥികളുടെ ബാഹുല്യം മൂലവും ഈ സ്കൂളിലെ പ്രവർത്തനം സെഷനൽ സമ്പ്രദായത്തിലേക്ക് മാറി . 2005 ൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 8 ക്ളാസ്സ് മുറികൾ പണി തീർത്തതോടെ സെഷനൽ സമ്പ്രദായത്തിന് വിരാമമായി.