ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം.
രോഗപ്രതിരോധം
കൊറോണയ്ക്കെതിരെ ജാഗ്രതയാണ് വേണ്ടത് ഭയമല്ല. കൊറോണ ലോകം മുഴുവൻ വ്യാപിച്ച ഒരു മഹാമാരിയായി മാറിയിരിക്കുകയാണ്.ഈ മഹാമാരിയെ ചെറുത്തു നിർത്താൻ നാമെല്ലാം ഒരുമിച്ച് നിന്നാൽ കഴിയും. എന്നു തന്നെയാണ് വിശ്വസിക്കപ്പെടുന്നത്. കോ വിഡ് 19 നെ തോൽപ്പിക്കാൻ ജാഗ്രതയാണ് വേണ്ടത് എന്ന് നാം തിരിച്ചറിയേണ്ടതാണ്.അതിനായി ഏറ്റവും വേണ്ടത് വ്യക്തി ശുചിത്വവും സാമൂഹിക അകലവുമാണ്. നമ്മുടെ കൈകൾ സോപ്പു പയോഗിച്ച് നിശ്ചിത ഇടവേളകളിൽ കഴുകുക. അപ്പോൾ നാം ചെയ്യുന്നത് നമ്മെ മാത്രം രക്ഷിക്കുകയല്ല. മറ്റുള്ളവർക്ക് രോഗം പകർത്താതെ രക്ഷിക്കുക കൂടിയാണ്. നാം മാസ്ക് ഉപയോഗിക്കുമ്പോഴും നമ്മെയും സമൂഹത്തേയും നാം കാക്കുകയാണ്. കേവലം ഒരു വൈറസിനു മുന്നിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. പക്ഷേ ഒരു പ്രതിരോധ മരുന്ന് കണ്ടെത്തുന്നതു വരെ നമ്മൾ നേരത്തേ പറഞ്ഞു പോയവ മാത്രമേ പ്രതിരോധമായുള്ളൂ. നമ്മുടെ ഗവൺമെൻ്റം ആരോഗ്യ വകുപ്പും കൃത്യമായ നിർദ്ദേശങ്ങൾ സമയാസമയങ്ങളിൽ നമ്മളിലെത്തിക്കുന്നുണ്ട്. അത് കൃത്യമായി പാലിക്കാൻ നമുക്ക് സഹായകമായി നിയമ പാലകരും പ്രവർത്തിച്ചുവരുന്നു. സന്നദ്ധ പ്രവർത്തകർ എന്തിനും തയാറായി നാടെങ്ങും ഓടി നടക്കുന്നു. ഇതിലപ്പുറം പ്രതിരോധമെന്താണ് വേണ്ടത്. പക്ഷേ ഒന്നുണ്ട് ഓർക്കാൻ! വീട്ടിലിരിക്കാൻ പറഞ്ഞാൽ നാം വീട്ടിൽ തന്നെ ഇരിക്കുകയാണ് വേണ്ടത്. ലോക്ക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ അതിലെ ഓരോ പഴുതും നാം അങ്ങേയറ്റം പാലിക്കുക. പരമാവധി അനുസരിക്കുക' നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നേറേണ്ടത് നമ്മുടെ കടമയാണെന്ന് സ്വയം ബോധ്യപ്പെടുക അതാണ് ശരിയായ കൊറോണ പ്രതിരോധം. അപ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തിന് ഇന്ത്യയ്ക്ക് അല്ല ഏഷ്യാ ഭൂഖണ്ഡത്തിന് അല്ലേയല്ല ഈ ലോകത്തിന് തന്നെ മാതൃകയാകാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം